Sabarimala Adiya Shistam Ghee: ശബരിമലയിലെ വിശിഷ്ടമായ അടിയ ശിഷ്ടം നെയ്യ്! ഗുണങ്ങൾ, ഉപയോഗം, പ്രാധാന്യം അറിയാം
Sabarimala Adiya Shistam Ghee: നെയ്യഭിഷേകം നടത്തുന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയനത്തെ ആണ് സൂചിപ്പിക്കുന്നത്...
ശബരിമലയിൽ അയ്യനെ തൊഴാൻ എത്തിയാൽ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണ് നെയ്യഭിഷേകം. അയ്യപ്പസ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് വിശ്വസിക്കുന്ന നെയ്യഭിഷേകം വഴിപാട് നടത്തുന്നത് വളരെ നല്ലതായി കണക്കാക്കുന്നു. നെയ്യഭിഷേകം നടത്തുന്നത് ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ലയനത്തെ ആണ് സൂചിപ്പിക്കുന്നത്. നെയ്യ്തേങ്ങയെ ഭക്തന്റെ ശരീരമായും അതിനുള്ളിലേക്ക് പകരുന്ന നെയ്യ് ശുദ്ധമായ ആത്മാവാണ് എന്നുമാണ് സങ്കല്പം. അയ്യപ്പ വിഗ്രഹത്തിന്റെ മേൽ നെയ്യ് അഭിഷേകം ചെയ്യുന്നതോടെ ഭക്തന്റെ ആത്മാവ് ഭഗവാനിൽ ലയിക്കുന്നു, അതായത് തത്വമസി എന്ന തത്വം ഇവിടെ അന്വർത്ഥമാകുന്നു എന്നാണ് വിശ്വാസം.
അത്തരത്തിൽ ഭക്തർ തങ്ങളുടെ ഇരുമുടിക്കെട്ടി കൊണ്ടുവരുന്ന നെയ്യ് അയ്യപ്പഭവിഗ്രഹത്തിൽ അഭിഷേകം ചെയ്ത ശേഷം തിരികെ ലഭിക്കുന്ന ആ പുണ്യ പ്രസാദത്തെയാണ് അടിയ ശിഷ്ടം നെയ്യ് എന്ന് വിളിക്കുന്നത്. അഭിഷേകം കഴിഞ്ഞ് ലഭിക്കുന്ന ഈ നെയ്യിനെ ഔഷധഗുണമുള്ളതും അതീവ പുണ്യകരവും ആണ്.ഇതിന് ആത്മീയമായും ശാസ്ത്രീയമായും നിരവധി ഗുണങ്ങൾ ഉണ്ട് എന്നാണ് വിശ്വാസം. നെയ്യ് ഭഗവാനിൽ ലയിച്ച് തിരികെ ലഭിക്കുന്ന ഈ അടിയ ശിഷ്ടം നെയ്യ് അയ്യപ്പസ്വാമിയുടെ പ്രസാദത്തിലൂടെ ഭക്തനിലേക്ക് എത്തുന്നു എന്നാണ് വിശ്വാസം.
ALSO READ: ശുക്രൻ കനിയുന്നു! 5 രാശിക്കാർക്ക് ജോലി കിട്ടും, കരിയറിൽ ഉയർച്ച, ബിസിനസ്സിൽ വൻ ലാഭം
ഇത് സേവിക്കുന്നത് പാപദോഷങ്ങൾ മാറുവാൻ സഹായിക്കുമെന്നും നമ്മുടെ മനസ്സിലെ തെറ്റായ ചിന്തകളെയും അമിത ദേശം കോപം പോലുള്ള നെഗറ്റീവ് ഊർജ്ജങ്ങളെയും ഇല്ലാതാക്കും.ആരോഗ്യപരമായും ഈ നെയ്യിന് വലിയ പ്രാധാന്യമാണുള്ളത്. ഇത് സേവിക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങൾക്കും ദഹനക്കുറവിനും പരിഹാരമാണെന്ന് പഴമക്കാർ പറയാറുണ്ട്.
കൂടാതെ ശരീരത്തിലെ മുറിവുകളിലും ചൊറിച്ചിലുകളിലും എല്ലാം ഈ നെയ് പൂരട്ടുന്നത് ഗുണകരമാണെന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ കുട്ടികൾക്ക് മിതമായ അളവിൽ ഈ നെയ്യ് നൽകുന്നത് അവരുടെ ബുദ്ധിശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ സഹായകമാണ് എന്നും വിശ്വാസം. കൂടാതെ ഒരു വ്യക്തിക്ക് മൊത്തത്തിൽ സമാധാനവും സന്തോഷവും ലഭിക്കുവാൻ ഈ നെയ്യ് സേവിക്കുന്നതും സ്വീകരിക്കുന്നതും നല്ലതാണെന്നാണ് കരുതപ്പെടുന്നത്