Thiruvathira 2026: തിരുവാതിര ദിനത്തിലെ തിരുവാതിരക്കളി എന്തിനെന്നോ..?കഥയുണ്ട് പിന്നിൽ
Thiruvathira 2026:തിരുവാതിരയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ഒരു കലാരൂപമാണ് തിരുവാതിരക്കളി.. കേരളത്തനിമയോതുന്ന കേരള സാരി....
ഭഗവാൻ ശിവനായി സമർപ്പിച്ചിരിക്കുന്ന ഒരു പ്രധാനപ്പെട്ട ഉത്സവമാണ് തിരുവാതിര. മാസത്തിലെ തിരുവാതിര പ്രധാനമായും ആഘോഷമാക്കുന്നത് കേരളത്തിലാണ്. ഇന്നേദിവസം കേരളത്തിൽ വിപുലമായ ആഘോഷങ്ങൾ ആണ് ഉണ്ടാവുക. തിരുവാതിര ദിനത്തിൽ ശിവക്ഷേത്രത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ഒക്കെ ഉണ്ടാകാറുണ്ട്. ധനുമാസത്തിലെ തിരുവാതിര ജനുവരി മൂന്നിനാണ്. പുതുവർഷത്തിൽ വരുന്ന ഏറ്റവും വലിയ ഒരു ആഘോഷം കൂടിയാണ് ഇത്.
തിരുവാതിരയുമായി ബന്ധപ്പെട്ട ഏറ്റവും പ്രാധാന്യമുള്ള ഒരു കലാരൂപമാണ് തിരുവാതിരക്കളി.. കേരളത്തനിമയോതുന്ന കേരള സാരി ധരിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. തിരുവാതിര പ്രധാനമായും അനുഷ്ഠിക്കുന്നത് സ്ത്രീകളാണ്. ദീർഘസുമംഗലികൾ ആയിരിക്കുവാനും കുടുംബത്തിലും തന്റെ പങ്കാളിയ്ക്കും മനുഷ്യനും ലഭിക്കുന്നതിന് വേണ്ടിയാണ് സ്ത്രീകൾ ഈ വ്രതം അനുഷ്ഠിക്കുന്നത്.
തിരുവാതിര ദിവസത്തിൽ അർദ്ധരാത്രിയിൽ ഉറങ്ങാതെയാണ് ഈ വ്രതം അനുഷ്ഠിക്കേണ്ടത്. അതിനാൽ തന്നെ അതിന് ഇല്ലാതായ അനുഷ്ഠാന രീതിയും ഭക്ഷണക്രമവും എല്ലാം ഉണ്ട്. ഒപ്പമുള്ള മറ്റൊരു കലാരൂപമാണ് ഈ തിരുവാതിര കളി.”തുടികൊട്ടി പാടുക” എന്നത് തിരുവാതിരയിലെ പ്രധാന ചടങ്ങാണ്. കൈകൾ കൂട്ടിമുട്ടുമ്പോഴുണ്ടാകുന്ന ശബ്ദം പ്രപഞ്ചത്തിന്റെ താളത്തെ സൂചിപ്പിക്കുന്നു. ഇത് ശരീരത്തിലെ രക്തചംക്രമണം വർദ്ധിപ്പിക്കാനും പോസിറ്റീവ് എനർജി നൽകാനും സഹായിക്കുന്നു.
ALSO READ:തിരുവാതിര വ്രതം എന്നാണ്? കൃത്യമായ തീയ്യതി,ശുഭകരമായ സമയം അറിയാം
കൂടാതെ സാമൂഹികമായും തിരുവാതിര കളിക്ക് വലിയ പ്രാധാന്യമാണുള്ളത്. സംഘമായി കളിക്കുന്ന ഒരു നൃത്തമാണ് തിരുവാതിര കളി. സ്ത്രീകൾ ഒരേ താളത്തിൽ, ഒരേ ചുവടിൽ വട്ടത്തിൽ ചുറ്റിക്കളിക്കുന്നത് ഐക്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. പഴയകാലത്ത് ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് പരസ്പരം ഒത്തുചേരാനും വിശേഷങ്ങൾ പങ്കുവെക്കാനുമുള്ള ഒരു സന്തോഷകരമായ മുഹൂർത്തം കൂടിയാണിത്.
പാതിരാപ്പൂ ചൂടലും, കുളത്തിൽ പോയി തുടിച്ചുകുളിക്കുന്നതും തിരുവാതിരയുടെ മനോഹരമായ ഒരു ഭാഗമാണ്. കൂടാതെ പുരാണങ്ങളിൽ ശിവന്റെ തൃക്കണ്ണിൽ നിന്നും ഭസ്മമായ കാമദേവനെ പുനർജീവിപ്പിക്കാനായി രതീദേവി നടത്തിയ പ്രാർത്ഥനകൾക്ക് ഫലം ലഭിച്ചത് തിരുവാതിര നാളിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇതിലുള്ള സന്തോഷം പ്രകടിപ്പിക്കാനാണ് സ്ത്രീകൾ കൈകൊട്ടി പാടി നൃത്തം ചെയ്യുന്നത്.