Today’s Horoscope: ശരീരസുഖക്കുറവ്, അപകടഭീതി എന്നിവ കാണുന്നു; ഇന്നത്തെ രാശിഫലം അറിയാം
Today Horoscope on February 18th: ഇന്ന് നിങ്ങൾക്ക് അനുകൂല സമയമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.

ഇന്ന് ഫെബ്രുവരി 18, ചൊവ്വാഴ്ച. ഓരോരുത്തരുടെയും രാശി അനുസരിച്ചു അവരുടെ ദിവസഫലം വ്യത്യാസപ്പെട്ടിരിക്കും. ഇന്ന് ചിലർക്ക് അനുകൂല ദിവസമാണങ്കിൽ മറ്റു ചിലർക്ക് അത്ര നല്ല സമയമായിരിക്കില്ല. ഇത് ഓരോ ദിവസവും മാറിമാറിയുന്നു. അതിനാൽ, ഇന്ന് നിങ്ങൾക്ക് അനുകൂല സമയമാണോ അല്ലയോ എന്നറിയാൻ വായിക്കാം സമ്പൂർണ രാശിഫലം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക കാല്‍ഭാഗം)
മേടം രാശിക്കാർ ഇന്ന് അനുകൂല സമയമാണ്. പല കാര്യങ്ങളിലും നേരിട്ടിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. സന്തോഷം, ഉത്സാഹം, അംഗീകാരം എന്നിവ കാണുന്നു. സുഹൃത്ത് സമാഗമത്തിന് യോഗം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
ഇടവം രാശിക്കാർക്ക് ഇന്ന് ആരോഗ്യം തൃപ്തികരം ആയിരിക്കും. ഉന്നതരിൽ നിന്ന് അംഗീകാരം ലഭിക്കും. ധനയോഗം കാണുന്നു. ഇഷ്ടഭക്ഷണ സ്മൃതി ഉണ്ടാകും. ഏറെ നാളായുള്ള ആഗ്രഹങ്ങൾ ഇന്ന് സാധിച്ചേക്കും.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് ജാഗ്രത പാലിക്കണം. ശരീര ക്ഷതം ഏൽക്കാൻ സാധ്യത ഉണ്ട്. ധനതടസ്സം, യാത്രാതടസ്സം എന്നിവ കാണുന്നു. അനുകൂലമായിരിക്കില്ല. മനഃപ്രയാസം ഉണ്ടായേക്കാം.
കര്‍ക്കിടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കില്ല. അഭിമാനക്ഷതം ഏൽക്കാൻ സാധ്യത. അപകടഭീതി ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ലക്ഷ്യത്തോടെയുള്ള കൂടിക്കാഴ്ചകൾ പരാജയപ്പെട്ടേക്കാം. ചെയ്യാൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം കാണുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ബന്ധുസമാഗമത്തിന് യോഗം. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. മത്സരങ്ങളിൽ വിജയിക്കും.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കന്നി രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, നഷ്ടം എന്നിവ കാണുന്നു. ശരീരസുഖക്കുറവ് അനുഭവപ്പെടാൻ സാധ്യത. കാര്യതടസം നേരിട്ടേക്കാം. വേദനജനകമായ അനുഭവങ്ങൾ വന്നു ചേരാൻ സാധ്യത.
തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല സമയമാണ്. തൊഴിൽ രംഗത്ത് അംഗീകാരം ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. ശത്രു ശല്യം കുറയും. ആരോഗ്യം തൃപ്തികരം.
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് മനഃപ്രയാസം, നഷ്ടം എന്നിവ കാണുന്നു. അനാവശ്യ അലച്ചിൽ, ചെലവ് എന്നിവയ്ക്ക് സാധ്യത. ചില തടസ്സങ്ങൾ വന്നു ചേരാം. സഹപ്രവത്തകരുമായി അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാൻ സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
ധനു രാശിക്കാർ ഇന്ന് ഏറെ നാളായുള്ള ചില ആഗ്രഹങ്ങൾ സാധിച്ചേക്കും. ആരോഗ്യം തൃപ്തികരം. അംഗീകാരം ലഭിക്കും. കാര്യവിജയം, ഉത്സാഹം, പ്രവർത്തന വിജയം എന്നിവ കാണുന്നു.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
മകരം രാശിക്കാർ ഇന്ന് മത്സരങ്ങൾ, പരീക്ഷകൾ എന്നിവയിൽ വിജയം കൈവരിക്കാം. ഉപയോഗസാധനലാഭം കാണുന്നു. കാര്യവിജയം ഉണ്ടാകും. ശത്രു ശല്യം കുറയും. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാൻ അവസരം ലഭിക്കും.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കുംഭം രാശിക്കാർ ഇന്ന് മനഃപ്രയാസം ഉണ്ടായേക്കാം. ശരീരക്ഷതം ഏൽക്കാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കുക. ലക്ഷ്യത്തോടെയുള്ള കൂടിക്കാഴ്ചകൾ പരാജയപെട്ടേക്കും. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്രട്ടാതി, രേവതി)
മീനം രാശിക്കാർ ഇന്ന് അനാവശ്യ അലച്ചിൽ, ചെലവ് എന്നിവ അനുഭവപ്പെട്ടേക്കും. പല കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. യാത്രാപരാജയം കാണുന്നു. വേണ്ടപ്പെട്ടവരിൽ നിന്ന് അകലാം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)