AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Horoscope Today: അവിവാഹിതർക്ക് വിവാഹാലോചന വന്ന് ചേരും, പുതിയ വീടോ വാഹനമോ വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം

Today Horoscope In Malayalam On September 2nd 2025: ചില രാശിക്കാര്‍ക്ക്‌ ഇന്ന് പഴയ പദ്ധതികളിൽ നിന്ന് ലാഭം കിട്ടും.അവിവാഹിതർക്ക് നല്ല വിവാഹാലോചന വന്ന് ചേരും. ഇന്നത്തെ ദിവസത്തെക്കുറിച്ച് വിശദമായി അറിയാം.

Horoscope Today: അവിവാഹിതർക്ക് വിവാഹാലോചന വന്ന് ചേരും, പുതിയ വീടോ വാഹനമോ വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope Image Credit source: Gettyimages
Sarika KP
Sarika KP | Published: 02 Sep 2025 | 06:04 AM

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ ചില വെല്ലുവിളികൾ ഉണ്ടാകും. കുട്ടികളുടെ കാര്യത്തിൽ ടെൻഷൻ ഉണ്ടാവാം. ചില രാശിക്കാര്‍ക്ക്‌ ഇന്ന് പഴയ പദ്ധതികളിൽ നിന്ന് ലാഭം കിട്ടും.അവിവാഹിതർക്ക് നല്ല വിവാഹാലോചന വന്ന് ചേരും. ഇന്നത്തെ ദിവസത്തെക്കുറിച്ച് വിശദമായി അറിയാം.

മേടം

ഇന്ന് മേടം രാശിക്കാർക്ക് സന്തോഷകരമായ ദിവസമായിരിക്കും. ആരോ​ഗ്യകാര്യത്തിൽ സംതൃപ്തി അനുഭവപ്പെടും. എല്ലാ കാര്യത്തിലും വിജയം നേടും. സഹോദരങ്ങളുമായി നല്ല ബന്ധം പുലർത്തുക. മാനസികമായി സന്തോഷം അനുഭവപ്പെടും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. മത്സരപരീക്ഷകളിൽ വിജയിക്കും. രാഷ്ട്രീയത്തിലേക്ക് പ്രവർത്തിക്കുന്നവർക്ക് ഇന്ന് പദവികൾ ലഭിക്കും. സർക്കാർ ജോലി ആ​ഗ്രഹിക്കുന്നവർ‍ക്ക് ഇന്ന് നല്ല ദിവസമാണ്.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെടും. ബിസിനസിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ട്. അടുത്ത സുഹൃത്തുകളിൽ നിന്ന് തന്നെ ചതി സംഭവിക്കാൻ സാധ്യതയുണ്ട്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. കുടുംബത്തിൽ മം​ഗള കാര്യങ്ങൾ നടക്കും. ജോലിസ്ഥലത്ത് സ്ഥാനകയറ്റം ലഭിക്കും. സാമ്പത്തിക വളർച്ചയുണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക വളർച്ചയുണ്ടാകും. ബിസിനസ്സിൽ മികച്ച ലാഭം നേടും. പൊതു കാര്യങ്ങൾക്കായി സമയം കണ്ടെത്തും. ഇടപാടുകളിൽ ശ്രദ്ധ വേണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ശ്രദ്ധയുണ്ടാകും. കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ച് ആകുലപ്പെടും.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്. എല്ലാ കാര്യത്തിലും വിജയം നേടും. ജീവിത പങ്കാളിയുമായി ചേർന്ന് പുതിയ കാര്യങ്ങൾ തുടങ്ങാൻ കഴിയും. സമ്മാനങ്ങൾ കിട്ടാൻ സാധ്യതയുണ്ട്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഇന്ന് സന്തോഷം നിറഞ്ഞ ദിവസമായിരിക്കും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക. പങ്കാളിയുമായി തുറന്ന് സംസാരിക്കാൻ ശ്രമിക്കുക. വിദ്യാർത്ഥികൾക്ക് മത്സരപരീക്ഷകളിൽ മികച്ച വിജയം നേടും.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ ചില വെല്ലുവിളികൾ സംഭവിക്കാൻ ഇടയുണ്ട്. മക്കളുടെ പഠനകാര്യത്തിൽ ചില തടസ്സങ്ങൾ ഉണ്ടാകും.

മകരം

മകരം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നഷ്ടം ഉണ്ടാകും. അമിത ചിലവ് ഇന്നത്തെ ദിവസം ഒഴിവാക്കുക. വിദേശത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധ്യതയുണ്ട്. നല്ല വിവാ​ഹ ആലോചനകൾ വന്ന് ചേരും.

കുംഭം

കുംഭം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം കിട്ടാൻ സാധ്യതയുണ്ട്. ചെറിയ കാര്യങ്ങൾ അവഗണിക്കരുത്. ജോലിയിൽ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. എല്ലാ കാര്യത്തിലും മുന്നോട്ട് പോകാൻ ശ്രമിക്കുക. സുഹൃത്തുക്കൾ സഹായിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ സാധ്യതയുണ്ട്.