Today Horoscope: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുമ്പോൾ ജാഗ്രത! ഇന്നത്തെ നക്ഷത്രഫലം

Today Horoscope for November 5: തൊഴിൽ മേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. ചിലവ് നിയന്ത്രിക്കുക. കുടുംബത്തിൽ

Today Horoscope: ആരോഗ്യത്തിൽ ശ്രദ്ധിക്കുക, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുമ്പോൾ ജാഗ്രത! ഇന്നത്തെ നക്ഷത്രഫലം

Horoscope Today

Updated On: 

05 Nov 2025 | 07:02 AM

ഇന്ന് നവംബർ 5 ബുധനാഴ്ച. രാശികളുടെ ജീവിതത്തിൽ ഇന്ന് എന്തെല്ലാം സംഭവിക്കുന്നു എന്നതിന്റെ ചെറിയ സൂചനയാണ് നക്ഷത്രഫലത്തിലൂടെ നൽകുന്നത്. ഗുണവും ദോഷവും ആയി എന്തെല്ലാം 12 രാശിക്കാരെയും കാത്തിരിക്കുന്നു എന്ന് നോക്കാം.

മേടം : ചിലവുകൾ വർധിക്കുവാൻ സാധ്യത. കാര്യങ്ങളെ ക്ഷമയോടെ കൈകാര്യം ചെയ്യുക. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നത് കൂടുതൽ നല്ലതാണ്. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം സമാധാനത്തോടെ കാര്യങ്ങളെ തീരുമാനം എടുക്കുക. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യത.

ഇടവം: ഇടവം എന്ന പലക കാര്യങ്ങളിലും വലിയ മാറ്റങ്ങൾക്കുള്ള ദിവസമാണ്. എന്നാൽ മറ്റുള്ള കാര്യങ്ങൾ ആളുകളുടെ കാര്യങ്ങളിൽ ഇടപെടുന്നതും അഭിപ്രായം പറയുന്നതും ശ്രദ്ധിച്ചു വേണം. പണമിടപാടുകൾ ശ്രദ്ധയോടെ മാത്രം ചെയ്യുക. ആരോഗ്യത്തിൽ ശ്രദ്ധ നൽകുക.

മിഥുനം : ദാമ്പത്യ ജീവിതം മികച്ച ആയിരിക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെയും സമാധാനത്തോടെയും കൈകാര്യം ചെയ്യുക. അനാവശ്യമായ പ്രശ്നങ്ങളിൽ ചെന്ന് തലയിടാതെ ശ്രദ്ധിക്കുക.

കർക്കിടകം: കർക്കിടക രാശിക്കാർക്ക് ഇന്ന് അല്പം പ്രശ്നങ്ങൾ നിറഞ്ഞതായിരിക്കും എന്നാണ് സൂചന. സാമ്പത്തികമായി ഗുണകരവും ദോഷകരവുമായ ഫലങ്ങൾ കാണുന്നു.

ചിങ്ങം: ശുഭകരമായ പല കാര്യങ്ങളും നടക്കുവാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യകാര്യത്തിൽ ജാഗ്രത.

കന്നി: പൊതുവിൽ മികച്ച ദിവസമായിരിക്കും. ശത്രുക്കളുടെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. പണം ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക.

ALSO READ: ദേവ ദീപാവലി ദിനത്തിൽ ഈ അഞ്ച് സ്ഥലങ്ങളിൽ വിളക്കുകൾ തെളിയിക്കൂ..! ലക്ഷ്മിദേവി അനുഗ്രഹങ്ങൾ ചൊരിയും

തുലാം: തൊഴിൽ മേഖലയിൽ സമാധാന അന്തരീക്ഷം ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യത. ചിലവ് നിയന്ത്രിക്കുക. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനായി കാര്യങ്ങളെ സമാധാനപൂർവ്വം കൈകാര്യം ചെയ്യുക.

വൃശ്ചികം: ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തുക.. ജോലിസ്ഥലത്ത് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.

ധനു: കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. കടബാധ്യത ഇല്ലാതാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

മകരം : ഇന്നത്തെ ദിവസം ഭാഗ്യങ്ങൾ നിറഞ്ഞതാകാൻ സാധ്യത. ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. നേട്ടങ്ങൾക്ക് സാധ്യത. ചിലവുകൾ ഒഴിവാക്കുവാൻ ശ്രദ്ധിക്കുക.

കുംഭം: സാമ്പത്തിക സ്ഥിതിയിൽ മാറ്റം ഉണ്ടാകാം. എല്ലാ കാര്യങ്ങളും ശാന്തതയോടെ സമീപിക്കുക. ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തുക.

മീനം: തീരുമാനിച്ച പോലെ കാര്യങ്ങൾ നടക്കും. അപ്രതീക്ഷിതമായി പലഭാഗ്യങ്ങളും കൈവരും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക നേട്ടങ്ങൾ നിങ്ങൾക്ക് മികച്ച മാറ്റങ്ങൾ കൊണ്ടുവരും.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

 

Follow Us
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
നടി തൃഷ കൃഷ്ണന്റെ ആസ്തിയെത്ര?
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്