AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Namma Metro: കെആര്‍പുര-സില്‍ക്ക്‌ബോര്‍ഡ് ബ്ലൂ ലൈന്‍ യാത്ര ഉടന്‍; തീയതി പ്രഖ്യാപിച്ച് ബിഎംആര്‍സിഎല്‍

Bengaluru Namma Metro Blue Line Update: 2021ലാണ് ബ്ലൂ ലൈന്‍ നിര്‍മ്മാണം ആരംഭിച്ചത്. 2024 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പദ്ധതിയില്‍ കാലതാമസം നേരിട്ടു. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടം ബ്ലൂ ലൈന്‍ എയര്‍പോര്‍ട്ട് ലിങ്ക് പാത കൂടിയാണ്.

Namma Metro: കെആര്‍പുര-സില്‍ക്ക്‌ബോര്‍ഡ് ബ്ലൂ ലൈന്‍ യാത്ര ഉടന്‍; തീയതി പ്രഖ്യാപിച്ച് ബിഎംആര്‍സിഎല്‍
നമ്മ മെട്രോImage Credit source: Social Media
Shiji M K
Shiji M K | Published: 27 Dec 2025 | 02:09 PM

ബെംഗളൂരു: അതിവേഗം കുതിച്ച് ബെംഗളൂരു നമ്മ മെട്രോ. ബെംഗളൂരു മെട്രോയുടെ രണ്ടാം ഘട്ടം എ അഥവ ബ്ലൂ ലൈന്‍ അടുത്ത വര്‍ഷം ഡിസംബറോടെ യാഥാര്‍ഥ്യമാകുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായ ഡികെ ശിവകുമാര്‍ അറിയിച്ചു. കെആര്‍ പുരത്തെയും സില്‍ക്ക്‌ബോര്‍ഡിനെയും ഔട്ടര്‍ റിങ് റോഡിലൂടെ ബന്ധിപ്പിച്ച 18 കിലോമീറ്റര്‍ ദൂരമുള്ള എലിവേറ്റഡ് റൂട്ടാണ് പ്രവര്‍ത്തനത്തിന് തയാറെടുക്കുന്നത്.

2021ലാണ് ബ്ലൂ ലൈന്‍ നിര്‍മ്മാണം ആരംഭിച്ചത്. 2024 ഡിസംബറോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടെങ്കിലും പദ്ധതിയില്‍ കാലതാമസം നേരിട്ടു. ബെംഗളൂരു മെട്രോ രണ്ടാം ഘട്ടം ബ്ലൂ ലൈന്‍ എയര്‍പോര്‍ട്ട് ലിങ്ക് പാത കൂടിയാണ്. ബെംഗളൂരു നഗരത്തെയും ദേവനഹള്ളിയിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന 37 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫേസ് 2ബി 17 സ്റ്റേഷനുകളിലൂടെയാണ് കടന്നുപോകുന്നത്.

സെന്‍ട്രല്‍ സില്‍ക്ക് ബോര്‍ഡിനെ കെആര്‍ പുരയുമായും കെആര്‍ പുരയെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായും ബന്ധിപ്പിക്കുന്ന ബ്ലൂ ലൈന്‍ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിലേക്കുള്ള പാത കൂടിയായിരിക്കും.

Also Read: Namma Metro: ബെംഗളൂരു വിമാനത്താവളത്തിലെത്താം മിനിറ്റുകള്‍ക്കുള്ളില്‍; ഡബിള്‍ ഡെക്കര്‍ ലൈനുമെത്തുന്നു

അതേസമയം, നിലവില്‍ 96.1 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബെംഗളൂരു മെട്രോയുടെ പ്രവര്‍ത്തന ശൃംഖല 2026 അവസാനത്തോടെ 137.11 കിലോമീറ്ററായും 2027 അവസാനത്തോടെ 175.55 കിലോമീറ്ററായും മാറ്റുമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.