Shani Jayanthi: ശനിയുടെ കോപം വരുത്തിവയ്ക്കും! മെയ് 16ന് ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

Shani Jayanthi 2026 Remedies:ശിവന്റെ കടുത്ത ഭക്തൻ കൂടിയായിരുന്നു ശനി ആഗ്രഹപൂർത്തീകരണത്തിനായി അദ്ദേഹം ശിവനെ ശക്തമായി തപസ് ചെയ്യുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്നും ജ്യോതിഷത്തിൽ പറയുന്നുശനിയാഴ്ച ദിവസം ശനിദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്നു ശനി ഗ്രഹത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിന് ഭഗവാൻ ശനിയെ പൂർണ്ണ മനസ്സോടെ ആരാധിക്കുന്നത്.....

Shani Jayanthi: ശനിയുടെ കോപം വരുത്തിവയ്ക്കും! മെയ് 16ന് ഇക്കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്

Lord Shani

Published: 

12 May 2026 | 01:55 PM

ഹിന്ദുമതത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിൽ ഒന്നാണ് ശനി ജയന്തി. കർമ്മഫല ദാതാവായാണ് ഭഗവാൻ ശനിയെ അറിയപ്പെടുന്നത്. അതായത് നിങ്ങൾ ചെയ്യുന്ന നിങ്ങളുടെ പ്രവർത്തികൾ എന്താണോ അതിനനുസരിച്ചുള്ള ഫലങ്ങളും ജീവിതത്തിൽ തരും. അതായത് നന്മ ചെയ്താൽ നന്മ വരും തിന്മ ചെയ്താൽ തീർച്ചയായും തിന്മ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും എന്നാണ് ശനിയുടെ നിയമം. അത്തരത്തിൽ ശനിയുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ശനി ജയന്തി. ഈ വർഷത്തെ ശനി ജയന്തി ആഘോഷിക്കുന്നത് മെയ് 16നാണ്. ശനി ജയന്തിയെ ശനി അമാവാസി എന്നും അറിയപ്പെടുന്നു. ഹിന്ദുപുരാണങ്ങൾ അനുസരിച്ച് സൂര്യദേവന്റെയും ചായയുടെയും മകനായാണ് ഭഗവാൻ ശനി ജനിച്ചത്.

ശിവന്റെ കടുത്ത ഭക്തൻ കൂടിയായിരുന്നു ശനി ആഗ്രഹപൂർത്തീകരണത്തിനായി അദ്ദേഹം ശിവനെ ശക്തമായി തപസ് ചെയ്യുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്നും ജ്യോതിഷത്തിൽ പറയുന്നുശനിയാഴ്ച ദിവസം ശനിദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്നു ശനി ഗ്രഹത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിന് ഭഗവാൻ ശനിയെ പൂർണ്ണ മനസ്സോടെ ആരാധിക്കുന്നത് ഏറ്റവും കൂടുതൽ ഫലം നൽകും. ശനിജയന്തി ദിനത്തിൽ മാത്രമല്ല അല്ലാത്ത ശനി ദിവസങ്ങളിലും ഭഗവാൻ ശനിക്ക് വേണ്ട കാര്യങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.

ശനിദേവന്റെ അനുഗ്രഹം നേടാൻ ചെയ്യേണ്ടത്

ശനി ജയന്തി ദിവസം നിങ്ങൾക്ക് വ്രതം അനുഷ്ഠിക്കാവുന്നതാണ്. അതായത് മത്സ്യവും മാംസവും ഒഴിവാക്കി സസ്യാഹാരം പിന്തുടരുക. ശനിദേവന്റെ ദോഷഫലങ്ങൾ കുറയ്ക്കുന്നതിന് 7 അല്ലെങ്കിൽ 11 തവണ ഹനുമാൻ ചാലിസ ജപിക്കുക. ശനിദേവനെ പ്രീതിപ്പെടുത്തുന്നതിന് ആൽമരത്തിന്റെ ചുവട്ടിൽ കടുക് എണ്ണ കത്തിക്കുന്നത് വളരെ ഗുണകരമായി കണക്കാക്കപ്പെടുന്നു അതുപോലെതന്നെ ദാനധർമ്മങ്ങളും നല്ല പ്രവർത്തികളും മാത്രം ചെയ്യുക. ദരിദ്ര സഹായിക്കുകയും പാവപ്പെട്ടവരോട് കരുണയോടെയും മാന്യമായും പെരുമാറുക എന്നിങ്ങനെ നിങ്ങളുടെ സ്വഭാവത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

ശനിദേവന്റെ അനുഗ്രഹം നേടുവാൻ ചെയ്യാൻ പാടില്ലാത്തത്

പ്രധാനമായും വ്രതം അനുഷ്ഠിക്കുമ്പോൾ മത്സ്യം മാംസം അല്ലെങ്കിൽ മദ്യം എന്നിവ ഉപയോഗിക്കരുത്. പുക വലിക്കുന്നത് പോലുള്ള ചീത്ത സ്വഭാവങ്ങളും ഒഴിവാക്കുക. ഒരിക്കലും എതിരെ നിൽക്കുന്ന ആളുകളെ അനാവശ്യമായി അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്
. നമുക്ക് ചുറ്റും നമ്മളെ ഇഷ്ടപ്പെടുന്നവരോട് സ്നേഹത്തോടെയും സന്തോഷത്തോടെയും മാന്യമായും പെരുമാറുക
. ഒരിക്കലും ഒരു മനുഷ്യനെയും ചെറുതായി കാണരുത് ഒരിക്കലും ആരെയും ഇല്ലായ്മ ചെയ്യാനുള്ള പ്രവർത്തികൾ ചെയ്യരുത്. ജീവിതത്തിൽ അലസത എന്നത് ഒഴിവാക്കി എപ്പോഴും നല്ല ഫലങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ നിങ്ങളുടെ കർമ്മങ്ങൾ ചെയ്തു തീർക്കുക.

ശനിഭാഗവാന്റെ അനുഗ്രഹം കൂടുതലായി നേടുന്നതിന് വേണ്ടി താഴെപ്പറയുന്ന മന്ത്രങ്ങളും ജപിക്കാം

1. ഓം ശം ശനിശ്ചരായേ നമഃ..!!
2. നീലാഞ്ജന സമഭാഷാം രവി പുത്രം യമാഗ്രജം,
ഛായ മാർത്താണ്ഡ ശംഭൂതം തം നമാമി ശനൈശ്ചരം..!!

ENGLISH SUMMARY

Shani Jayanti is the most important day associated with lord Saturn. This year, Shani Jayanti is celebrated on May 16. Shani Jayanti is also known as Shani Amavasya. According to Hindu mythology, Lord Shani was born as the son of the Sun God and Chaya.

Follow Us
Related Stories
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്