Shukra Dosha Remedies: ഈ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയോ? ശുക്രൻ നിങ്ങളോട് കോപത്തിലാണ്
Shukra Dosha Symptoms and Remedies:ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തനാണെങ്കിൽ, സമ്പത്തും സമൃദ്ധമായ ജീവിതവും നിലനിൽക്കും. മറുവശത്ത്, ശുക്രൻ ദുർബലനാണെങ്കിൽ അല്ലെങ്കിൽ പ്രതികൂല സ്ഥാനത്താണെങ്കിൽ, അത് നിരവധി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും....

Venus
ജ്യോതിഷത്തിൽ ശുക്രനെ സൗന്ദര്യത്തിന്റെയും ആഡംബരത്തിന്റെയും അവസരങ്ങളുടെയും അധിപനായാണ് കണക്കാക്കുന്നത്. ജീവിതത്തിൽ നാം അനുഭവിക്കുന്ന എല്ലാ സുഖങ്ങളും സൗകര്യങ്ങളും ശുക്രൻ്റെ അനുഗ്രഹം മൂലമാണ് ലഭിക്കുന്നത്.ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ശക്തനാണെങ്കിൽ, സമ്പത്തും സമൃദ്ധമായ ജീവിതവും നിലനിൽക്കും. മറുവശത്ത്, ശുക്രൻ ദുർബലനാണെങ്കിൽ അല്ലെങ്കിൽ പ്രതികൂല സ്ഥാനത്താണെങ്കിൽ, അത് നിരവധി ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമാകും.
ഒരു വ്യക്തിയുടെ ജാതകത്തിൽ ശുക്രൻ ദുർബലൻ ആകുമ്പോൾ പ്രധാനമായും കണ്ടുവരുന്ന ഒരു ലക്ഷണമാണ് ചർമ്മ സംബന്ധമായ അസുഖങ്ങൾ. മുഖത്തിന്റെ തിളക്കം കുറയുക മുഖത്ത് പാടുകൾ വർദ്ധിക്കുക ശരീരത്തിൽ മറ്റ് അസുഖങ്ങൾ നിരന്തരമായി ഉണ്ടാവുക എന്നിവ. കൂടാതെ ക്രമേണ ഉറക്കമില്ലാതാവുക എന്നിവയും ശുക്രൻ്റെ ബലഹീനതയുടെ ലക്ഷണമാണ്. നിങ്ങളുടെ ജാലകത്തിൽ ശുക്രൻ്റെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനും നേട്ടങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആയി നിരവധി പരിഹാരങ്ങൾ ഉണ്ട്.
ശുക്രന് അനുകൂലമായ ദിവസങ്ങളായ വെള്ളിയാഴ്ചകളിൽ ഉപവസിക്കുന്നത് നല്ലതാണ്. പശുവിന് ഭക്ഷണം കൊടുക്കുക, സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയെ ആരാധിക്കുക, എല്ലായിപ്പോഴും വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക, വെളുത്ത വസ്ത്രങ്ങൾ ധരിക്കുന്നതാണ് കൂടുതൽ ഉത്തമം. കൂടാതെ ആവശ്യക്കാർക്ക് നെയ്യ്, തൈര്, കർപ്പൂരം, മുത്തുകൾ തുടങ്ങിയ വസ്തുക്കൾ ദാനം ചെയ്യുക. രത്നങ്ങൾ ധരിക്കുക – ജ്യോതിഷികൾ നിർദ്ദേശിക്കുന്നതുപോലെ നടുവിരലിൽ ഒരു വജ്രം, സ്ഫടികം അല്ലെങ്കിൽ അമേരിക്കൻ വജ്രം മോതിരമായി ധരിക്കുക. ശുക്ര മന്ത്രം – “ഓം ശം ശുക്രായ നമഃ” എന്ന മന്ത്രം പതിവായി തുടർച്ചയായി ജപിക്കുക. ഇതിനുപുറമേ ആവശ്യക്കാരെ സഹായിക്കുക മറ്റുള്ളവരോട് നന്നായി പെരുമാറുക ആവശ്യങ്ങൾ നിങ്ങളെക്കൊണ്ട് സാധിക്കുന്ന വിധത്തിൽ ചെയ്തു കൊടുക്കുക എന്നിവയും നിങ്ങൾ ജീവിതത്തിൽ കൊണ്ടുവരേണ്ട മാറ്റങ്ങളാണ്.