Ramayana Masam 2026: രാമായണത്തിലെ സുന്ദരകാണ്ഡം എപ്പോഴൊക്കെ പാരായണം ചെയ്യാം? ഇത് അറിയാതെ പോകരുത്
Ramayana Masam 2026:രാമായണത്തിലെ മറ്റു ഭാഗങ്ങളിൽ രാമന്റെ ദുഃഖങ്ങളും വനവാസവും വിയോഗങ്ങളും ആണ് പ്രധാന വിഷയമായി വരുന്നതെങ്കിൽ സുന്ദരകാണ്ഡത്തിൽ ഹനുമാന്റെ ലങ്കാപ്രവേശം സീതാദേവിയെ കണ്ടെത്തുന്നത് ലങ്കാദഹനം രാമനോടുള്ള ഞാൻ ദേവിയെ കണ്ടു എന്ന സന്തോഷവാർത്ത അറിയിക്കൽ എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. അതായത് ശുഭകാര്യങ്ങളുടെയും വിജയത്തിന്റെയും കാണ്ഡമാണ് സുന്ദരകാണ്ഡം............

Ramayana Masam
ഭക്തിയുടെയും പുണ്യത്തിന്റെയും മറ്റൊരു രാമായണമാസത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഈ ദിവസങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കുന്നു. രാമായണത്തിൽ തന്നെ ഏറ്റവും മംഗളകരമായ ഒരു ഭാഗമാണ് സുന്ദരകാണ്ഡം. ഇത് രാമായണമാസത്തിൽ മാത്രമല്ല അല്ലാതെയും നമ്മൾ ചില പ്രത്യേക ദിവസങ്ങളിൽ പാരായണം ചെയ്യുന്നത് ജീവിതത്തിൽ സന്തോഷവും സമാധാനവും പോസിറ്റീവായ കാര്യങ്ങളും നടക്കുമെന്നാണ് വിശ്വാസം.
കാരണം രാമായണത്തിലെ മറ്റു ഭാഗങ്ങളിൽ രാമന്റെ ദുഃഖങ്ങളും വനവാസവും വിയോഗങ്ങളും ആണ് പ്രധാന വിഷയമായി വരുന്നതെങ്കിൽ സുന്ദരകാണ്ഡത്തിൽ ഹനുമാന്റെ ലങ്കാപ്രവേശം സീതാദേവിയെ കണ്ടെത്തുന്നത് ലങ്കാദഹനം രാമനോടുള്ള ഞാൻ ദേവിയെ കണ്ടു എന്ന സന്തോഷവാർത്ത അറിയിക്കൽ എന്നിവയാണ് പ്രധാനമായും ഉൾപ്പെട്ടിരിക്കുന്നത്. അതായത് ശുഭകാര്യങ്ങളുടെയും വിജയത്തിന്റെയും കാണ്ഡമാണ് സുന്ദരകാണ്ഡം. അതിനാൽ തന്നെ ഇത് പതിവായി പാരായണം ചെയ്യുന്നത് ജീവിതത്തിൽ വലിയ സന്തോഷത്തിനും സമാധാനത്തിനും കാരണമാകും എന്നാണ് പറയപ്പെടുന്നത്.
ALSO READ:ധൈര്യവും ആത്മവിശ്വാസവും നേടാം! രാമായണമാസത്തിൽ ഹനുമാനെ ഭജിക്കേണ്ടതിന്റെ പ്രാധാന്യം
സുന്ദരകാണ്ഡം വായിക്കാൻ അനുയോജ്യമായ ദിവസങ്ങൾ
രാമായണമാസം
രാമായണമാസത്തിലെ ഏതു ദിവസവും സുന്ദരകാണ്ഡം വായിക്കാവുന്നതാണ് പ്രത്യേകിച്ച് രാമായണ വായന പൂർത്തിയാക്കാൻ സാധിക്കാത്തവർ സുന്ദരകാണ്ഡം മാത്രം വായിച്ചാലും സമ്പൂർണ്ണ രാമായണ പാരായണത്തിന്റെ ഫലം ലഭിക്കും എന്നും വിശ്വാസം നിലനിൽക്കുന്നു. അതിനാൽ തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും മുഴുവൻ രാമായണം വായിക്കാൻ കഴിയാത്ത ഓരോ വ്യക്തികൾക്കും രാമായണത്തിലെ സുന്ദരകാണ്ഡം പതിവായി സന്ധ്യാസമയങ്ങളിൽ വായിക്കുന്നത് വീട്ടിലേക്ക് പോസിറ്റീവ് എനർജിയെ ആകർഷിക്കുവാൻ സഹായിക്കും. അതുപോലെതന്നെ നിങ്ങളുടെ ജീവിതത്തിലും ശുഭകരമായ കാര്യങ്ങൾ നടക്കുന്നതിനും കാരണമാകും.
ചൊവ്വാഴ്ചയും ശനിയാഴ്ചയും
രാമായണമാസം അല്ലാത്ത ദിവസങ്ങളിൽ ചൊവ്വാഴ്ച നീ ദിവസങ്ങളിൽ സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്. ഹനുമാൻ സ്വാമിക്ക് ഏറ്റവും പ്രാധാന്യമുള്ള ദിവസകളാണ് ഇവ ഈ ദോഷങ്ങളിൽ രാവിലെ ശുദ്ധിയോടെ സുന്ദരകാണ്ഡം വായിക്കുന്നത് അതീവ ഫലദായകം ആണെന്നാണ് വിശ്വാസം. ഇതിനുകൂടാതെ ശ്രീരാമനവമി, ഹനുമാൻ ജയന്തി നാളുകളിലും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് നല്ല ഗുണകരമായ ഫലങ്ങൾ നൽകുമെന്നും പറയപ്പെടുന്നു. കൂടാതെ ഹനുമാന്റെ ജന്മനക്ഷത്രമായ മൂലം നക്ഷത്ര ദിവസത്തിലും സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് വളരെ നല്ലതാണ്.
സുന്ദരകാണ്ഡത്തിന്റെ പ്രാധാന്യം
ജീവിതത്തിൽ എത്ര വലിയ പ്രതിസന്ധിയും തടസ്സങ്ങളും നേരിടേണ്ടി വന്നാലും സുന്ദരകാണ്ഡം ഭക്തിയോടെ വായിക്കുകയാണെങ്കിൽ അതിന് പരിഹാരം ഉണ്ടാകുമെന്നാണ് വിശ്വാസിക്കപ്പെടുന്നത്. കടൽ താണ്ടി ഹനുമാൻ ലങ്കയിൽ എത്തി സീതയെ കണ്ടെത്തി വിജയം വരിച്ചതുപോലെ ഭക്തരുടെ ജീവിതത്തിലും തടസ്സങ്ങൾ നീങ്ങുമെന്നാണ് പറയപ്പെടുന്നത്. സുന്ദരകാണ്ഡം വായിക്കുന്നതിലൂടെ മനസ്സിൽ ഉണ്ടാകുന്ന ഭയം, വിഷാദം, ഭാവി ആശയങ്ങൾ എന്നിവ മാറ്റി മനസ്സിനെ ആത്മവിശ്വാസവും ധൈര്യവും നൽകുമെന്നും പറയപ്പെടുന്നു. കൂടാതെ ജാതകത്തിലെ ഏഴര ശനി കണ്ടകശനി തുടങ്ങിയ ജാതക ദോഷങ്ങൾ അനുഭവിക്കുന്നവർ സുന്ദരകാണ്ഡം ദിവസങ്ങളിൽ പാരായണം ചെയ്യുന്നത് ശനിദോഷത്തിന്റെ കാഠിനം കുറയ്ക്കാനും സഹായിക്കും.രാമായണത്തിലെ ഈ ഭാഗം പാരായണം ചെയ്യുന്നത് കുടുംബത്തിലെ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ മാനസികമായ വിഷമങ്ങൾ രോഗമുക്തി എന്നിവ മാറി വീട്ടിൽ ശാന്തിയും സന്തോഷവും കൈ വരുവാനും സഹായിക്കും.
ENGLISH SUMMARY
We are passing through another Ramayana month of devotion and virtue. During these days, the Ramayana is recited in homes and temples. The Sundara Kanda is one of the most auspicious parts of the Ramayana.