Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും

Sabarimala Darshan New Policy: ശബരിമലയിലെ ഈ പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കുന്നതായിരിക്കും. വിഷു പൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും

Sabarimala

Published: 

15 Mar 2025 | 06:52 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് (sabarimala devotees) ഫ്ലൈ ഓവർ കയറാതെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി ദേവസ്വം ബോർഡ്. ഫ്ലൈ ഓവർ കയറാതെ തന്നെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി തീർത്ഥാടകർക്ക് ദർശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറിയാണ് ദർശനം നടത്തേണ്ടത്. ഇതിലൂടെ ഫ്ലൈ ഓവർ ഒഴിവാക്കാൻ സാധിക്കും.

ശബരിമലയിലെ ഈ പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കുന്നതായിരിക്കും. വിഷു പൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇരുമുടിയില്ലാതെ ദർശനം നടത്തുന്നവർക്കായി മറ്റൊരുവഴിയും ക്രമീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡൻറ് പിഎസ് പ്രശാന്ത് പറഞ്ഞു.

ശബരിമല മാസ്റ്റർ പ്ലാനിൽ പറഞ്ഞട്ടുള്ളതാണ് നേരിട്ടുള്ള ദർശനം. കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ഇത് നടപ്പാക്കുന്നതിനെ കുറിച്ച് ദേവസ്വം ബോർഡ് സജീവമായി ചർച്ച തുടങ്ങിയത്. തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. മീനമാസ പൂജകൾക്കായി ശബരിമല നട 13നാണ് തുറന്നത്. ഒരാഴ്ചയ്ക്ക് ശേഷം 19നാണ് നട അടയ്ക്കുക.

അതേസമയം പുതിയ ദർശന രീതി നടപ്പാക്കുന്നതിനായുള്ള വിവിധ സംവിധാനങ്ങളുടെ പണികൾ നടന്നുവരികയാണ്. പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി തുടങ്ങിയവയുടെ പണികളാണ് പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ ഉള്ളവർക്ക് പ്രത്യേക ക്യൂവും ഏർപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്.

Follow Us
Related Stories
Today’s Horoscope: തര്‍ക്കത്തിലേര്‍പ്പെടരുത് സമാധാനം പോകും; ഇന്നത്തെ നക്ഷത്രഫലം, ജൂണ്‍ 18
Nirjala Ekadashi Laxmi Narayana Rajyog: തുലാം ഉൾപ്പെടെ രാശിക്കാർക്ക് നല്ല കാലം തുടങ്ങുന്നു! നിർജല ഏകാദശി ദിനത്തിൽ ലക്ഷ്മി നാരായണ രാജയോഗം
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
Horoscope Today: ശത്രുക്കൾ പണിതന്നേക്കും, വീട്ടിൽ കലഹത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം
Guru Nakshatra Parivartan 2026: മേടം മുതൽ രാശിക്കാർക്ക് ഇനി കാര്യവിജയം, ധനസമൃദ്ധി; ജൂൺ 18ന് വ്യാഴം രാശി മാറുന്നു
Surya Nakshatra Parivartan: ധനു ഉൾപ്പെടെ 4 രാശിക്കാരുടെ ഭാഗ്യത്തിന്റെ നാളുകൾ ആരംഭിച്ചു; ജൂൺ 22ന് സൂര്യൻ രാഹുവിന്റെ നക്ഷത്ര സമൂഹത്തിൽ പ്രവേശിക്കും
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
മുറ്റത്തെ പായൽ ഒഴിവാക്കാൻ ഇതാ പൊടിക്കൈകൾ
വീട്ടിൽ ഉറുമ്പ് പെരുകിയോ? വഴിയുണ്ട്!
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