Dev Diwali 2025: ദേവ ദീപാവലി ദിനത്തിൽ ഈ അഞ്ച് സ്ഥലങ്ങളിൽ വിളക്കുകൾ തെളിയിക്കൂ..! ലക്ഷ്മിദേവി അനുഗ്രഹങ്ങൾ ചൊരിയും
Dev Deepawali 2025:ദീപാവലി കഴിഞ്ഞ് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം ആഘോഷമാക്കുന്ന ഒരു പുണ്യ ദിനമാണ് ദേവ ദീപാവലി. ദേവന്മാരും ദേവതകളും സ്വയം പുണ്യ നഗരമായ കാശിയിൽ എത്തുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനുപിന്നിലുള്ള വിശ്വാസം.
കാർത്തിക മാസത്തിലെ പൂർണ്ണചന്ദ്ര ദിനത്തിൽ ആണ് ദേവ ദീപാവലി ആഘോഷിക്കുന്നത്. ഹിന്ദുമത വിശ്വാസത്തിൽ ദേവ ദീപാവലിക്ക് വലിയ പ്രാധാന്യമാണുള്ളത്. ദീപാവലി കഴിഞ്ഞ് കൃത്യം 15 ദിവസങ്ങൾക്ക് ശേഷം ആഘോഷമാക്കുന്ന ഒരു പുണ്യ ദിനമാണ് ദേവ ദീപാവലി. ദേവന്മാരും ദേവതകളും സ്വയം പുണ്യ നഗരമായ കാശിയിൽ എത്തുകയും ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നു എന്നാണ് ഇതിനുപിന്നിലുള്ള വിശ്വാസം. പഞ്ചാംഗം പ്രകാരം ഈ വർഷത്തെ ദേവ ദീപാവലി ആഘോഷിക്കുന്നത് നവംബർ അഞ്ചിനാണ്.
ഈ ദിവസം വൈകുന്നേരം 5 :15 മുതൽ 7 :50 വരെ ലക്ഷ്മി പൂജ നടത്തുന്നത് ജീവിതത്തിലും കുടുംബത്തിലും ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ദീപാവലി ദിനത്തിൽ വീട്ടിലെ അഞ്ച് സ്ഥലങ്ങളിൽ വിളക്കുകൾ തെളിയിച്ചാൽ ജീവിതത്തിൽ സൗഭാഗ്യങ്ങൾ ഉണ്ടാകും. അത്തരത്തിൽ ദേവ ദീപാവലിക്ക് നിങ്ങളുടെ വീട്ടിലെ വിളക്ക് തെളിയിക്കേണ്ട ആ അഞ്ച് സ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ദേവ ദീപാവലി ദിനത്തിൽ നിങ്ങളുടെ വീടിന്റെ പ്രധാന കവാടത്തിൽ തീർച്ചയായും ഒരു വിളക്ക് കത്തിക്കുക.
മറ്റൊരു വിളക്ക് നിങ്ങളുടെ വീടിന്റെ അടുക്കളയിലെ ജലസ്രോടടുത്ത് തെളിയിക്കുക ഇങ്ങനെ ചെയ്യുന്നത് ഉത്തമമായി കണക്കാക്കുന്നു.
മൂന്നാമത്തെ വിളക്ക് തുളസിച്ചെടിയുടെ സമീപത്ത് വയ്ക്കുക. നെയ് വിളക്ക് കത്തിക്കുന്നതും കൂടുതൽ ശുഭകരമായി കണക്കാക്കുന്നു.
നാലാമത്തെ വിളക്ക് നിങ്ങളുടെ വീടിന് സമീപത്ത് ശിവക്ഷേത്രം ഉണ്ടെങ്കിൽ അവിടെ ചെന്ന് തീർച്ചയായും ഒരു വിളക്ക് തെളിയിക്കുന്നത് നല്ലതാണ്.
ദേവ് ദീപാവലി ദിനത്തിൽ നിങ്ങളുടെ വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ അഞ്ചാമത്തെ വിളക്ക് തെളിയിക്കുക. ഇങ്ങനെ ചെയ്യുന്നത് ജീവിതത്തിലെ നെഗറ്റീവ് എനർജി ഇല്ലാതാക്കുകയും പോസിറ്റിവിറ്റി കൊണ്ട് വരികയും ചെയ്യും.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)