Today Horoscope: ജോലിസ്ഥലത്ത് സൂക്ഷിക്കുക, ശത്രുക്കൾ നിങ്ങളെ വീഴ്ത്തിയേക്കാം; ഇന്നത്തെ രാശിഫലം

Daily Horoscope In Malayalam: ചില രാശിക്കാർക്ക് നിർണ്ണായകമായ വഴിത്തിരിവുകൾക്ക് ഇന്നത്തെ ദിവസം കാരണമാകും. പ്രത്യേകിച്ച് തൊഴിൽരംഗത്തും സാമ്പത്തിക കാര്യങ്ങളിലും. എന്നാൽ മറ്റ് ചിലർക്ക് ശത്രുദോഷവും കർമ്മരംഗത്തെ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അത്തരത്തിൽ ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

Today Horoscope: ജോലിസ്ഥലത്ത് സൂക്ഷിക്കുക, ശത്രുക്കൾ നിങ്ങളെ വീഴ്ത്തിയേക്കാം; ഇന്നത്തെ രാശിഫലം

Horoscope

Published: 

07 Mar 2026 | 05:59 AM

ഇന്ന് മാർച്ച് ഏഴ് ശനിയാഴ്ച്ച, ഓരോ രാശിക്കാരെയും കാത്തിരിക്കുന്ന വ്യത്യസ്ത ഫലങ്ങളാണ്. ചില രാശിക്കാർക്ക് നിർണ്ണായകമായ വഴിത്തിരിവുകൾക്ക് ഇന്നത്തെ ദിവസം കാരണമാകും. പ്രത്യേകിച്ച് തൊഴിൽരംഗത്തും സാമ്പത്തിക കാര്യങ്ങളിലും. എന്നാൽ മറ്റ് ചിലർക്ക് ശത്രുദോഷവും കർമ്മരംഗത്തെ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. അത്തരത്തിൽ ഓരോ രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

മേടം

മേടം രാശിക്കാർ ഇന്ന് ജോലിസ്ഥലത്ത് അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. സഹപ്രവർത്തകരിൽ ചിലർ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയേക്കാം. സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം സൂക്ഷിക്കുക.

ഇടവം

ഇടവം രാശിക്കാർക്ക് കുടുംബാംഗങ്ങളുമായി ഒത്തുകൂടാൻ അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ വന്നുചേരും. ഭൂമി സംബന്ധമായ ഇടപാടുകളിൽ ഏർപ്പെടാൻ ഇന്നത്തെ ദിവസം നന്നല്ല.

ALSO READ: വിവാഹം വൈകുന്നോ? 16 വെള്ളിയാഴ്ചകളിൽ ഇങ്ങനെ ചെയ്യൂ

മിഥുനം

മിഥുനം രാശിക്കാർക്ക് കർമ്മരംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയും. എന്നാൽ നിങ്ങളോട് അസൂയയുള്ളവർ ചില ചതിക്കുഴികൾ സൃഷ്ടിച്ചേക്കാം. ആരോഗ്യ കാര്യങ്ങളിൽ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം.

കർക്കടകം

കർക്കടകം രാശിക്കാർക്ക് മാനസികമായി ചില അസ്വസ്ഥതകൾ ഉണ്ടായേക്കാം. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില യാത്രകൾ പോകേണ്ടി വരും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വർദ്ധിക്കും. ഒരുപാട് കാലമായി ആഗ്രഹിച്ച കാര്യങ്ങൾ സഫലമാകും. കുടുംബത്തിലുള്ളവരോട് സംസാരിക്കുമ്പോൾ നിയന്ത്രണം വേണം. വാക്കുകൾ പരേക്ഷമാകരുത്.

കന്നി

കന്നി രാശിക്കാർക്ക് കരിയറിൽ ചില മാറ്റങ്ങൾ വന്നേക്കാം. വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയേ കൈവരിക്കാനാകും. പുതിയ ജോലിക്കായുള്ള ശ്രമങ്ങൾ വിജയിക്കും. സാമ്പത്തികമായി സൂക്ഷിക്കുക.

തുലാം

തുലാം രാശിക്കാർ ഇന്ന് വാഹനമോടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ആരുമായും അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടരുത്. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാരായ വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ പുരോഗതിയുണ്ടാകും. വിവാഹാലോചനകൾ നടന്നേക്കാം. ആരെയും അന്ധമായി വിശ്വസിക്കരുത്. കാരണം നിങ്ങളുടം മിത്രങ്ങൾ ശത്രുകളായേക്കാം.

ധനു

ധനു രാശിക്കാർക്ക് വീട് പുതുക്കിപ്പണിയാനോ പുതിയ ഗൃഹോപകരണങ്ങൾ വാങ്ങാനോ സാധിക്കും. അമിത ജോലിഭാരം മൂലം മാനസികമായി ബുദ്ധിമട്ടുകൾ നേരിടേണ്ടി വന്നേക്കാം. എതിരാളികളെ മനസ്സിലാക്കി മുന്നോട്ട് പോവുക.

മകരം

മകരം രാശിക്കാർക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമായിരിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ശത്രുക്കൾ നിങ്ങളെ വീഴ്ത്താൻ ശ്രമിക്കുമെങ്കിലും നടക്കില്ല.

കുംഭം

കുംഭം രാശിക്കാർക്ക് തീരാതെ കിടക്കുന്ന ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ സാധിക്കും. അയൽക്കാരുമായോ ബന്ധുക്കളുമായോ ഉള്ള തർക്കങ്ങൾ ഒഴിവാക്കുക. നിക്ഷേപങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. ദൂരയാത്രകൾ ഫലപ്രദമാകും. കരിയറിൽ മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. എങ്കിലും ജാ​ഗ്രതയോടെ മുന്നോട്ട് പോവുക.

 

 

Follow Us
തൈര് വെറുതെ തേച്ചാൽ മുടി വളരില്ല, ശരിയായ രീതി ഇതാ
കൂൺ കൃഷി എങ്ങനെ തുടങ്ങാം? അതും കുറഞ്ഞ ചെലവിൽ !
വിഷാംശങ്ങളെ പുറന്തള്ളാൻ മല്ലിയിലയോ
അടുക്കളയിൽ പീസ് ലില്ലി വച്ചിട്ടുണ്ടോ? ഇത് ശ്രദ്ധിക്കണം
വയനാട് തുരങ്കനിർമാണത്തിനുള്ള ആദ്യ ബോംബിങ് നടത്തി മുഖ്യമന്ത്രി
റോഡ് മുറിച്ച് കടക്കുന്നത് ആരാണെന്ന് കണ്ടോ? നിലഗിരിയിൽ നിന്നുള്ള കാഴ്ച
ട്രെയിൻ്റെ പടിയിൽ നിന്ന് സാഹസം കാട്ടി, ആവസാനം സംഭവിച്ചത് കണ്ടോ?
അങ്കാമാലിയിൽ ജെസ്ലി കാറിടിച്ച മരിച്ച സംഭവത്തിൽ ഡോ. സിറിയക് അറസ്റ്റിലായി