Onam 2025: ചിങ്ങം എത്തി, ഇനി അത്തം എന്നാണ്?
തിരുവോണത്തിൻ്റെ തുടക്കമാണ് അത്തം. കേരളത്തിൽ പ്രത്യേകിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങളും നടക്കും. അത്തം നാളിനന്ന് ചെറിയൊരു പൂക്കളം
തിരുവോണത്തിൻ്റെ വരവറിയിക്കുന്നത് ചിങ്ങമാണോ അതോ അത്തമാണോ എന്ന് പലരും ചോദിക്കാറുണ്ട്. രണ്ടും ചിങ്ങമാസത്തിൽ തന്നെ ആയതിനാൽ രണ്ടിനും തുല്യ പ്രധാന്യവുമുണ്ട്. കർക്കിടകത്തിൻ്റെ കാർമേഘങ്ങൾ മാറി പ്രകൃതി തെളിഞ്ഞ് നിവരുന്ന കാലമാണ് ചിങ്ങം. ഇത്തവണ ആഗസ്റ്റ് 17 മുതൽ ചിങ്ങമാസം ആരംഭിച്ചു കഴിഞ്ഞു. ഒരു കൊല്ല വർഷത്തിൻ്റെ ആരംഭം കൂടിയാണിത്.
ഇന്നേക്ക് 10-ാം നാൾ അത്തമാണ്, അത്തം മുതൽ 10-ാം നാൾ പിന്നെ തിരുവോണവുമാണ്. ആഗസ്റ്റ് 26-നാണ് ഇത്തവണ അത്തം. അതായത് ജ്യോതിഷപരമായി നോക്കിയാൽ അത്തം നക്ഷത്രം അന്നാണുള്ളത്. അന്ന് മുതൽ 10-ാംനാൾ തിരുവോണം ഇത് സെപ്റ്റംബർ -5-നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 15-നായിരുന്നു തിരുവോണം.
അത്തം നാളിൽ
തിരുവോണത്തിൻ്റെ തുടക്കമാണ് അത്തം. കേരളത്തിൽ പ്രത്യേകിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ആഘോഷങ്ങളും നടക്കും. അത്തം നാളിനന്ന് ചെറിയൊരു പൂക്കളം, പരമാവധി ഒറ്റ ലെയറിൽ ഇടണമെന്നാണ് വെയ്പ്പ്. പറമ്പിലെയും തൊടിയിലെയും ചെറിയ പൂക്കളായിരിക്കും അന്നിടുന്നത്. അന്ന് ചുവന്ന പൂക്കൾ ഇടാറില്ലെന്നതും പ്രത്യേകതയാണ്. അത്തം നാളിന് ഇത്തിരിപ്പൂ എന്നാണ് ചൊല്ല് പോലും. ദിവസം തോറും പൂക്കളത്തിൻ്റെ വലുപ്പം കൂട്ടാം. അത്തത്തിന് തുമ്പപ്പൂ ഇടാം എന്നാണ് പഴമക്കാർ പറയുന്നത്.