Pradosh Vrat 2026: പുതുവർഷത്തിലെ ആദ്യ പ്രദോഷ വ്രതം എപ്പോഴാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം

Pradosh Vrat 2026: പ്രദോഷ വ്രതം ശിവനും പാർവതിക്കും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസം ശിവ ഭഗവാനെ ആരാധിക്കുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അവരുടെ ആഗ്രഹങ്ങൾ....

Pradosh Vrat 2026: പുതുവർഷത്തിലെ ആദ്യ പ്രദോഷ വ്രതം എപ്പോഴാണ്? കൃത്യമായ തീയ്യതി, ശുഭകരമായ സമയം

Pradosh Vrat

Published: 

21 Dec 2025 13:43 PM

പുതുവർഷത്തിന്റെ തുടക്കം ശിവ ഭക്തരെ സംബന്ധിച്ച് ഏറെ സവിശേഷമായിരിക്കും. ഹിന്ദു കലണ്ടർ പ്രകാരം പുതുവർഷം പ്രദോഷ വ്രതത്തോടെയാണ് ആരംഭിക്കുന്നത്. അതായത് 2026 ലെ ആദ്യത്തെ പ്രദോഷ വ്രതം. പ്രദോഷ വ്രതം ശിവനും പാർവതിക്കും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. ഈ ദിവസം ശിവ ഭഗവാനെ ആരാധിക്കുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുകയും അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യും എന്നാണ് വിശ്വാസം. വേദ കലണ്ടർ പ്രകാരം പുതുവർഷത്തിലെ ആദ്യത്തെ പ്രദോഷ വ്രതം ജനുവരി 1 വ്യാഴാഴ്ച ആയിരിക്കും. ത്രയോദശി തിഥി പുലർച്ചെ 1:47 ന് ആരംഭിച്ച് രാത്രി 10:22 ന് അവസാനിക്കും. പ്രദോഷ കാലം വൈകുന്നേരം 5:35 മുതൽ രാത്രി 8:19 വരെ നീണ്ടുനിൽക്കും.

വ്യാഴാഴ്ച മഹാവിഷ്ണുവിന്റെ ദിവസം കൂടിയാണ് കൂടാതെ പ്രദോഷം ശിവ ഭഗവന്റെയും ദിവസമാണ്. അതിനാൽ പുതുവർഷത്തിലെ ആദ്യത്തെ ദിവസം രണ്ട് ദേവതകളുടെയും അനുഗ്രഹം കൊണ്ടുവരും. ഗുരു പ്രദോഷവ്രതം ആചരിക്കുന്നത് ശത്രുക്കളെ നശിപ്പിക്കുകയും വ്യക്തിക്ക് അറിവും ഭാഗ്യവും കൈവരിക്കുകയും ചെയ്യുമെന്നാണ് വേദങ്ങളിൽ പറയുന്നത്. ഈ ദിവസം നിരവധി ശുഭയോഗങ്ങളുടെ സ്വാധീനവും ഉണ്ടാകും അതിനാൽ ഈ പ്രദോഷം അനുഷ്ഠിക്കുന്നത് ഇരട്ടി ഗുണങ്ങൾ ജീവിതത്തിൽ നൽകും.

പ്രദോഷ് വ്രതം 2026 പൂജാ ചടങ്ങുകൾ

പ്രദോഷ വ്രതത്തിന്റെ ദിവസത്തിൽ അതിരാവിലെ എഴുന്നേറ്റ് കുളിച്ചു ഉപവാസം അനുഷ്ഠിക്കുക. സൂര്യാസ്തമയത്തിന് മുമ്പ് കുളിക്കുകയോ കൈകാലുകൾ കഴുകുകയോ വസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യണം. ശിവന് പാല് തൈര് നെയ്യ് തേൻ ഗംഗാജലം എന്നിവ കൊണ്ട് അഭിഷേകം ചെയ്യുക. കൂടാതെ അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങൾ സമർപ്പിക്കുക. പ്രദോഷവ്രത ദിനത്തിൽ ‘ഓം നമഃ ശിവായ്’ എന്ന മന്ത്രം ജപിക്കുക.ശിവ ചാലിസയും പ്രദോഷ വ്രത കഥയും ചൊല്ലുക.ഒടുവിൽ, ആരതി നടത്തി നിങ്ങളുടെ ഉപവാസം പൂർത്തിയാക്കുക. പൂജയ്ക്കിടെ സംഭവിച്ച എല്ലാ തെറ്റുകൾക്കും ക്ഷമ ചോദിക്കുക.

( നിരാകരണം: പൊതുവായ ജ്യോതിഷ പ്രവചനങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )

മീന്‍ വറുക്കുമ്പോള്‍ ഉപ്പും മഞ്ഞളും ചേര്‍ത്തേ പറ്റൂ! ഇല്ലെങ്കില്‍ പണിയാകും
ഒരു മുട്ട പുഴുങ്ങാന്‍ എത്ര സമയം വേണം?
ചക്കക്കുരുവിന്റെ തൊലി കളയാന്‍ ഇതാ എളുപ്പവഴി
മുട്ട കേടായോ? പൊട്ടിക്കാതെ തന്നെ തിരിച്ചറിയാം
അയ്യോ, കടുവ! പ്രേമാ ഓടിക്കോ, എനിക്ക് ഈ ദേശത്തെ വഴിയറിയില്ല
ശ്രീനിയെ അവസാനം ഒരു നോക്ക് കാണാൻ മമ്മൂട്ടിയും മോഹൻലാലും എത്തിയപ്പോൾ
ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
തലശ്ശേരിയിൽ പ്ലാസ്റ്റിക് ഫാക്ടറിക്ക് തീപിടിച്ചപ്പോൾ