AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ramayana Masam 2026: രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം

Ramayana Masam 2026: പൊതുവിൽ ഉള്ള ഒരു വിശ്വാസമാണ് രാമായണത്തിലെ ഉത്തരകാണ്ഡം അതായത് ശ്രീരാമന്റെ പട്ടാഭിഷേകത്തിനു ശേഷമുള്ള കഥ വീട്ടിൽ വച്ച് പാരായണം ചെയ്യാൻ പാടില്ല എന്നത്. എന്നാൽ ഈ വിശ്വാസത്തിന് പിന്നിൽ ശാസ്ത്രീയമായ ഒരു വ്യക്തതയുമില്ല. അതായത് രാമായണത്തിലെ ആദ്യത്തെ 6 കാണ്ഡങ്ങൾ , ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ ശുഭപര്യവസായി ആണ്. ശ്രീരാമന്റെ ജനനം, വിവാഹം, ലങ്കാവിജയം, അയോധ്യയിലേക്കുള്ള മടങ്ങിവരവ്.........Ramayana

Ramayana Masam 2026: രാമായണത്തിലെ ഉത്തരകാണ്ഡം വീട്ടിൽ വായിക്കാൻ പാടില്ലേ? ഇക്കാര്യം അറിയണം
Ramayana Masam 2026 Image Credit source: youtube screen grab
Ashli C
Ashli C | Updated On: 19 Jul 2026 | 02:26 PM

മഴനൂലുകൾ പെയ്യുന്ന കർക്കടകത്തിൽ മനസ്സിന് കുളിർമയേകി കൊണ്ട് വീണ്ടും ഒരു രാമായണമാസത്തിന് തുടക്കം ആയിരിക്കുകയാണ്. മഞ്ഞ മാസത്തിന്റെ വറുതികളെ ഭക്തിയുടെയും പ്രാർത്ഥനയുടെയും മന്ത്രധ്വനികളാൽ മറികടക്കാനുള്ള പുണ്യമാസം. കർക്കടകമാസ ആരംഭത്തോടെ രാമായണ പാരായണത്തിന് തുടക്കമായി. ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും ഇപ്പോൾ രാമനാമങ്ങൾ മുഴങ്ങുകയാണ്. കർക്കിടകത്തിന്റെ രാമായണ പാരായണത്തിന്റെ പ്രാധാന്യത്തെയും അതിന്റെ ആരോഗ്യ ആത്മീയ വശങ്ങളെ കുറിച്ചും ആണ് ഇവിടെ പറയുന്നത്.

പൊതുവിൽ ഉള്ള ഒരു വിശ്വാസമാണ് രാമായണത്തിലെ ഉത്തരകാണ്ഡം അതായത് ശ്രീരാമന്റെ പട്ടാഭിഷേകത്തിനു ശേഷമുള്ള കഥ വീട്ടിൽ വച്ച് പാരായണം ചെയ്യാൻ പാടില്ല എന്നത്. എന്നാൽ ഈ വിശ്വാസത്തിന് പിന്നിൽ ശാസ്ത്രീയമായ ഒരു വ്യക്തതയുമില്ല. അതായത് രാമായണത്തിലെ ആദ്യത്തെ 6 കാണ്ഡങ്ങൾ , ബാലകാണ്ഡം മുതൽ യുദ്ധകാണ്ഡം വരെ ശുഭപര്യവസായി ആണ്. ശ്രീരാമന്റെ ജനനം, വിവാഹം, ലങ്കാവിജയം, അയോധ്യയിലേക്കുള്ള മടങ്ങിവരവ് പട്ടാഭിഷേകം എന്നിവയോടെയാണ് യുദ്ധകാണ്ഡം അവസാനിക്കുന്നത്.

ALSO READ:മുഴുവൻ രാമായണം പാരായണം ചെയ്ത ഫലം! ഈ ഏകശ്ലോക രാമായണം മാത്രം മതി

വീടിന്റെ അന്തരീക്ഷത്തിന് പ്രതികൂലമായി ബാധിക്കും…..

എന്നാൽ ഉത്തരകാണ്ഡത്തിലേക്ക് എത്തുമ്പോഴേക്കും കഥയിൽ വിരഹവും ദുഃഖവും ആണ് ഉള്ളത്. സീതാദേവിയിൽ കാട്ടിൽ ഉപേക്ഷിക്കുന്നതും ലവകുശന്മാരുടെ ജനനവും വളർച്ചയും ഒടുവിൽ സീതാദേവിഭൂമി പിളർന്ന താഴേക്ക് പോകുന്നതും ശ്രീരാമന്റെ സരയു നദിയിലെ മഹാപ്രസ്ഥാനവും. ഇത്തരത്തിൽ അതീവ ദുഃഖകരമായ സംഭവങ്ങൾ തുടർച്ചയായി വായിക്കുന്നത് കുടുംബാംഗങ്ങളിൽ മാനസികമായ വിഷമം ഉണ്ടാകുമെന്നും അത് വീടിന്റെ അന്തരീക്ഷത്തിന് പ്രതികൂലമായി ബാധിക്കും എന്നുമുള്ള ഒരു ചിന്തയാണ് ഉത്തരകാണ്ഡം വീട്ടിൽ വായിക്കരുത് എന്ന് പറയപ്പെടുന്നത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.

എന്നാൽ അതേപോലെതന്നെ ഇതിനൊരു മറു പക്ഷവും ഉണ്ട്. ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെയും ഭക്തിയോടെ ഉൾക്കൊള്ളാൻ ഉത്തരാകാണ്ഡ വായന സഹായിക്കും എന്നാണ് പണ്ഡിതന്മാർ പറയുന്നത്. ഹൈന്ദവ ധർമ്മപ്രകാരം ഏതെങ്കിലും ഒരു വിശുദ്ധ ഗ്രന്ഥത്തിന്റെ ഭാഗം വായിക്കുവാൻ പാടില്ല എന്ന് ഒരിടത്തും പറയുന്നില്ല. മനസ്സിന്റെ ഭയവും ആശങ്കയുമാണ് ഇത്തരം വിലക്കുകൾക്ക് പ്രധാനകാരണം. പലരും വീട്ടിൽ വായിക്കാൻ മടിയുള്ളവർ ക്ഷേത്രങ്ങളിലോ ആശ്രമങ്ങളിൽ വരുന്ന ഉത്തരകാണ്ഡം വായിച്ച് രാമായണ പാരായണം പൂർത്തിയാക്കാറുണ്ട്.

ENGLISH SUMMARY

It is a common belief that the Uttarakhand of the Ramayana, i.e. the story after the coronation of Lord Rama, should not be recited at home. However, there is no scientific explanation behind this belief. That is, the first 6 chapters of the Ramayana, from Balakhand to Yudhakhand, are auspicious.

Follow Us