Horoscope Today: മലയാളികളുടെ പുതുവര്‍ഷദിനം; ഇന്നത്തെ രാശിഫലം എങ്ങനെ? വിശദാംശങ്ങള്‍
Horoscope today in Malayalam August 17: പഞ്ഞക്കര്‍ക്കിടകത്തെ പറഞ്ഞുവിട്ട് ഐശ്വര്യത്തിന്റെ ചിങ്ങമാസത്തെ വരവേല്‍ക്കുന്ന ദിവസം. പുതുവര്‍ഷമായതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലം അറിയാനും പലര്‍ക്കും താല്‍പര്യമുണ്ടാകും. ഇന്ന് ഓരോ നാളുകാരുടെയും രാശിഫലം എങ്ങനെയാണെന്ന് നോക്കാം
ഇന്ന് ചിങ്ങം ഒന്ന്. മലയാളികളുടെ പുതുവര്‍ഷദിനം. മലയാളിയെ സംബന്ധിച്ച് ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ദിവസമാണ്. പഞ്ഞക്കര്‍ക്കിടകത്തെ പറഞ്ഞുവിട്ട് ഐശ്വര്യത്തിന്റെ ചിങ്ങമാസത്തെ വരവേല്‍ക്കുന്ന ദിവസം. പുതുവര്‍ഷമായതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലം അറിയാനും പലര്‍ക്കും താല്‍പര്യമുണ്ടാകും. ഇന്ന് ഓരോ നാളുകാരുടെയും രാശിഫലം എങ്ങനെയാണെന്ന് നോക്കാം.
മേടം
ഇന്ന് നാളുകാര്‍ക്ക് അനുകൂലമായ ദിവസമാകണമെന്നില്ല. മനഃപ്രയാസം, കാര്യപരാജയം, തര്‍ക്കം, തടസങ്ങള്‍ ഇവ കാണുന്നു.
ഇടവം
പൊതുവെ അനുകൂലമായ ദിവസം. അംഗീകാരം, ആരോഗ്യം, യാത്രാവിജയം, ആഗ്രഹസഫലീകരണം, ദ്രവ്യലാഭം ഇവയ്ക്ക് സാധ്യത.
മിഥുനം
അലച്ചില്‍, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവ കാണുന്നു.
കര്‍ക്കടകം
ശത്രുക്ഷയം, മനസമാധാനം, കാര്യവിജയം, പ്രവര്‍ത്തനനേട്ടം, സല്‍ക്കാരയോഗം, ബന്ധുസമാഗമം ഇവയ്ക്ക് സാധ്യത.
ചിങ്ങം
ഇഷ്ടഭക്ഷണസമൃദ്ധി, ധനയോഗം, കാര്യവിജയം, പ്രവര്‍ത്തനനേട്ടം ഇവ കാണുന്നു.
കന്നി
യാത്രാപരാജയം, സാമ്പത്തിക വെല്ലുവിളികള്‍, അസ്വസ്ഥത എന്നിവ കാണുന്നു. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം.
Also Read: Malayalam Astrology: അർത്ഥകേന്ദ്ര രാജയോഗം, ഇവരെ കാത്തിരിക്കുന്ന സർപ്രൈസ്
തുലാം
ശത്രുശല്യം, അമിത ചെലവ്, അപകടഭീതി, അഭിമാനക്ഷതം ഇവ കാണുന്നു. വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കുക.
വൃശ്ചികം
പ്രവര്‍ത്തനനേട്ടം, ദ്രവ്യലാഭവം, മത്സരവിദയം, ഉത്സാഹം, ആഗ്രഹസഫലീകരണം ഇവയ്ക്ക് സാധ്യത.
ധനു
യാത്രാവിജയം, സുഹൃദ്‌സമാഗമം, മത്സരവിജയം, പ്രവര്‍ത്തനനേട്ടം, ആരോഗ്യം, അംഗീകാരം ഇവ കാണുന്നു.
മകരം
അഭിമാനക്ഷതം, കാര്യപരാജയം, പ്രവര്‍ത്തനപരാജയം, ശത്രുശല്യം, കലഹം, അമിത ചെലവ് ഇവയ്ക്ക് സാധ്യത.
കുംഭം
മനഃപ്രയാസം, അസ്വസ്ഥത, ആരോഗ്യപ്രശ്‌നങ്ങള്‍, കാര്യപരാജയം, നഷ്ടം ഇവ കാണുന്നു. വാക്കുകളും പ്രവൃത്തിയും സൂക്ഷിക്കണം.
മീനം
മത്സരവിജയം, ബന്ധു-സുഹൃദ്‌സമാഗമം, സല്‍ക്കാരയോഗം, യാത്രാവിജയം ഇവയ്ക്ക് സാധ്യത.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)