Shukra Gochar 2026: ജനിവരി 14ന് മുമ്പ് ഇവരെ ഭാഗ്യം തേടി വരും! ശുക്രൻ മകരം രാശിയിൽ സംക്രമിക്കുന്നു
Shukra Gochar 2026: ഇവയുടെ സ്വാധീനം കാരണം വരും ദിവസങ്ങളിൽ നിരവധി ശുഭ യോഗങ്ങൾ രൂപപ്പെടാൻ സാധ്യത. ഇത് പല രാശികളെയും...

Shukra Gochar (1)
മകരസംക്രാന്തിക്ക് മുന്നോടിയായി ശുക്രൻ മകര രാശിയിലേക്ക് സഞ്ചരിക്കാൻ ഒരുങ്ങുന്നു. സ്നേഹത്തിന്റെയും സുഖത്തിന്റെയും അധിപനായ ശുക്രൻ ധനുരാശി വിട്ടു ശനിയുടെ മകര രാശിയിലേക്ക് പ്രവേശിക്കും. ജനുവരി 13 ചൊവ്വാഴ്ച പുലർച്ചെ നാലുമണിക്ക് ശേഷമാണ് ശുക്രൻസംക്രമണം നടക്കുക.
കൃത്യം പറഞ്ഞാൽ 4:02 ന്. ശുക്രൻ്റെ ഈ സംക്രമണത്തിന് ശേഷം മകര രാശിയിൽ സൂര്യൻ ബുധൻ ചൊവ്വ എന്നിവരുടെ സംയോജനവും നടക്കും. ഇവയുടെ സ്വാധീനം കാരണം വരും ദിവസങ്ങളിൽ നിരവധി ശുഭ യോഗങ്ങൾ രൂപപ്പെടാൻ സാധ്യത. ഇത് പല രാശികളെയും പലരീതിയിലാണ് സ്വാധീനിക്കുക അവ എന്തൊക്കെയെന്ന് വിശദമായി നോക്കാം.
മേടം: മേടം രാശിക്കാരുടെ പത്താം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. മകരത്തിലെ ഈ സംക്രമണം കരിയറിൽ അനുകൂലമായ നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് നിങ്ങൾക്ക് ഉത്തരവാദിത്തങ്ങൾ പുതിയ അവസരങ്ങൾ എന്നിവ ലഭിക്കും. മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും പിന്തുണ ഉണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്താൻ സഹായിക്കും.
ഇടവം: ഇടവം രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ശുക്രൻ സംക്രമിക്കുക. ഇത് കരിയറിൽ ഉയർച്ച സന്തോഷം സമാധാനം എന്നിവയ്ക്ക് കാരണമാകും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷം ലഭിക്കും. വിദ്യാർത്ഥികൾക്ക് അനുകൂലം.
മിഥുനം: മിഥുനം രാശിയുടെ എട്ടാമത്തെ പാവത്തിലാണ് ശുക്രൻ്റെ സംക്രമണം. ഇത് നിങ്ങളുടെ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. എൻ തീരുമാനങ്ങൾ എടുക്കുമ്പോഴും ശ്രദ്ധയോടെയും ചിരണ്ടുവട്ടം ചിന്തിച്ചു മാത്രം ചെയ്യുക. ആരോഗ്യത്തിനും നല്ല ശ്രദ്ധ നൽകുക.
കർക്കിടകം: കർക്കിടക രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. ഇത് ദാമ്പത്യജീവിതം നല്ലതായി വരും. കരിയറിലും ഗുണം ചെയ്യും.
ചിങ്ങം: ഈ രാശിയുടെ ആറാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുക. ആ പ്രണയജീവിതം മികച്ചത് ആകില്ല. കരിയറിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടേക്കാം. ചിലവുകൾ വരാം.
കന്നി: കന്നി രാശിയുടെ അഞ്ചാം പാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. വിവാഹിതർക്കും ദമ്പതികൾക്കും നല്ല സമയം. സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യത.
തുലാം: തുലാം രാശിയുടെ നാലാമത്തെ ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. ഇത് നിങ്ങൾക്ക് ശുഭകരമായ പല ഫലങ്ങളും കൊണ്ടുവരാൻ സാധ്യത.
ALSO READ:ഇന്ന് എല്ലാ കാര്യങ്ങളിലും ഇവർക്ക് തടസങ്ങൾ! 12 രാശികളുടെ സമ്പൂർണ നക്ഷത്രം ഫലം
വൃശ്ചികം: വൃശ്ചിക രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. ഇത് കരിയറിലും ദാമ്പത്യത്തിലും സാമ്പത്തികമായും ശുഭകരമായ ഫലങ്ങൾ കൊണ്ടുവരും.
ധനു: ധനു രാശിയുടെ രണ്ടാം ഭാവത്തിലാണ് ശുക്രൻ്റെ സംക്രമണം. ഇത് സാമ്പത്തിക സ്ഥിതിയും കുടുംബ ബന്ധങ്ങളും ശക്തിപ്പെടുത്തും. കരിയറിലും പുരോഗതി. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
മകരം : ശുക്രൻ്റെ സംക്രമണം നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. സാമ്പത്തിക സ്ഥിതിയും കുടുംബ ബന്ധവും ദാമ്പത്യ ബന്ധവും ശക്തിപ്പെടും. കരിയറിൽ പുരോഗതിയും ഉയർച്ചയും ഉണ്ടാകും.
കുംഭം : ഈ രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. ഇത് നിങ്ങൾക്ക് പലതരത്തിലുള്ള വെല്ലുവിളികളും ഉയർത്തിയേക്കും. സാമ്പത്തികമായും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
മീനം: മീനം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ്റെ സഞ്ചാരം. ജീവിതത്തിൽ പുതിയ അവസരങ്ങൾക്കും ഗുണകരമായ ഫലങ്ങൾക്കും കാരണമാകും. കരിയറും കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതാവും.