Navratri 2025 day 3: നവരാത്രിയുടെ മൂന്നാം ദിനം പൂജിക്കാം ചന്ദ്രഘണ്ഡയെ…. പൂജയും പ്രാധാന്യവും ഐതിഹ്യവും ഇതാ…
അരക്ഷിതാവസ്ഥ അനുഭവിക്കുന്നവർ ചന്ദ്രഘണ്ട ദേവിയെ ആരാധിക്കണം എന്ന് നിർദേശിക്കപ്പെടുന്നു. ദുർഗ്ഗാദേവിയുടെ ഏറ്റവും വാത്സല്യവും ശാന്തവുമായ ഭാവങ്ങളിലൊന്നായി ചന്ദ്രഘണ്ടയെ കണക്കാക്കുന്നു.
Navratri 2025 Day 3 Significance: നവരാത്രിയുടെ മൂന്നാം ദിവസം പാർവതി ദേവിയുടെ വിവാഹിതയായ രൂപം ചന്ദ്രഘണ്ട ദേവിയെയാണ് ആരാധിക്കുന്നത്. നെറ്റിയിൽ മണിയുടെ ആകൃതിയിൽ ഒരു അർദ്ധചന്ദ്രൻ അണിഞ്ഞാണ് ദേവി കാണപ്പെടുന്നത്. ശിവനുമായുള്ള വിവാഹശേഷം ദേവി ചന്ദ്രഘണ്ട എന്നറിയപ്പെടുന്നു. ദേവി അച്ചടക്കവും നീതിയും സ്ഥാപിക്കുന്നു. സ്വർണ്ണ നിറമുള്ള ശരീരത്തോടുകൂടിയ ദേവി സിംഹത്തിലാണ് സഞ്ചരിക്കുന്നത്.
മൂന്ന് കണ്ണുകളും പത്ത് കൈകളുമുണ്ട്. താമര, കമണ്ഡലം, ജപമാല, ത്രിശൂലം, വാൾ, ഗദ, അമ്പ്, വില്ല് എന്നിവ ദേവി കൈകളിലേന്തുന്നു. സൂര്യഭഗവാന്റെ നിയന്ത്രണം ദേവിയുടെ കീഴിലാണ്, മണിപ്പൂര ചക്രത്തെ നിയന്ത്രിക്കുന്നതും ദേവിയാണ്. അരക്ഷിതാവസ്ഥ അനുഭവിക്കുന്നവർ ചന്ദ്രഘണ്ട ദേവിയെ ആരാധിക്കണം എന്ന് നിർദേശിക്കപ്പെടുന്നു. ദുർഗ്ഗാദേവിയുടെ ഏറ്റവും വാത്സല്യവും ശാന്തവുമായ ഭാവങ്ങളിലൊന്നായി ചന്ദ്രഘണ്ടയെ കണക്കാക്കുന്നു.
ഭക്തർക്ക് പണം, സന്തോഷം, വിജയം, നല്ല ആരോഗ്യം എന്നിവയെല്ലാം ദേവി നൽകുന്നു. വലിയ ഭക്തിയോടും അർപ്പണത്തോടും കൂടി ദേവിയെ ആരാധിക്കുന്നവർക്ക് ഭൗതിക സുഖങ്ങൾ ലഭിക്കും. നെറ്റിയിൽ വെച്ചിട്ടുള്ള ചന്ദ്രമണിയുടെ ശബ്ദത്തിന് നെഗറ്റീവിറ്റി ഇല്ലാതാക്കാനും പോസിറ്റീവ് ഊർജ്ജം നിറയ്ക്കാനും കഴിവുണ്ട്.
നവരാത്രി 2025 മൂന്നാം ദിവസം: നിറം
റോയൽ ബ്ലൂ നിറം ചന്ദ്രഘണ്ട ദേവിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഭാഗ്യകരമായി കണക്കാക്കപ്പെടുന്നു.
നവരാത്രി 2025 മൂന്നാം ദിവസം: അനുഷ്ഠാനങ്ങൾ
- അതിരാവിലെ എഴുന്നേറ്റ് കുളിക്കുക.
- നെയ്യ് ഉപയോഗിച്ച് ഒരു വിളക്ക് കത്തിക്കുക, മാല, മധുരം, തിലകം, കുങ്കുമം എന്നിവ സമർപ്പിക്കുക.
- ദുർഗ്ഗാ ചാലിസ, ദുർഗ്ഗാ സപ്തശതി പാഠം എന്നിവ ചൊല്ലുക.
- ഭോഗ പ്രസാദമായും മറ്റ് സാത്വിക വിഭവങ്ങളായും ദേവിക്ക് പാൽ സമർപ്പിക്കുക.
- വൈകുന്നേരം ദുർഗ്ഗാ മാ ആരതി ചൊല്ലുക.
- പൂജാകർമ്മങ്ങൾ കഴിഞ്ഞ ശേഷം സാത്വിക ഭക്ഷണം കഴിച്ച് വ്രതം മുറിക്കുക.
മാ ചന്ദ്രഘണ്ട മന്ത്രം
പിണ്ഡജപ്രവരാരുഢാ ചണ്ഡകോപാസ്ത്രകൈര്യുതാ
പ്രസാദം തനുതേ മഹ്യം ചന്ദ്രഘണ്ടേതി വിശ്രുതാ