AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varakkal Vavu: പരശുരാമന്റെ 108 ദേവീക്ഷേത്രങ്ങളിൽ അവസാനത്തേത്! വരക്കൽ ദേവിക്ഷേത്രത്തിൽ തുലാമാസവാവ്

Varakkal vavu 2025: കോഴിക്കോട് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ പൊതുവേ കടൽ ക്ഷുഭിതമായിരുന്നാലും, വരക്കൽ വാവുബലി ദർപ്പണദിവസം കടൽ ശാന്തമായിരിക്കും. താൻ കീഴടക്കിയവരുടെ ആത്മശാന്തിക്ക് വേണ്ടി പരശുരാമൻ ഇവിടെ വെച്ച് വാവുബലി ചടങ്ങ് നടത്തിയതായും ഐതീഹ്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദേവന്റെ പ്രതിഷ്ഠ ശ്രീകോവിലിൽ പടിഞ്ഞാറ് ഭാ​ഗത്തേക്ക് ദർശനമായാണ്.

Varakkal Vavu: പരശുരാമന്റെ 108 ദേവീക്ഷേത്രങ്ങളിൽ അവസാനത്തേത്! വരക്കൽ ദേവിക്ഷേത്രത്തിൽ തുലാമാസവാവ്
Varakkal Vavu 2025Image Credit source: special arrangement
Ashli C
Ashli C | Updated On: 20 Oct 2025 | 07:51 PM

കോഴിക്കോട്: വെസ്റ്റ്ഹിലിൽ സ്ഥിതിചെയ്യുന്ന ദേവി ക്ഷേത്രം ആണ് വരക്കൽ ദേവി ക്ഷേത്രം. കോഴിക്കോട് വാവുബലിക്ക് പ്രസിദ്ധമായ ഈ ക്ഷേത്രം നിർമ്മിച്ചത് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ആണ് എന്നാണ് വിശ്വാസം. പരശുരാമൻ സ്ഥാപിച്ച 108 ദേവീക്ഷേത്രങ്ങളിൽ ഏറ്റവും അവസാനത്തേത് അതായത് 108മത്തെ ദേവി ക്ഷേത്രമാണ് വരക്കൽ. കർക്കിടക വാവുബലി ദിനത്തിൽ പിതൃതർപ്പണത്തിന് വരയ്ക്കൽ പ്രശസ്തമാണ്.

അതുപോലെ തുലാം മാസത്തിലെ കറുത്ത വാവിലും ഇവിടെ ബലിതർപ്പണം നടക്കാറുണ്ട്. ഈ ദിവസങ്ങളിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ ബലിയർപ്പിക്കാൻ എത്തുന്നത്. പൊതുവേ കടൽ ക്ഷുഭിതമായിരുന്നാലും. വരക്കൽ വാവുബലി ദർപ്പണദിവസം കടൽ ശാന്തമായിരിക്കും എന്നതും ഇവിടത്തെ മറ്റൊരു പ്രത്യേകതയാണ്.

തൃേതായുഗത്തിൽ പരശുരാമൻ ദുർഗ്ഗാദേവിയെ പ്രാർത്ഥിച്ചപ്പോൾ ദേവി ഒരു പ്രത്യേക സ്ഥലത്ത് വാവ് ദിവസം (പൗർണ്ണമി ദിവസം) ഭക്തരെ അനു​ഗ്രഹിക്കുന്നതിനുവേണ്ടി വാ​ഗ്ധാനം നൽകിയെന്നും തുടർന്ന് പരശുരാമൻ അവിടെ ക്ഷേത്രം നിർമ്മിച്ചു എന്നുമാണ് വിശ്വാസം. ദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതിനായി പരശുരാമൻ ഈ പ്രദേശത്ത് തന്റെ ആയുധം ഉപയോഗിച്ച് നിലമുഴുതു എന്നും പുരാണങ്ങളിൽ പറയുന്നു.

കൂടാതെ താൻ കീഴടക്കിയവരുടെ ആത്മശാന്തിക്ക് വേണ്ടി പരശുരാമൻ ഇവിടെ വെച്ച് വാവുബലി ചടങ്ങ് നടത്തിയതായും ഐതീഹ്യമുണ്ട്. ക്ഷേത്രത്തിലെ പ്രധാന ദേവന്റെ പ്രതിഷ്ഠ ശ്രീകോവിലിൽ പടിഞ്ഞാറ് ഭാ​ഗത്തേക്ക് ദർശനമായാണ്. ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്ന ഉപദേവതകൾ ഗണപതി, ദക്ഷിണാമൂർത്തി, നാഗങ്ങൾ, അയ്യപ്പൻ, എന്നിവരാണ്. കൂടാതെ ക്ഷേത്രത്തിൽ പിന്നിലായി ഒരു ഹനുമാൻ ഗുഹയും ഉണ്ട്. ആ ഗുഹയ്ക്കുള്ളിൽ ഒരു പ്രത്യേക നാഗകാവും സ്ഥിതി ചെയ്യുന്നു. തുലാം വാവ് (ഒക്ടോബർ – നവംബർ), കുംഭമാസം (ഫെബ്രുവരി – മാർച്ച്) എന്നിവയും ഈ ദേവാലയത്തിൽ ആചരിക്കുന്നു. ഈ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് ഈ ക്ഷേത്രത്തിൽ അനുഭവപ്പെടുക.