Rahu Transit: രാഹു അവിട്ടം നക്ഷത്രത്തിലേക്ക്! 2027 ഏപ്രിൽ 3 വരെ ഈ രാശിക്കാരുടെ വളർച്ച ആർക്കും തടയാൻ കഴിയില്ല!

Rahu Transit to Avittam Nakshatra:ഈ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം ചില രാശിക്കാർക്ക് അപ്രതീക്ഷിത വളർച്ച നൽകും. 2027 ഏപ്രിൽ 10 വരെ രാഹു ഈ നക്ഷത്രത്തിൽ തുടരും. ഇത് ചില രാശിക്കാർക്ക് ഈ കാലയളവിൽ നല്ല വളർച്ചയും സാമ്പത്തിക സ്ഥിതിയും നല്ല ജീവിത അഭിവൃദ്ധിയും ഉണ്ടാകും. അതിനുപുറമേ എല്ലാ പ്രവർത്തികളിലും അവർ നല്ല വിജയം കാണും 2027 ഏപ്രിൽ വരെ അവിട്ടം നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ ചില രാശിക്കാർക്ക്.........

Rahu Transit: രാഹു അവിട്ടം നക്ഷത്രത്തിലേക്ക്! 2027 ഏപ്രിൽ 3 വരെ ഈ രാശിക്കാരുടെ വളർച്ച ആർക്കും തടയാൻ കഴിയില്ല!

Rahu Transit

Published: 

16 Sep 2026 | 10:19 PM

ജ്യോതിഷത്തിൽ ഒരു നിഴൽ ഗ്രഹമായാണ് രാഹുവിനെ കണക്കാക്കുന്നത്.. അത് ഒരു രാശിയിൽ 18 മാസം വരെ നിൽക്കുകയും പലപ്പോഴും തന്റെ നക്ഷത്രം മാറ്റുകയും ചെയ്യുന്നു. രാഹുവിന്റെ സ്ഥാനത്ത് വരുന്ന അത്തരം മാറ്റങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ആഴത്തിൽ അനുഭവപ്പെടുന്നു. നിലവിൽ രാഹു കുംഭം അവിട്ടം നക്ഷത്രങ്ങളിലാണ് സഞ്ചരിക്കുന്നത്. ഈ നക്ഷത്രത്തിന്റെ അധിപൻ ചൊവ്വയാണ്. ഈ നക്ഷത്രം ശുഭകരമായി കണക്കാക്കപ്പെടുന്നു ഇത് സമ്പത്ത്, സമൃദ്ധി, വിജയം എന്നിവയാണ് സൂചിപ്പിക്കുന്നത്.

ഈ നക്ഷത്രത്തിലെ രാഹുവിന്റെ സംക്രമണം ചില രാശിക്കാർക്ക് അപ്രതീക്ഷിത വളർച്ച നൽകും. 2027 ഏപ്രിൽ 10 വരെ രാഹു ഈ നക്ഷത്രത്തിൽ തുടരും. ഇത് ചില രാശിക്കാർക്ക് ഈ കാലയളവിൽ നല്ല വളർച്ചയും സാമ്പത്തിക സ്ഥിതിയും നല്ല ജീവിത അഭിവൃദ്ധിയും ഉണ്ടാകും. അതിനുപുറമേ എല്ലാ പ്രവർത്തികളിലും അവർ നല്ല വിജയം കാണും 2027 ഏപ്രിൽ വരെ അവിട്ടം നക്ഷത്രത്തിൽ രാഹു സഞ്ചരിക്കുന്നതിനാൽ ചില രാശിക്കാർക്ക് കൂടുതൽ ഭാഗ്യം ഉണ്ടാകും ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ALSO READ:ആണുങ്ങളെ ഭയക്കില്ല, സമാധാനവും നൽകില്ല ഈ നാല് പെൺരാശികൾ! നിങ്ങളും ഉണ്ടോ?

