Malayalam Astrology: മഹാശിവരാത്രി ദിനം, ഈ രാശിക്കാർ സമ്പന്നരാകും
Maha Shivratri 2025 Predictions: കുംഭ രാശിയിൽ ബുധൻ ഉദൻ്റെ ഉദയം വഴി ബുധാദിത്യയോഗം രൂപം കൊള്ളും ഇത് 12 രാശികളെയും ബാധിക്കും
ആചാരപരമായി മാത്രമല്ല ജ്യോതിഷപരമായും ശിവരാത്രി ദിനം വളരെ അധികം പ്രാധാന്യമുള്ള ഒന്നാണ്. 2025 ഫെബ്രുവരി 25 ന് ശിവരാത്രി തലേന്ന് വൈകുന്നേരം 6:15 ന് ബുധൻ കുംഭ രാശിയിൽ ഉദിക്കും. കുംഭ രാശിയിൽ ബുധൻ ഉദൻ്റെ ഉദയം വഴി ബുധാദിത്യയോഗം രൂപം കൊള്ളും ഇത് 12 രാശികളെയും ബാധിക്കും. ഈ സമയത്ത് ചില രാശിചിഹ്നങ്ങൾക്ക് ഗുണം ലഭിക്കും. ഏതൊക്കെ രാശികൾക്കാണ് ഗുണം എന്ന് നോക്കാം.
ചിങ്ങം
മഹാശിവരാത്രി ദിനം ബുധാദിത്യയോഗം മൂലം ചിങ്ങം രാശിക്കാരുടെ ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടാവാം. ഈ സമയം, ചിങ്ങം രാശിക്കാർക്ക് ജീവിതത്തിൽ നല്ല നേട്ടങ്ങൾ ലഭിക്കും. കുടുംബ പ്രശ്നങ്ങൾ നീങ്ങിയേക്കാം. സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് മോചനം നേടാൻ കഴിയും.
വൃശ്ചികം
മഹാശിവരാത്രി ദിനം ബുധാദിത്യയോഗം മൂലം സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം നേടാൻ വൃശ്ചിക രാശിക്കാർക്ക് കഴിയും. നിങ്ങൾക്ക് പണം ലാഭിക്കാം. കുടുംബത്തിൽ സന്തോഷവും സമാധാനവും വർക്കാം. മാതാപിതാക്കൾക്ക് കുട്ടികളോടൊപ്പം സമയം ചെലവഴിക്കാനാവും.
മിഥുനം
ബുദ്ധാദിത്യ യോഗം മൂലം, മിഥുന രാശിക്കാർക്ക് അവരുടെ കരിയറിലും ബന്ധങ്ങളിലും മാറ്റങ്ങളുണ്ടാവും. നിങ്ങളുടെ കരിയറിൽ പുരോഗതി കൈവരിക്കാൻ സാധ്യതയുണ്ട്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകൾക്ക് വിവാദങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയും.
കന്നി
ബുധാദിത്യ യോഗം മൂലം, കന്നി രാശിക്കാർക്ക് ബിസിനസ്സിൽ പ്രത്യേക നേട്ടങ്ങൾ ലഭിക്കും. കരിയറിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. കോടതി വ്യവഹാരങ്ങളിൽ ആശ്വാസം ലഭിച്ചേക്കാം.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതത്തിൽ ശുഭകരമായ മാറ്റങ്ങൾ കൊണ്ടുവരും. പ്രണയ ബന്ധങ്ങൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പഠന സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല