AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monday Astro Remedies: ദുഃഖവും ദുരിതവും അകലും! തിങ്കളാഴ്ച്ചകളിൽ ഇങ്ങനെ ചെയ്താൽ മതി

Monday Astro Remedies: തിങ്കളാഴ്ച ഭഗവാൻ ശിവനു വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസം ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകുമെന്നും സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവ വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.അതിനാൽ തന്നെ തിങ്കളാഴ്ചകളിൽ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിലെ തുടർച്ചയായ പ്രശ്നങ്ങളും തടസ്സങ്ങളും ഒഴിവാക്കാൻ സാധിക്കും. അതിനാൽ തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

Monday Astro Remedies: ദുഃഖവും ദുരിതവും അകലും! തിങ്കളാഴ്ച്ചകളിൽ ഇങ്ങനെ ചെയ്താൽ മതി
Monday RemediesImage Credit source: Tv9 Network
Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 07:14 PM

ഹിന്ദുമതത്തിൽ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവനോ ദേവതയ്ക്കോ വേണ്ടി സമർപ്പിച്ചിരിക്കുന്നു. അത്തരത്തിൽ തിങ്കളാഴ്ച ഭഗവാൻ ശിവനു വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസം ശിവനെ ആരാധിക്കുന്നത് ജീവിതത്തിൽ നല്ല ഫലങ്ങൾ നൽകുമെന്നും സന്തോഷം, സമൃദ്ധി, ഭാഗ്യം എന്നിവ വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

അതിനാൽ തന്നെ തിങ്കളാഴ്ചകളിൽ ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നത് ജീവിതത്തിലെ തുടർച്ചയായ പ്രശ്നങ്ങളും തടസ്സങ്ങളും ഒഴിവാക്കാൻ സാധിക്കും. അതിനാൽ തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ശിവലിംഗത്തിൽ പാൽ വെള്ളം എന്നിവ സമർപ്പിക്കുന്നത് തിങ്കളാഴ്ചകളിൽ വളരെ നല്ലതാണ്. ഇത് ശിവനെ പ്രീതിപ്പെടുത്തുവാനും ജീവിതത്തിൽ സന്തോഷം സമാധാനം സമൃദ്ധി എന്നിവ കൊണ്ടുവരുമെന്ന് വിശ്വാസം.

ALSO READ:രണ്ട് ദിവസം കൂടി! 4 രാശിക്ക് രാജയോ​ഗം; സൂര്യൻ കേതുവിലേക്ക് സംക്രമിക്കുന്നു

കുവള ഇല

തിങ്കളാഴ്ചകളിൽ ശിവന് കൂവളത്തിന്റെ ഇലയോ കൂവളത്തിന്റെ മാലയോ സമർപ്പിക്കുന്നത് വളരെ നല്ലതാണ്. ഇത് ജീവിതത്തിൽ സന്തോഷവും ഭാഗ്യവും കൊണ്ടുവരും. ഏറ്റവും ശുഭരകരമായ ഒന്നായാണ് ഇത് കണക്കാക്കുന്നത്.

മഹാമൃത്യുഞ്ജയ മന്ത്രം

മഹാമൃത്യുഞ്ജയ മന്ത്രം വളരെ ശക്തമുള്ളതായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ചകളിൽ ഈ മന്ത്രം ജപിക്കുന്നത് ദീർഘായുസ്സും രോഗത്തിൽ നിന്നും മുക്തിയും നൽകുമെന്നും വിശ്വാസം. ആരോഗ്യത്തിനും ആയുസ്സിനും തൃയംബകം യജാമഹേ സുഗന്ധിം പുഷ്ടി വർധനം, ഉർവ്വാരുകമിക ബന്ധനാത് മൃത്യോർ മുക്ഷീയ മാമൃതാ എന്നാണ് ജപിക്കേണ്ടത്.

ദാനം നൽകുക

ആവശ്യക്കാർക്ക് തിങ്കളാഴ്ചകളിൽ ഭക്ഷണം നൽകുകയും അവർക്ക് ആവശ്യമായ കാര്യങ്ങൾ ചെയ്തു നൽകുകയും ചെയ്യുന്നത് ശിവന്റെ പ്രീതി വർദ്ധിപ്പിക്കും. അന്നദാനം വളരെ അധികം ശ്രേയസ്കരമായ ഒന്നായാണ് കണക്കാക്കുന്നത്.

രുദ്രാക്ഷ ദാനം

വിശ്വാസങ്ങൾ അനുസരിച്ച് തിങ്കളാഴ്ച ശിവക്ഷേത്രങ്ങളിൽ രുദ്രാക്ഷം ദാനം ചെയ്യുന്നത് ജീവിതത്തിൽ ശുഭകരമായ ഫലങ്ങളും നേട്ടങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം. പഞ്ചാക്ഷരി ജപിക്കുന്നത്. ശിവാഷ്ടോത്തരം ജപിക്കുന്നതും നല്ലത് തന്നെയാണ്.

നിരാകരണം: പൊതുവായ വിശ്വാസങ്ങൾ, ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ചുവടെ നൽകിയിരിക്കുന്നത്. ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല

Follow Us