Thiruvathira 2026: ആഗ്രഹസാഫല്യം, ഐശ്വര്യം ഇരട്ടിക്കും! തിരുവാതിരദിനത്തിൽ ശിവഭഗവാനൊപ്പം നന്ദികേശനേയും ആരാധിക്കേണ്ടതിന്റെ പ്രാധാന്യം
Thiruvathira 2026: പലപ്പോഴും ശിവക്ഷേത്രങ്ങളിൽ എത്തിക്കഴിഞ്ഞാൽ ഭക്തർ ആദ്യം കാണുന്നത് നന്ദികേശനയാണ്....
ധനുമാസത്തിലെ തിരുവാതിര ഹിന്ദുമത വിശ്വാസത്തിൽ ഏറെ പ്രാധാന്യമുള്ളതാണ്. ഭഗവാൻ ശിവന്റെ ജന്മനക്ഷത്രമായ തിരുവാതിര. അതിനാൽ തന്നെ തിരുവാതിര ദിനത്തിൽ ശിവനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഈ വർഷത്തെ തിരുവാതിര വരുന്നത് ജനുവരി മൂന്നാം തീയതിയാണ്. ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതിനോടൊപ്പം ഭഗവാൻ ശിവനെ ആരാധികുകയും ഭഗവാൻ ശിവന്റെ ശക്തി മന്ത്രങ്ങൾ ജപിക്കുന്നതും നല്ലതാണ്. ഭഗവാൻ ശിവനോടൊപ്പം തന്നെ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് നന്ദികേശൻ.
പലപ്പോഴും ശിവക്ഷേത്രങ്ങളിൽ എത്തിക്കഴിഞ്ഞാൽ ഭക്തർ ആദ്യം കാണുന്നത് നന്ദികേശനയാണ്. നന്ദികേശ്വരൻ അല്ലെങ്കിൽ നന്ദിദേവൻ എന്നും അറിയപ്പെടുന്ന നന്ദി, ഹിന്ദു ദേവനായ ശിവന്റെ വാഹനമാണ്. കൈലാസത്തിന്റെ കാവൽ ദേവത കൂടിയാണ് നന്ദികേശൻ. ശിവക്ഷേത്രങ്ങളിൽ അലങ്കാരമായോ പ്രതീകാത്മകമായോ മാത്രമല്ല നന്ദിയെ പ്രതിഷ്ഠിക്കുന്നത്. ശിവഭഗവാനുമായി ഏറ്റവും കൂടുതൽ പ്രധാന്യമുള്ള നന്ദികേശനെ ശിവന് അഭിമുഖമായാണ് പ്രതിഷ്ടിക്കുന്നത്. , ശാരീരികമായും ആത്മീയമായും ശിവനോട് ഏറ്റവും അടുത്ത് നിൽക്കുന്നവനാണ് നന്ദികേശൻ.
ALSO READ: മക്കൾക്കായി മകയിരം അനുഷ്ടിക്കേണ്ടത് നാളെ; കൃത്യമായ സമയം, നിയമങ്ങൾ, ആരാധനാരീതി അറിയാം
അതിനാൽ തന്നെ ആഗ്രഹസാഫല്യത്തിനായി ശിവഭഗവനോട് എന്തെങ്കിലും പ്രാർത്ഥിക്കുവാൻ ഉണ്ടെങ്കിൽ അക്കാര്യം ആദ്യം നന്ദികേശനോട് പറയുകയാണെങ്കിൽ ആഗ്രഹം തീർച്ചയായും എത്രയും പെട്ടെന്ന് തന്നെ നടപ്പിലാക്കും എന്നാണ് വിശ്വാസം. ശിവ ഭഗവാനുമായുള്ള അടുപ്പം അംഗീകരിക്കുന്നതിനുള്ള എളുപ്പത്തിലുള്ള മാർഗമാണ് നന്ദികേശൻ മുഖേന അദ്ദേഹത്തെ സമീപിച്ച് നമ്മുടെ പ്രാർത്ഥനകൾ പറയുന്നത്. ഇതിലൂടെ ജീവിതത്തിൽ സകല ഐശ്വര്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും വഴിയൊരുക്കും.
നന്ദി നിത്യ ശ്രോതാവാണ്. തന്നോട് പറയുന്ന ഓരോ ആഗ്രഹവും അദ്ദേഹം ഓർമ്മിക്കുമെന്നും ആത്മാർത്ഥമായ പ്രാർത്ഥനകൾ ശരിയായ സമയത്ത് ഭഗവാൻ ശിവനിൽ എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും വിശ്വസിക്കപ്പെടുന്നു. നന്ദികേശൻ ആരോഗ്യം, സമാധാനം, ക്ഷമ, മാർഗനിർദേശം എന്നിവയെക്കുറിച്ചായാലും, നന്ദി ഒരിക്കലും ഉദ്ദേശ്യത്തെ തെറ്റായി വ്യാഖ്യാനിക്കാത്ത ഒരു ദിവ്യ ദൂതനായി പ്രവർത്തിക്കുന്നുവെന്നും വിശ്വസം.