Astrology Prediction: ഈ നാളുകാർക്ക് നവംബർ മാസത്തിൽ സർവ്വസൗഭാഗ്യവും രാജയോഗവും: നിങ്ങളുണ്ടോ ഇക്കൂട്ടത്തിൽ?
November Month Astrology Prediction: വരുന്ന 30 ദിവസവും നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. നിലവിൽ ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. ഇതൊക്കെ ചില നാളുകാരിൽ അനുകൂലമായി വരുന്നുണ്ട്. അവർ ആരെല്ലാമെന്ന് നോക്കാം.

Represental Image (Credits: Freepik)
നവംബർ മാസത്തിന് തുടക്കം കുറിക്കുമ്പോൾ പല വിധത്തിലുള്ള നേട്ടങ്ങളും പ്രതിസന്ധികളും ദോഷങ്ങളും പല നാളുകാർക്കും ഉണ്ടാകാനിടയുണ്ട്. ഇതിൽ നിങ്ങളുടെ നക്ഷത്രപ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്ന് അറിയണ്ടേ. പലപ്പോഴും ആരോഗ്യത്തിന്റെയും സാമ്പത്തിക കാര്യങ്ങളുടേയും ദാമ്പത്യത്തിന്റേയും കാര്യത്തിൽ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
വരുന്ന 30 ദിവസവും നിരവധി ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും നക്ഷത്രമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. നിലവിൽ ശനി കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ നവംബറിൽ വ്യാഴം ഇടവം രാശിയിലും വക്രഗതിയിൽ സഞ്ചരിക്കുന്ന മാസം കൂടിയാണിത്. ഇത് കൂടാതെ നിരവധി നക്ഷത്രമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതൊക്കെ ചില നാളുകാരിൽ അനുകൂലമായി വരുന്നുണ്ട്. അത്തരത്തിൽ അനുകൂല സാഹചര്യങ്ങളുണ്ടാകുന്ന നാളുകാർ ആരെല്ലാമെന്ന് നോക്കാം.
രോഹിണി
നവംബർ മാസത്തിൽ രോഹിണി നക്ഷത്രക്കാർക്ക് അവർ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് ജീവിതത്തിൽ സംഭവിക്കുന്നത്. കൂടാതെ വളരെ ആലോചിച്ചും ചിന്തിച്ചും മാത്രമേ എന്ത് തീരുമാനവും എടുക്കുകയുള്ളൂ. പണം മുടക്കുന്നതിന് അനുസരിച്ചുള്ള ഫലവും നിങ്ങൾക്ക് ഈ മാസം ലഭിക്കും. നിക്ഷേപങ്ങൾ വർദ്ധിക്കുന്നു. വീട്ടിൽ സമാധാനവും സന്തോഷവും വർദ്ധിക്കും. കൂടാതെ ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കും. ജോലിയിലുണ്ടാകുന്ന നേട്ടങ്ങൾ സാമ്പത്തികമായി നിങ്ങൾ ഉയർച്ച് ഉണ്ടാക്കും.
ആയില്യം
ആയില്യം നക്ഷത്രക്കാർക്ക് സാമ്പത്തികമായി മികച്ച സമയമാണ് വരാൻ പോകുന്നത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിനും അത് വഴി നേട്ടങ്ങൾക്കും സാധ്യതയുണ്ട്. കരാർ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തികമായി വർദ്ധനവ് ഉണ്ടാകുന്നു. ചിലപ്പോൾ ഉദരരോഗങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം. എങ്കിലും അതിനുള്ള പരിഹാരം കാണാൻ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവും. നിങ്ങൾക്കുണ്ടാകാൻ പോകുന്ന സാമ്പത്തിക നേട്ടങ്ങൾ അത്ഭുതപ്പെടുത്തും.
ഉത്രം
ഉത്രം നക്ഷത്രക്കാർക്ക് മാസത്തിന്റെ പകുതിയോടെ ശുക്രനുദിക്കുന്നതാണ്. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യത കാണുന്നു. പങ്കാളിയുടെ ആവശ്യങ്ങൾ പൂർണമായും നിറവേറ്റപ്പെടുന്നു. കൃത്യമായ വരുമാന മാർഗ്ഗം കണ്ടെത്താൻ ഈ മാസം നിങ്ങൾക്ക് സാധിക്കും. ചിലവുകൾ ചുരുങ്ങി വരുമാനം വർദ്ധിക്കുകയും ചെയ്യുന്നു. ഗ്രഹരാശിമാറ്റങ്ങൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുമെന്നത് ശ്രദ്ധേയം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന സമയമാണ് ഈ മാസം. സാമ്പത്തികം കൂടുതൽ മെച്ചപ്പെടും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)