Vastu Tips: റോസാപ്പൂവും പ്രശ്നം? വീടിനുള്ളിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഫോട്ടോകൾ
വാസ്തുകാര്യങ്ങളിൽ പ്രശ്നങ്ങൾ വരാൻ ചിലപ്പോൾ പ്രാധാന്യമില്ലെന്ന് തോന്നുന്ന കാര്യങ്ങൾ വരെ കാരണമാകാം. അങ്ങനെയൊന്നാണ് വീട്ടിൽ സൂക്ഷിക്കുന്ന ചിത്രങ്ങൾ
വാസ്തു ശാസ്ത്രത്തിൽ ചില രസകരമായ വസ്തുതകളുമുണ്ട്. ചില ചിത്രങ്ങൾ പോലും വാസ്തുവിന് എതിരാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിലൊന്നാണ് മുങ്ങുന്ന കപ്പൽ, ഇത്തരമൊരു ചിത്രം വീട്ടിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കും. നെഗറ്റീവ് എനർജി വർദ്ധിക്കുമെന്നും പറയുന്നു. കൂടാതെ, മുങ്ങുന്ന കപ്പലിൻ്റെ ഫോട്ടോ വീട്ടിൽ സൂക്ഷിക്കുന്നത് വീട്ടിലെ ആളുകൾ തമ്മിൽ വഴക്കിന് കാരണമാകും.
റോസാപ്പൂവ്
റോസ്പ്പൂവിൻ്റെ ഫോട്ടോകളും വീടിനുള്ളിൽ സൂക്ഷിക്കരുത്. ഇതു മൂലം വീട്ടിൽ പണത്തിന് ക്ഷാമം നേരിടാം. മാത്രമല്ല വീട്ടിൽ പലവിധത്തിലുള്ള നിഷേധാത്മകത വർദ്ധിക്കാനും സാധ്യതയുണ്ട്.
കരയുന്ന കുട്ടികളുടെ ചിത്രങ്ങൾ
വീട്ടിൽ കരയുന്ന കുട്ടികളുടെ ചിത്രങ്ങൾ ഇടാൻ പാടില്ല. ഇത് വീട്ടിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുx, വീട്ടിലുള്ളവർക്ക് സമ്മർദ്ദവും മാനസിക ഉത്കണ്ഠയും വർദ്ധിപ്പിക്കുന്നുവെന്നും വാസ്തു വിദഗ്ധർ പറയുന്നു.
യുദ്ധ ഫോട്ടോകൾ
വീടിനുള്ളിൽ യുദ്ധ ഫോട്ടോകൾ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് പണ്ഡിതന്മാർ പറയുന്നു, പ്രത്യേകിച്ച് മഹാഭാരതവുമായി ബന്ധപ്പെട്ടവ, ഇത് നിർഭാഗ്യത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിക്കുമെന്നും വിശ്വസിക്കുന്നു
നടരാജ വിഗ്രഹം
നടരാജ വിഗ്രഹം വീട്ടിൽ സൂക്ഷിക്കുന്നതും ഉചിതമല്ലെന്നും ഒരു വിശ്വാസമുണ്ട്. ഇതിൽ ചിലപ്പോൾ നെഗറ്റീവ് എനർജി ഉണ്ടാവാം എന്നും പ്രശ്നങ്ങൾ ഉണ്ടാകും എന്നും കരുതുന്നു. അതുകൊണ്ട് നടരാജ വിഗ്രഹം കഴിയുന്നത്ര വീടിനുള്ളിൽ സൂക്ഷിക്കരുതെന്നും ചില പണ്ഡിതന്മാർ പറയുന്നു.
( ഇവിടെ പറയുന്നത് പൊതുവായതും, വിവിധ വിശ്വാസങ്ങൾ അനുസരിച്ചുള്ളതുമാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല )