Sabarimala Aazhi: സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയെന്നും ആരോപണം

Sabarimala Aazhi Controversy: ദേവസ്വം ബോർഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്നാണ് ഭക്തർ പറയുന്നത്. മാസപൂജയ്ക്കായി തുറക്കുമ്പോൾ മേൽശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനിൽക്കണമെന്നാണ് രീതി. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തർ ഭാ​ഗത്തുനിന്ന് പരാതി ഉയരുന്നുണ്ട്.

Sabarimala Aazhi: സന്നിധാനത്തെ ആഴി അണഞ്ഞതായി പരാതി; നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയെന്നും ആരോപണം

ശബരിമല (Image Credits: Social Media)

Published: 

31 Oct 2024 | 08:42 PM

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ആഴി (Sabarimala Aazhi) അണഞ്ഞതായി പരാതി. ബുധനാഴ്ച രാത്രി അണഞ്ഞ ആഴി വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് വീണ്ടും കത്തിച്ചതെന്നും റിപ്പോർട്ടുണ്ട്. ആഴി അണഞ്ഞ ശേഷം വീണ നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി മാറ്റിയതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ ഉയർന്ന പരാതി പരിശോധിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

ദേവസ്വം ബോർഡിന്റേയും ഉത്തരവാദിത്തപ്പെട്ടവരുടേയും അനാസ്ഥയാണിതെന്നാണ് ഭക്തർ പറയുന്നത്. മാസപൂജയ്ക്കായി തുറക്കുമ്പോൾ മേൽശാന്തി കത്തിക്കുന്ന അഗ്‌നി നടയടക്കുന്നതുവരെ കത്തിനിൽക്കണമെന്നാണ് രീതി. ആഴി അണഞ്ഞത് മാനസിക വിഷമമുണ്ടാക്കുമെന്നും ഭക്തർ ഭാ​ഗത്തുനിന്ന് പരാതി ഉയരുന്നുണ്ട്.

വിശേഷാവസരങ്ങളിലും മാസ പൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാൽ ഉടൻ തന്നെ ആഴിയിലേക്ക് അഗ്‌നി പകരുന്നതാണ് അന്നേ ദിവസത്തെ പ്രധാന ചടങ്ങ്. ആഴിയിലേക്ക് അ​ഗ്നി പകർന്നതിന് ശേഷം മാത്രമേ അയ്യപ്പന്മാരെ 18-ാം പടി ചവിട്ടാൻ അനുവദിക്കുകയുള്ളൂ.

ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്‌നി പകർന്നിരുന്നു. എന്നാൽ രാത്രിയോടെ അഗ്‌നി അണഞ്ഞുപോകുകയായിരുന്നു. എന്നാൽ ഇത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. രാവിലെ 11 മണിയോടെ ഭക്തരാണ് വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്‌നിപകർന്നതെന്നാണ് പരാതി.

ആഴി അണഞ്ഞതിനെത്തുടർന്ന് നിക്ഷേപിക്കപ്പെട്ട നെയ്‌ത്തേങ്ങകൾ കരാറുകാർ വാരി നീക്കിയെന്നും ഭക്തർ പരാതിപ്പെട്ടിട്ടുണ്ട്. വിഷയം ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്നാണ് ദേവസ്വം ബോർഡ് അധ്യക്ഷൻ അറിയിച്ചത്.

Loading...
Unable to load recommendations.
Follow Us
Related Stories
Today’s Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം
Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം
Mahalakshmi Rajayog 2026: ദീപാവലിക്ക് മുന്നോടിയായി മഹാലക്ഷ്മി രാജയോഗം! ഈ 4 രാശിക്കാർക്ക് സാമ്പത്തിക മുന്നേറ്റവും കരിയറിൽ പുരോഗതിയും
Chanakya Niti: അമ്പതുകളിലും മധുരിക്കും, സന്തോഷകരമായ ദാമ്പത്യജീവിതത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
Horoscope Today: ഈ നാളുകാരെ കാത്തിരിക്കുന്നത് അപ്രതീക്ഷിത മാറ്റങ്ങൾ; അറിയാം ഇന്നത്തെ നക്ഷത്രഫലം
Chanakya Niti: ഈ സ്വഭാവമുള്ള കുടുംബനാഥൻ ഉണ്ടെങ്കിൽ വീട് ഒരിക്കലും രക്ഷപ്പെടില്ല!
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു