Saubhagya yog: മേടം, കർക്കിടകം തുടങ്ങി 5 രാശിക്കാർക്ക് വൻ നേട്ടങ്ങൾ! ഒക്ടോബർ 24ന് സൗഭാഗ്യ യോഗത്തിന്റെ അപൂർവ്വ സംയോജനം
October 24 Lucky Zodiac Sign: തൽഫലമായി വ്യാഴത്തിന്റെ സ്വാധീനത്താൽ ചന്ദ്രൻ ഏറ്റവും താഴ്ന്ന സ്ഥാനത്ത് ആയിരിക്കും. ഇത് ഒരു അപൂർവ്വ സംയോജനത്തിന് കാരണമാകും. ബുധനും ചന്ദ്രനും ചേർന്ന് ചന്ദ്ര- ബുധ സംഗമം സൃഷ്ടിക്കുന്നു. കൂടാതെ നാളെ അനുരാധ നക്ഷത്രത്തിന്റെ സംഗമം ഒരു സൗഭാഗ്യ യോഗത്തെ സൃഷ്ടിക്കും.
ഒൿടോബർ 24 വെള്ളിയാഴ്ച ഭരിക്കുന്ന ഗ്രഹം ശുക്രനാണ്. വെള്ളിയാഴ്ച ആരാധിക്കേണ്ടത് ലക്ഷ്മിദേവിയെയും. ഈ ദിവസം രാവും പകലും ചന്ദ്രൻ കർക്കടകത്തിൽ സഞ്ചരിക്കും. തൽഫലമായി വ്യാഴത്തിന്റെ സ്വാധീനത്താൽ ചന്ദ്രൻ ഏറ്റവും താഴ്ന്ന സ്ഥാനത്ത് ആയിരിക്കും. ഇത് ഒരു അപൂർവ്വ സംയോജനത്തിന് കാരണമാകും. ബുധനും ചന്ദ്രനും ചേർന്ന് ചന്ദ്ര- ബുധ സംഗമം സൃഷ്ടിക്കുന്നു. കൂടാതെ നാളെ അനുരാധ നക്ഷത്രത്തിന്റെ സംഗമം ഒരു സൗഭാഗ്യ യോഗത്തെ സൃഷ്ടിക്കും. ഇതിന്റെ ഫലമായി വെള്ളിയാഴ്ച ഇടവം, കർക്കിടകം, കന്നി, തുലാം, കുംഭം എന്നീ രാശിക്കാർക്ക് ഭാഗ്യകരമായ ദിവസമായിരിക്കും.
ഇടവം
ഇടവം രാശിക്കാർക്ക് വെള്ളിയാഴ്ച ശുഭകരവും ഗുണകരവും ആയിരിക്കും. നിങ്ങളുടെ ബുദ്ധിപരമായ കഴിവുകൾ നിങ്ങൾക്ക് പ്രയോജനം ഉണ്ടാകും. ബിസിനസുകാർക്ക് നാളെ മികച്ച ദിവസമാണ്. വരുമാനം വർദ്ധിക്കും. ഏതെങ്കിലും സുഹൃത്തിൽ നിന്നോ പരിചയക്കാരിൽ നിന്നോ സഹായങ്ങൾ ലഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും ആശങ്കകളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിക്കപ്പെടും. ഇടവം രാശിക്കാർ വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുകയും ശ്രീസൂക്തം ചൊല്ലുകയും വേണം..
കർക്കിടക രാശി
വെള്ളിയാഴ്ച കർക്കിടക രാശിക്കാർക്ക് ശുഭകരമായ ദിവസം ആയിരിക്കും. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട ജോലികളിൽ നിങ്ങൾക്ക് ശുഭ വാർത്ത ലഭിക്കും. പ്രണയ ജീവിതം മികച്ചത് ആയിരിക്കും. ബിസിനസുകാർക്ക് നാളെ നല്ല ലാഭം ഉണ്ടാക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്കും മികച്ച ദിവസമാണ്. ജോലിചെയ്യുന്നവർക്ക് അധികാരികളിൽ നിന്നും നല്ല പിന്തുണ ലഭിക്കും. കർക്കിടക രാശിക്കാർ വെള്ളിയാഴ്ച ദിവസങ്ങളിൽ നാരായണ കവചം പാരായണം ചെയ്യുകയും ലക്ഷ്മി ദേവിക്ക് ഒരു റോസ് സമർപ്പിക്കുകയും ചെയ്യുക
കന്നി രാശി
കന്നിരാശിക്കാർക്കു പൊതുവിൽ നല്ല ദിവസം ആയിരിക്കും. ജോലിസ്ഥലത്ത് മികച്ച പിന്തുണ ലഭിക്കും. ജോലിസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. മുൻകാല നിക്ഷേപങ്ങളിൽ നിന്ന് ലാഭം കൊയ്യും. നിങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കപ്പെടും. സമൂഹത്തിൽ ബഹുമാനം ലഭിക്കും. കന്നിരാശിക്കാർ വെള്ളിയാഴ്ച കർപ്പൂരവും ഗ്രാമ്പൂവും ഉപയോഗിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കണം.
തുലാം രാശി
തുലാം രാശിക്കാർക്ക് മികച്ച ദിവസമായിരിക്കും. അയൽക്കാരിൽ നിന്ന് പിന്തുണ ലഭിക്കും. പൂർത്തീകരിക്കാത്ത ജോലികൾ ചെയ്ത് പൂർത്തിയാക്കും. പ്രണയ ജീവിതം മികച്ചത് ആയിരിക്കും. ബിസിനസ്സിൽ ലാഭം ഉണ്ടാകും. പൊതുവിൽ മനസമാധാനം ലഭിക്കും. തുലാം രാശിക്കാർ വെള്ളിയാഴ്ച വിഷ്ണു സ്തോത്രം ചൊല്ലുക.
കുംഭം രാശി
കുംഭം രാശിക്കാർക്ക് വെള്ളിയാഴ്ച സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഏതെങ്കിലും രീതിയിൽ നിങ്ങളുടെ മുടങ്ങിൽ കിടക്കുന്ന പണം തിരികെ ലഭിക്കും. എന്തെങ്കിലും രോഗങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് സമാധാനം ലഭിക്കും. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ ബന്ധങ്ങളിൽ നിന്ന് പ്രയോജനം ഉണ്ടാകും. കുംഭം രാശിക്കാർ വെള്ളിയാഴ്ച ശ്രീകൃഷ്ണനെ ആരാധിക്കുക. കൃഷ്ണ ചാലീസ ചൊല്ലുക.