AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Maasam 2026: മുഴുവൻ രാമായണം പാരായണം ചെയ്ത ഫലം! ഈ ഏകശ്ലോക രാമായണം മാത്രം മതി

Ramayana Maasam 2026: കർക്കിടകം ഒന്നു മുതൽ 31 വരെ ഓരോ ഭാഗവും പാരായണം ചെയ്യാം പതിനഞ്ചാം ദിവസം ബാലിവധം ഇരുപത്തിയഞ്ചാം ദിവസം കുംഭകർണ്ണ വധം 28 ആം ദിവസം രാവണവധം മുപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെയാണ് കർക്കിടകം വായിക്കുന്നതിന്റെ ചിട്ട. ഒന്നാം ദിവസം പാരായണം ചെയ്യേണ്ടത് രാമായണത്തെക്കുറിച്ചുള്ള മാഹാത്മ്യമാണ്. രണ്ടാം ദിവസം ശ്രീരാമാവതാരം മൂന്നാം ദിവസം..............

Ramayana Maasam 2026: മുഴുവൻ രാമായണം പാരായണം ചെയ്ത ഫലം! ഈ ഏകശ്ലോക രാമായണം മാത്രം മതി
Ramayana Masam 2026 Image Credit source: Social Media
Ashli C
Ashli C | Published: 18 Jul 2026 | 08:04 PM

രാമായണശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കിടകകാലം എത്തിയിരിക്കുകയാണ്. ഇനിയുള്ള 30 ദിവസങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണത്തിന്റെ നാൾവഴികൾ മുഴങ്ങും. പഞ്ഞ കർക്കടകത്തിന്റെ ദാരിദ്ര്യവും ദുരിതങ്ങളും നീക്കി മനസ്സിനും ശരീരത്തിനും ഉന്മേഷവും ആത്മീയതയും പകരുന്നതിന് വേണ്ടിയാണ് ഈ മാസം മുഴുവൻ രാമായണം പാരായണത്തിന് പ്രാധാന്യം നൽകിയിരിക്കുന്നത്.

കർക്കടകം ഒന്നു മുതൽ മാസം അവസാനിക്കുന്നത് വരെ വീടുകളിലും ക്ഷേത്രങ്ങളിലും സന്ധ്യാസമയത്ത് നിലവിളക്ക് കൊളുത്തിവെച്ച് ആധ്യാത്മരാമായണം കിളിപ്പാട്ട് ഭക്തിശ്രദ്ധയോടെ വായിക്കുന്നു. മാത്രമല്ല കർക്കിടകം അവസാനിക്കുന്നതോടെ രാമായണവും വായിച്ചു തീർക്കണമെന്നാണ് നിയമത്തിൽ അനുശാസിക്കുന്നത്.

ALSO READ:മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം

കർക്കിടകം ഒന്നു മുതൽ 31 വരെ ഓരോ ഭാഗവും പാരായണം ചെയ്യാം പതിനഞ്ചാം ദിവസം ബാലിവധം ഇരുപത്തിയഞ്ചാം ദിവസം കുംഭകർണ്ണ വധം 28 ആം ദിവസം രാവണവധം മുപ്പതാം ദിവസം പട്ടാഭിഷേകം എന്നിങ്ങനെയാണ് കർക്കിടകം വായിക്കുന്നതിന്റെ ചിട്ട. ഒന്നാം ദിവസം പാരായണം ചെയ്യേണ്ടത് രാമായണത്തെക്കുറിച്ചുള്ള മാഹാത്മ്യമാണ്. രണ്ടാം ദിവസം ശ്രീരാമാവതാരം മൂന്നാം ദിവസം വിശ്വമിത്രാഗമനം താടാകവധം, യാഗ രക്ഷ എന്നിങ്ങനെയുള്ള അധ്യായങ്ങളാണ് വായിച്ചു തീർക്കേണ്ടത്.

എന്നാൽ ഈ തിരക്കേറിയ ജീവിതത്തിൽ നിങ്ങൾക്ക് രാമായണം മുഴുവൻ വായിച്ച് തീർക്കാൻ സാധ്യമല്ലെങ്കിൽ ഈ ഏക ശോക രാമായണം വായിച്ചാലും മതി. വാല്മീകി രാമായണത്തിലെ മുഴുവൻ കഥാസാരവും ഈ ഒരൊറ്റ ശ്ലോകത്തിൽ ചുരുക്കി വച്ചിരിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

”പൂർവ്വം രാമ – തപോവനാധിഗമനം, ഹത്വമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, ലങ്കാ പുരിദാ ഹനം, പശ്ചാത്ത രാവണ കുംഭകർണ്ണ നിധനം ഹ്യേ തദ്ധി രാമായണം”.

ഹനുമാൻ ലങ്കാപുരിക്ക് തീയിട്ടു

ഇതിന്റെ അർത്ഥം പണ്ട് ശ്രീരാമൻ തപോവനത്തിലേക്ക് അതായത് വനവാസത്തിന് പോയി അവിടെ വച്ച് മായാ രൂപം പൂണ്ട പൊൻമാനിനെ വധിച്ചു തുടർന്ന് സീതാദേവിയെ രാവണൻ അപഹരിച്ചു, സീതയെ രക്ഷിക്കാൻ ശ്രമിച്ച പരിക്കേറ്റ ജഡായുവിനെ രാമൻ മോക്ഷം നൽകുകയും സീതയെ തിരയുന്നതിനിടയിൽ സുഗ്രീവനുമായി സഖ്യത്തിൽ ആയി സുഗ്രീവന്റെ സഹോദരനായ ബാലിയെ വധിച്ചു തുടർന്ന് വാനരപ്പടയോടൊപ്പം സമുദ്രം കടന്നു ലങ്കയിലെത്തി.

ഹനുമാൻ ലങ്കാപുരിക്ക് തീയിട്ടു ഒടുവിൽ യുദ്ധത്തിൽ രാവണനും കുംഭകർണ്ണനേയും വധിച്ചു എന്നതാണ് രാമായണത്തിലെ കഥ.അതായത് ചുരുക്കത്തിൽ പറയുകയാണെങ്കിൽ രാമായണത്തിലെ പ്രധാന വഴിത്തിരിവുകൾ എല്ലാം ഈ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു ദിവസവും രാമായണം മുഴുവൻ വായിക്കാൻ സാധിക്കാത്തവർക്ക് ഈ ശ്ലോകം ലഭിക്കുന്നത് വഴി പൂർണഫലം ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ENGLISH SUMMARY

If you are unable to finish reading the entire Ramayana in this busy life, then just read this Ek Shoka Ramayana. The biggest feature of this is that the entire story of Valmiki Ramayana has been condensed into this single verse.

Follow Us