Diwali 2025: ശ്രദ്ധിക്കൂ..! 7മണിക്ക് ലക്ഷ്മിപൂജയ്ക്കൊപ്പം ഈ ശക്തിമന്ത്രങ്ങൾ ജപിക്കാൻ മറക്കരുത്
Diwali 2025 Shakthi Mantras: പൂജാവേളയിൽ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല, മന്ത്രങ്ങൾ, യന്ത്രങ്ങൾ, തന്ത്രങ്ങൾ എന്നിവയ്ക്കും വലിയ പ്രധാന്യമാണുള്ളത്. അതിനാൽ സദ്ഗുരു സ്വാമി ആനന്ദ് ജോഹ്രി പറയുന്ന രീതിയിൽ ഈ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ലക്ഷ്മീ പൂജ പൂർത്തീകരിക്കൂ.
ദീപാവലി ദിനത്തിലെ ഏറ്റവു ശബഫകരമായ മുഹൂർത്തമാണ് ലക്ഷ്മി പൂജ. ലക്ഷ്മി ദേവിയെ ആചാരനുഷ്ഠനത്തോടെ പൂജിക്കുന്നത് വരും വർഷച്ചിലേക്കുള്ള നമ്മുടെ ഐശ്വര്യത്തിന്റെ താക്കോലാണ്. ലക്ഷ്മിപൂജയ്ക്ക് ഇനി മിനിറ്റുകൾ മാത്രമാണ് ബാക്കി. ദീപാവലി രാത്രിയെ മഹാനിഷ രാത്രി എന്നും സിദ്ധിയുടെ രാത്രി എന്നും വിളിക്കാറുണ്ട്. പൂജാവേളയിൽ അനുഷ്ഠാനങ്ങൾക്ക് മാത്രമല്ല, മന്ത്രങ്ങൾ, യന്ത്രങ്ങൾ, തന്ത്രങ്ങൾ എന്നിവയ്ക്കും വലിയ പ്രധാന്യമാണുള്ളത്. അതിനാൽ സദ്ഗുരു സ്വാമി ആനന്ദ് ജോഹ്രി പറയുന്ന രീതിയിൽ ഈ മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ലക്ഷ്മീ പൂജ പൂർത്തീകരിക്കൂ.
പരമ്പരാഗതമായ വിശ്വാസങ്ങൾ പ്രകാരം ലക്ഷ്മിയെ പ്രാർത്ഥിക്കുന്നതിനുള്ള ഉത്തമമായ സമയം രാത്രിയാണ്, ഈ വർഷം സാധാരണമായി സമയം പറഞ്ഞിരിക്കുന്നത് വൈകിട്ട് 7 മണിക്കും 8 മണിക്കും ഉള്ളിലാണ്. ഒരാൾക്ക് ദൈനംദിന ജോലികൾ എല്ലാം പൂർത്തീകരിച്ച് ഏകാഗ്രതയോടെ ആരാധിക്കാൻ സാധിക്കുക രാത്രിയിലാണ്. യക്ഷന്മാർക്കും യക്ഷിണികൾക്കും ഏറ്റവും ഉയർന്ന സമയം രാത്രിയാണെന്നും പറയപ്പെടുന്നു. അതിനാൽ, രാത്രി ലക്ഷ്മിയെ ആരാധിക്കുന്നത് ഏറ്റവും നല്ലത്. എന്നിരുന്നാലും ദീപാവലി രാത്രി, ഒക്ടോബർ 20, നിഷിത് മുഹൂർത്തം രാത്രി 11:41 മുതൽ പുലർച്ചെ 12:31 വരെയാണ്. ഈ സമയത്ത് പൂജിക്കുന്നതാണ് ഏറ്റവും ശുഭകരം.
ലക്ഷ്മി ദേവിയെ ആരാധിക്കുന്ന വേളയിൽ ചുവന്ന വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. കാരണം ദേവിക്ക് ചുവപ്പ് നിറം വളരെ ഇഷ്ടമാണ്. കമല ബീജ് “ശ്രീം” എന്നും മായാ ബീജ് “ഹ്രീം” എന്നും പൂജാ വേളയിൽ ജപിക്കുക. അതോടൊപ്പം ഋഗ്വേദത്തിലെ ശ്രീ സൂക്തവും ആദി ശങ്കരാചാര്യർ രചിച്ച കനകധാര സ്തോത്രവും ചൊല്ലുന്നത് വളരെ നല്ലതായി വിശ്വസിക്കപ്പെടുന്നു. പൂജ ചെയ്യുമ്പോൾ കിഴക്കോട്ട് അല്ലെങ്കിൽ വടക്കോട്ട് അഭിമുഖമായി ഇരിക്കുക. കൂടാതെ,
ഓം ശ്രീം ഹ്രീം ശ്രീം കമലെ കമലാ പ്രസീദ് പ്രസീദ് ഓം ശ്രീം ഹ്രീം ശ്രീം മഹാലക്ഷ്മ്യൈ നമഃ
ഓം ശ്രീം നമഃ
ഓം ശ്രീ മഹാലക്ഷ്മ്യൈ ച വിദ്മഹേ വിഷ്ണു പത്‌ന്യൈ ച ധീമഹി തന്നോ ലക്ഷ്മി പ്രചോദയാത് ഓം, ഈ മന്ത്രങ്ങളും ജപിക്കുന്നത് നല്ലതാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)