Thiruvathira 2026: ദാമ്പത്യത്തിലെ കലഹങ്ങൾ മാറും; തിരുവാതിരനാളിൽ ചൊല്ലേണ്ട മന്ത്രവും വഴിപാടും

Thiruvathira 2026: ഭഗവാൻ ശിവന്റെയും പാർവതി ദേവിയുടെയും പരിണയ ദിവസമാണ് തിരുവാതിര...

Thiruvathira 2026: ദാമ്പത്യത്തിലെ കലഹങ്ങൾ മാറും; തിരുവാതിരനാളിൽ ചൊല്ലേണ്ട മന്ത്രവും വഴിപാടും

Thiruvathira 2026 (5)

Published: 

27 Dec 2025 | 10:42 AM

ധനുമാസത്തിലെ തിരുവാതിരയ്ക്ക് ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രം. കേരളത്തിൽ ആഘോഷമാക്കുന്ന ഒരു വ്രത അനുഷ്ഠാനമാണ് തിരുവാതിര. പ്രധാനമായും ഭഗവാൻ ശിവനെ ആരാധിക്കുന്നതിന് വേണ്ടിയാണ് ഈ ദിവസം. ശിവന്റെ ജന്മനക്ഷത്രമാണ് ധനുമാസത്തിലെ തിരുവാതിര. സ്ത്രീകളാണ് ഈ ദിവസത്തിൽ പ്രധാനമായും വ്രതം അനുഷ്ഠിക്കുന്നത്.

ഇങ്ങനെ ചെയ്യുന്നതിലൂടെ ദീർഘസുമംഗലുകൾ ആകും എന്നും അവിവാഹിതരായ യുവതികൾക്ക് നല്ല പങ്കാളിയെ ലഭിക്കും എന്നുമാണ് വിശ്വാസം. ഭഗവാൻ ശിവന്റെയും പാർവതി ദേവിയുടെയും പരിണയ ദിവസമാണ് തിരുവാതിര എന്നും ഐതിഹ്യം ഉണ്ട്. പാർവതി ദേവി അനുഷ്ഠിച്ച വ്രതമാണ് തിരുവാതിര എന്നിങ്ങനെ നിരവധി ഐതിഹ്യങ്ങൾ തിരുവാതിരയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നു.

അതിനാൽ തന്നെ ഇത് അനുഷ്ഠിക്കുന്നത് അതിവിശിഷ്ടമായ ആണ് ഹിന്ദു പുരാണങ്ങളിൽ പറയുന്നത്. ഈ വർഷത്തെ തിരുവാതിര വരുന്നത് പുതുവർഷത്തിലെ മൂന്നാമത് ദിവസമായ ജനുവരി മൂന്നിനാണ്.വിവാഹം കഴിഞ്ഞിട്ട് ഒരു വ്യക്തിയുടെ ജീവിതത്തിൽ വരുന്ന ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടാതെ തിരുവാതിരയ്ക്ക് മുൻപുള്ള ദിവസമായ മകയിരത്തിന് കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി വ്രതം അനുഷ്ഠിക്കുന്നവരും ഉണ്ട്.

ALSO READ:എന്താണ് തിരുവാതിരയിലെ പാതിരാപ്പൂ ചൂടൽ? സ്ത്രീകൾ ഇത് മുടക്കരുത്

തിരുവാതിരയുടെ തലേദിവസം ഒരിക്കൽ ഊണ് കഴിച്ചു വേണം വ്രതം അനുഷ്ഠിക്കേണ്ടത്. അന്നേദിവസം മത്സ്യമാംസങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം. അടുത്ത ദിവസം കുളിച്ച് ശുദ്ധിയോടെ വേണം ജപം ആരംഭിക്കേണ്ടത്. ശിവപുരാണം, ശിവസഹസ്രനാമം, ശിവശക്തി മന്ത്രങ്ങൾ മുതലായവ തിരുവാതിര നാളിൽ ജപിക്കുന്നത് ഉത്തമമാണ്. കൂടാതെ മംഗല്യ സിദ്ദിക്ക് വേണ്ടി സ്വയംവര മന്ത്രം ജപിക്കുന്നതും ഉത്തമമായി കണക്കാക്കുന്നു. കൂടാതെ തിരുവാതിര നാളിൽ ഗായത്രി മന്ത്രം ചൊല്ലുന്നതും ഒരുകോടി പുണ്യത്തിന്റെ ഫലമാണ് എന്നാണ് വിശ്വാസം.

അതിനാൽ തന്നെ രാവിലെ നെവിളക്ക് കത്തിച്ചതിനു ശേഷം 108 തവണ ഗായത്രി മന്ത്രം ചൊല്ലുന്നത് ഉത്തമമാണ്. കൂടാതെ തിരുവാതിര ദിവസം ഉമാമഹേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ഉമാമഹേശ്വര പൂജ ചെയ്യുന്നതും സ്വയംവര പുഷ്പാഞ്ജലികൾ കഴിപ്പിക്കുന്നതും ശിവന്റെ അനുഗ്രഹം നേടാൻ സഹായിക്കുമെന്നാണ് വിശ്വാസം. കൂടാതെ ദാമ്പത്യകലഹം അനുഭവിക്കുന്നവർ ശിവക്ഷേത്രത്തിൽ തിരുവാതിര നാളിൽ ഭാര്യാഭർത്താക്കന്മാരുടെ പേരും നാളും നൽകി ഐക്യമത്യ സൂക്ത പുഷ്പാഞ്ജലി നടത്തുന്നത് വളരെ ഉത്തമമാണ്.

 

ചൂടുവെള്ളത്തിൽ മുടി കഴുകിയാൽ എന്തു സംഭവിക്കും?
ക്യാബേജ് പ്രിയരാണോ നിങ്ങൾ? വാങ്ങുമ്പോൾ ഇതൊന്ന് ശ്രദ്ധിക്കണേ
കോലിയ്ക്ക് പുതിയ റെക്കോർഡ്; പിന്തള്ളിയത് മൈക്കൽ ബെവനെ
ചോക്ലേറ്റ് കഴിക്കുന്നത് ഇങ്ങനെയാണോ; ശ്രദ്ധിക്കൂ
കാറില്‍ കെട്ടിവലിച്ച് എടിഎം മോഷ്ടിക്കാന്‍ ശ്രമം, ഒടുവില്‍ എല്ലാം പാളി
തിരുവനന്തപുരം മേയറായി വിവി രാജേഷ് സത്യപ്രതിജ്ഞ ചെയ്യുന്നു
Viral Video: പിടിച്ചെടുക്കുന്നത് 1 കോടി രൂപ
കാറിൽ നിന്നും ചെയ്യുന്നത് കണ്ടോ?