Budh Ast May 2026: മകരം ഉൾപ്പടെ രാശിക്കാർ ശ്രദ്ധിക്കുക! ബുധൻ അസ്തമിക്കുന്നു
Budh Ast May 2026 Bad Zodiac Signs:ബുധന്റെ അസ്ഥമനം ചില രാശിക്കാർക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ മാറ്റം ചില രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതാവാൻ കാരണമാകും. അതിനാൽ തന്നെ ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ ജ്യോതിഷപ്രകാരം ബുധൻ സൂര്യനോട് അടുത്ത് വരുമ്പോൾ അതിന്റെ ശക്തി കുറയുന്നതായി അനുഭവപ്പെടും. ചില രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.......

Budh Gochar (2)
ജ്യോതിഷപ്രകാരം മെയ് മാസം വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു. കാരണം പല പ്രധാനപ്പെട്ട ഗ്രഹങ്ങളുടെ സംക്രമണവും സംയോജനവും രാശിമാറ്റവും നക്ഷത്ര മാറ്റവും എല്ലാം സംഭവിക്കുന്ന ഒരു മാസമാണ് മെയ്. അത്തരത്തിൽ ഗ്രഹങ്ങളുടെ ഈ മാറ്റങ്ങൾ 12 രാശികളുടെയും ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തും. ചിലരെ സംബന്ധിച്ച് ഈ മാറ്റങ്ങൾ ജീവിതത്തിലെ വലിയ തുടക്കങ്ങൾക്കും സൗഭാഗ്യങ്ങൾക്കും സന്തോഷത്തിനും കാരണമാകുമ്പോൾ മറ്റ് ചിലരെ സംബന്ധിച്ച് വളരെ പ്രതികൂലം ആയിട്ടുള്ള ഒരു സാഹചര്യമായിരിക്കും സൃഷ്ടിക്കുക. ഇവരെ സംബന്ധിച്ച് പലതരത്തിലുള്ള ദുഃഖങ്ങളും ദുരിതങ്ങളും തേടി വരാൻ സാധ്യത.
അത്തരത്തിൽ മെയ് മാസത്തിൽ ബുധൻ അസ്തമിക്കാൻ ഒരുങ്ങുന്നു. ഇത് ചില രാശിക്കാരെ സംബന്ധിച്ച് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാം. ജ്ഞാനം, ബുദ്ധി, ആത്മവിശ്വാസം എന്നിവയുടെ കാരണമായ ഗ്രഹമായാണ് ബുധനെ കണക്കാക്കുന്നത്. എന്നാൽ ബുധന്റെ അസ്ഥമനം ചില രാശിക്കാർക്ക് തീരുമാനമെടുക്കാനുള്ള ബുദ്ധിമുട്ട്, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ഈ മാറ്റം ചില രാശിക്കാർക്ക് വെല്ലുവിളികൾ നിറഞ്ഞതാവാൻ കാരണമാകും. അതിനാൽ തന്നെ ഈ സമയത്ത് ജാഗ്രത പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതായത് ജ്യോതിഷപ്രകാരം ബുധൻ സൂര്യനോട് അടുത്ത് വരുമ്പോൾ അതിന്റെ ശക്തി കുറയുന്നതായി അനുഭവപ്പെടും. ചില രാശിക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കും.
ALSO READ:എല്ലാം നടക്കും! വീടിന്റെ ഈ ദിശയിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതി
ബുധന്റെ അസ്തമനം എന്തുകൊണ്ട്?
ജ്യോതിഷ വീക്ഷണ കോണിൽ സൂര്യന്റെ അടുത്തേക്ക് മറ്റൊരു ഗ്രഹം എത്തുമ്പോൾ അതിന്റെ ശക്തി കുറഞ്ഞു വരും.ബുധനെ ബുദ്ധിശക്തി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഗ്രഹമായി കണക്കാക്കുന്നു. അതിനാൽ, അത് അസ്തമിക്കുമ്പോൾ, ഒരു വ്യക്തിയുടെ ചിന്തിക്കാനും തീരുമാനമെടുക്കാനുള്ള കഴിവിനെയാണ് പ്രധാനമായും ബാധിക്കുക. ഇത് പലതരത്തിലുള്ള മാനസിക പിരിമുറുക്കത്തിന് കാരണമാകും.
എത്ര കാലം ബുധൻ അസ്തമിക്കും?
ജ്യോതിഷ കണക്കുകൂട്ടലുകൾ പ്രകാരം, ഏപ്രിൽ 28 മുതൽ മെയ് 23 വരെ ബുധൻ പിന്നോക്കാവസ്ഥയിലായിരിക്കും. ഈ മുഴുവൻ കാലയളവും അൽപ്പം സെൻസിറ്റീവ് ആയി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് വ്യക്തികളിൽ തീരുമാനമെടുക്കൽ, ആശയവിനിമയം എന്നിവയുടെ കാര്യങ്ങളിൽ ആയിരിക്കും ഇതു അനുഭവപ്പെടുക.അതിനാൽ ഈ കാലയളവിൽ ചിന്തിക്കാതെ പ്രധാന തീരുമാനങ്ങളൊന്നും എടുക്കരുത്.പ്രധാനപ്പെട്ട രേഖകൾ ശ്രദ്ധാപൂർവ്വം വായിക്കുക.ആശയവിനിമയം വ്യക്തവും കൃത്യവുമായി നിലനിർത്തുക.തിടുക്കവും കോപവും ഒഴിവാക്കുക.
ഈ രാശിക്കാർ ശ്രദ്ധിക്കുക
- മേടം: ഈ സമയത്ത് അല്പം ചിലവുകൾ വർദ്ധിക്കും. അമിത ചിലവുകൾ വന്നുചേരും. മാനസികമായ സമാധാനം നഷ്ടപ്പെടും. അതിനാൽ ഓരോ ചുവടും ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.
- കർക്കിടകം: വൈകാരികമായ ഉയർച്ച താഴ്ചകൾ അനുഭവപ്പെട്ടേക്കാം. ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ മാനസികമായി തളർന്നു പോകാൻ സാധ്യത. അതിനാൽ ഏതൊരു കാര്യത്തിനും മുതിർന്നവരുടെ ഉപദേശം തേടുന്നതിനും പറ്റില്ല.
- തുലാം: തൊഴിൽപരമായ കാര്യങ്ങളിൽ ശ്രദ്ധ വളരെ ആവശ്യമാണ്. ജോലിയിൽ കാലതാമസമോ തടസ്സങ്ങളോ നേരിട്ടേക്കാം. അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം എടുക്കുക.
- മകരം: മാനസികമായി ബുദ്ധിമുട്ടുകളും കഷ്ടതകളും അനുഭവിച്ചേക്കാം. പല കാര്യങ്ങളും മുൻകൂട്ടി പ്രതീക്ഷിച്ചതുപോലെ തീർക്കാൻ സാധിക്കില്ല. ക്ഷമയോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)
ENGLISH SUMMARY
Mercury is set to set in May. This may create challenges for some zodiac signs. Mercury is considered the planet responsible for wisdom, intelligence, and confidence. However, the setting of Mercury may create problems like difficulty in making decisions and mental stress for some zodiac signs.