മിഥുനം

അവിട്ടം നക്ഷത്രത്തിൽ രാഹു നിൽക്കുന്നതിനാൽ മിഥുനം രാശിക്കാർക്ക് പ്രതീക്ഷിച്ച വിജയം ലഭിക്കും. ഏറ്റെടുക്കുന്ന ഏതൊരു ജോലിയിലും വലിയ വിജയം ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. വളരെ കാലമായി മുടങ്ങിക്കിടന്ന നിങ്ങളുടെ എല്ലാ ജോലികളും പൂർത്തീകരിക്കപ്പെടും. വായ്പയായി നൽകിയ പണം നിങ്ങളുടെ കൈകളിൽ എത്തും. കെട്ടിക്കിടക്കുന്ന കോടതി കേസുകളിൽ വിധികൾ അനുകൂലമായി വരും. വളരെ കാലമായി നിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സാധ്യത കാണുന്നു. മാതൃ ബന്ധുക്കളിൽ നിന്നും പിന്തുണ ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

കന്നി

അവിട്ടം നക്ഷത്രത്തിൽ നിൽക്കുന്ന രാഹു 2027 ഏപ്രിൽ വരെ കന്നി രാശിക്കാർക്ക് നല്ല ഫലങ്ങൾ കൊണ്ടുവരും. അടുത്ത സുഹൃത്തുക്കളുമായി ചേർന്ന് പുതിയ സംരംഭം ആരംഭിക്കാനുള്ള സാധ്യത കാണുന്നു. ഈ സംരംഭം നല്ല ഫലങ്ങൾ നൽകും. നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. കുടുംബത്തിൽ നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പല പ്രശ്നങ്ങൾക്കും ഒരു പരിഹാരം കാണാൻ സാധിക്കും. ബുദ്ധിശക്തിയും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികളിൽ പോലും എളുപ്പത്തിൽ പൂർത്തീകരിക്കാൻ നിങ്ങൾക്ക് സാധിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിലെ മികച്ച പ്രകടനം കാരണം പുതിയ ഉത്തരവാദിത്വങ്ങളും സ്ഥാനക്കയറ്റങ്ങളും ലഭിക്കാനുള്ള സാധ്യതയും കാണുന്നു.

കുംഭം

രാഹു അവിട്ടം നക്ഷത്രത്തിൽ നിൽക്കുന്നതിനാൽ കുംഭം രാശിക്കാർക്ക് 2027 ഏപ്രിൽ വരെ സുവർണ കാലഘട്ടം ആയിരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കും. ബന്ധങ്ങൾ സന്തോഷകരമായിരിക്കും. വീടിന്റെ അന്തരീക്ഷം സന്തോഷകരമായിരിക്കും ഓഫീസിലെ മികച്ച പ്രകടനത്തിന് ജോലി ചെയ്യുന്നവർക്ക് നല്ല പ്രശംസകള്‍ ലഭിക്കും. വളരെക്കാലമായി നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും നിങ്ങൾക്ക് ആശ്വാസം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് അവരുടെ കഴിവുകൾക്ക് അനുസരിച്ച് നല്ല പ്രതിഫലം ലഭിക്കും. ഉന്നത അധികാരികളിൽ നൽകുന്ന പുതിയ ഉത്തരവാദിത്തങ്ങൾ നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. കരിയറിൽ പുരോഗതിക്കും സാധ്യത.

( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ ഫലങ്ങളുടെയും ജ്യോതിഷപരമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

ENGLISH SUMMARY

In astrology, Rahu is considered a shadow planet. It stays in a zodiac sign for up to 18 months and frequently changes its Nakshatra (lunar mansion). The impact of such shifts in Rahu’s position is deeply felt in the lives of individuals across all zodiac signs. Currently, Rahu is transiting through the Avittam Nakshatra in the Aquarius sign; the ruling planet of this Nakshatra is Mars.

Loading...
Unable to load recommendations.
Follow Us
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു
വയനാട് കുഞ്ഞോം പാമ്പുള്ളിയിൽ നിന്നും പിടികൂടിയ രാജവെമ്പാല
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും