Solar Eclipse 2026: ഈ രാശിക്കാർക്ക് ദുരിതം! വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ഉടൻ സംഭവിക്കും
Solar Eclipse 2026: ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. വിവിധ രാശികളുടെ ജീവിതത്തിൽ വ്യത്യസ്ത തരത്തിലാണ് ഇത് സ്വാധീനിക്കുക. ചില രാശിക്കാർക്ക്....
ഹിന്ദുമത വിശ്വാസത്തിൽ ഗ്രഹണങ്ങൾക്ക് വളരെയധികം ആത്മീയമായ പ്രാധാന്യമാണുള്ളത്. പുതുവർഷത്തിന്റെ തുടക്കത്തിൽ ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. വിവിധ രാശികളുടെ ജീവിതത്തിൽ വ്യത്യസ്ത തരത്തിലാണ് ഇത് സ്വാധീനിക്കുക. ചില രാശിക്കാർക്ക് ശുഭകരം ആണെങ്കിലും മറ്റുള്ള രാശിക്കാർക്ക് ഇത് പ്രതികൂലമായ സ്വാധീനമാണ് ചെലുത്തുക. അതിനാൽ വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം എപ്പോഴാണ് സംഭവിക്കുക എന്നും ഏതെല്ലാം രാശികൾക്ക് അത് ശുഭകരവും ആർക്കാണ് അത് അശുഭകരവും എന്ന് നോക്കാം.
വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം എപ്പോഴാണ്?
2026 ലെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 17 ചൊവ്വാഴ്ചയാണ് സംഭവിക്കുക. എന്നിരുന്നാലും, ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതിനാൽ, ഈ ഗ്രഹണത്തിന് സുതക കാലഘട്ടം ഉണ്ടാകില്ല.
ആർക്കൊക്കെ ശുഭകരം?
വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം മിഥുനം മകരം രാശിക്കാർക്ക് പലവിധത്തിലും ഗുണകരമായ നേട്ടങ്ങൾ ലഭിക്കും. വരുമാനസ് വർദ്ധിക്കും ബിസിനസിനെ സമയമനുകൂലമായിരിക്കും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ബിസിനസ്സിന് ഈ സമയം അനുകൂലമായിരിക്കും. മകരം രാശിക്കാർക്ക് സൂര്യഗ്രഹണം പല വിധത്തിലും ശുഭകരമായിരിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് സാമ്പത്തിക നേട്ടങ്ങൾ കാണും. ചെലവുകൾ വർദ്ധിക്കുമെങ്കിലും, അതിനനുസരിച്ചുള്ള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.
ആർക്കൊക്കെ അശുഭകരം?
മേടം: ഫെബ്രുവരി 17ന് സംഭവിക്കുന്ന സൂര്യഗ്രഹണം മേടം രാശിക്കാർക്ക് പ്രതികൂലമായാണ് ബാധിക്കുക. വിദ്യാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം. മാനസിക സമ്മർദ്ദം വർദ്ധിച്ചേക്കാം. ഇവയിൽ നിന്നും രക്ഷയ്ക്കായി ഗായത്രി മന്ത്രം ജപിക്കുക.
ചിങ്ങം : വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം ചിങ്ങം രാശിക്കാർക്ക് നല്ലതല്ല. ഈ രാശിയുടെ അധിപൻ സൂര്യദേവനാണ്. അതിനാൽ സൂര്യഗ്രഹണം സംഭവിക്കുന്നത് ചിങ്ങം രാശിക്കാർക്ക് പ്രതികൂലമായ സ്വാധീനം ചെലുത്തും. കരിയറിനെയും ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
മീനം: മീനം രാശിക്കാർക്ക് ആദ്യത്തെ സൂര്യഗ്രഹണം അശുഭകരമാണ്. ഭൂമി തർക്കമുണ്ടാകാം. അത് ബജറ്റിനെ ബാധിച്ചേക്കാം. നിങ്ങൾക്ക് സമ്പാദ്യം കുറയും. വായ്പ എടുക്കേണ്ടി വന്നേക്കാം.
കന്നിരാശി: കന്നിരാശിക്കാർക്ക് വർഷത്തിലെ ആദ്യത്തെ സൂര്യഗ്രഹണം പല വിധത്തിലും അശുഭകരമാണ്. ജോലിയിൽ മാറ്റങ്ങളുടെ സൂചനകളുണ്ട്, മേലുദ്യോഗസ്ഥരുമായി വാദപ്രതിവാദങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം.