Maha Shivratri Shloka: മഹാശിവരാത്രി ദിനത്തിൽ ഈ ശ്ലോകങ്ങൾ ചൊല്ലൂ..
Maha Shivratri Shloka to chant: അത്തരത്തിൽ മഹാശിവരാത്രിയുടെ ശുഭകരമായ അവസരത്തിൽ ഭഗവാൻ ശിവനായി സമർപ്പിച്ചിരിക്കുന്ന ഈ ശക്തമായ മന്ത്രങ്ങൾ ജപിക്കുക....

Mahashivratri (22)
മഹാശിവരാത്രി ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് വേണ്ടിയുള്ള വളരെ പുണ്യകരമായ ഒരു ഉത്സവമാണ്. ഈ ദിവസം ആത്മാർത്ഥമായും ആചാര അനുഷ്ഠാനത്തോടുകൂടിയും ഭഗവാൻ ശിവനെ ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ സകല സൗഭാഗ്യങ്ങൾക്കും കാരണമാകും. ഉപവാസം അനുഷ്ഠിക്കുമ്പോൾ ഭക്ഷണത്തിൽ മാത്രമല്ല ക്രമം കൊണ്ടുവരേണ്ടത് ചില പ്രത്യേക ശ്ലോകങ്ങൾ ജപിക്കേണ്ടതായി ഉണ്ട്.
അങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ പ്രശ്നങ്ങൾ ഇല്ലാതാക്കുകയും എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം. ശിവനെ പ്രീതിപ്പെടുത്തുന്നതിനും മഹാദേവന്റെ അനുഗ്രഹം നേടുന്നതിനും ഈ ദിവസം ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. അത്തരത്തിൽ മഹാശിവരാത്രിയുടെ ശുഭകരമായ അവസരത്തിൽ ഭഗവാൻ ശിവനായി സമർപ്പിച്ചിരിക്കുന്ന ഈ ശക്തമായ മന്ത്രങ്ങൾ ജപിക്കുക.
ശിവരാത്രിയിൽ ഭക്തർ ജപിക്കേണ്ട ശിവമന്ത്രങ്ങൾ
മഹാമൃത്യുഞ്ജയ മന്ത്രം: “ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടിവർധനം. ഉർവരുകമിവ ബന്ധനൻമൃത്യോർമുക്ഷിയ മാമൃതാത്” മഹാശിവരാത്രി ദിനത്തിൽ മഹാമൃത്യുഞ്ജയ മന്ത്രം 108 തവണ ജപിക്കുക. കൂടാതെ മാനസികവും ശാരീരികവുമായ ശക്തി വർധിപ്പിക്കുന്നു.
പഞ്ചാക്ഷരി മന്ത്രം: ” ഓം നമഃ ശിവായ എന്ന ഈ മന്ത്രം പഞ്ചാക്ഷരി മന്ത്രം എന്നും അറിയപ്പെടുന്നു. അതിനാൽ മഹാശിവരാത്രി ദിനത്തിൽ ഈ മന്ത്രം 108 തവണ ജപിക്കുന്നത് ജീവിതത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും അകലാൻ സഹായിക്കുന്നു. ഇത് മാനസിക സമാധാനം നൽകുകയും ശിവന്റെ അനുഗ്രഹം നൽകുകയും ചെയ്യുന്നു.
രുദ്രമന്ത്രം : “ഓം നമോ ഭഗവതേ രുദ്രായ”, മഹാശിവരാത്രി ദിനത്തിൽ ഈ മന്ത്രം ജപിക്കുന്നത് മാനസികമായി ധൈര്യവും ആത്മവിശ്വാസവും നൽകുമെന്നാണ് വിശ്വാസം.
മഹാശിവരാത്രി ദിനത്തിൽ ഈ മന്ത്രം ജപിക്കുന്നത് മാനസികമായി ധൈര്യവും ആത്മവിശ്വാസവും നൽകുമെന്നാണ് വിശ്വാസം.