അ‌ങ്ങനെയാണ് പിള്ളേരോണം ഉണ്ടായത്! ഒന്നല്ല പലതുണ്ട് ഐതിഹ്യങ്ങൾ

Today is Pilleronam in Kerala: ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്. പിള്ളേരോണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എല്ലാ ഐതിഹ്യങ്ങൾക്കുമപ്പുറം വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാനും ഭക്ഷണം കഴിക്കാനും ഒരു ദിവസം, അ‌തായിരുന്നു പിള്ളേരോണത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

അ‌ങ്ങനെയാണ് പിള്ളേരോണം ഉണ്ടായത്! ഒന്നല്ല പലതുണ്ട് ഐതിഹ്യങ്ങൾ

Today Is Pilleronam In Kerala

Published: 

30 Jul 2026 | 07:12 AM

കർക്കടക മാസത്തിലെ തിരുവോണമായ ഇന്ന് കേരളത്തിൽ പിള്ളേരോണമാണ്. ചിങ്ങത്തിലെ തിരുവോണം എല്ലാവരുടേയും ഓണമാണെങ്കിലും കർക്കിടകത്തിലെ തിരുവോണം പിള്ളേർക്ക് വേണ്ടി മാത്രമുള്ളതാണ്. പിള്ളേരോണം സംബന്ധിച്ച് പല ഐതിഹ്യങ്ങൾ പ്രചരിക്കുന്നുണ്ട്. എല്ലാ ഐതിഹ്യങ്ങൾക്കുമപ്പുറം വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാനും ഭക്ഷണം കഴിക്കാനും ഒരു ദിവസം, അ‌തായിരുന്നു പിള്ളേരോണത്തിന്റെ ഏറ്റവും വലിയ പ്രസക്തി. ഓണം പോലെ തന്നെ പിള്ളേരോണവും ആഘോഷിക്കാറുണ്ട്. അ‌തിൽ ഏറ്റവും പ്രധാനം കുട്ടികൾക്കുള്ള ഉച്ചയ്ക്കത്തെ സദ്യയാണ്. തിരുവോണത്തിന്റെ അ‌ത്ര പ്രാധാന്യം ഇല്ലെങ്കിലും കുട്ടികളെ സ്നേഹിക്കുന്നവർക്ക് പിള്ളേരോണവും പ്രധാനമാണ്.

പിള്ളേരോണം ഐതിഹ്യങ്ങൾ

പിള്ളേരോണം എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ഒന്നല്ല പലതാണ് ഐതിഹ്യങ്ങൾ കാണുന്നത്. തൃക്കാക്കരയപ്പൻ മുതൽ സാമൂതിരി വരെ നീണ്ടുകിടക്കുന്നു അ‌വ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നാണ് ഒരു പക്ഷം. ബാലനായ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തിയും പിള്ളേരോണം ആഘോഷിക്കാറുണ്ട്. തങ്ങൾക്കിടയിലെ ഉണ്ണിക്കണ്ണന്മാരായ പിഞ്ചുകുഞ്ഞുങ്ങളെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനുമാണ് പിള്ളേരോണം ആഘോഷിക്കുന്നതെന്നാണ് ആ ഐതിഹ്യം.

ALSO READ: കനത്ത മഴ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ

സാമൂതിരിയും പിള്ളേരോണവും

സാമൂതിരി രാജാവ് മാമാങ്കത്തിന് പുറപ്പെടുന്നതിന് മുൻപായി തന്റെ പടയാളികൾക്ക് വിശിഷ്ടമായ വിരുന്ന് നൽകിയിരുന്നത് കർക്കടകത്തിലെ തിരുവോണം നാളിലായിരുന്നു. തങ്ങളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റിക്കൊടുത്ത് പടയാളികളെ യാത്രയാക്കിയിരുന്ന ഈ ദിനം പിന്നീട് ജനങ്ങൾക്കിടയിൽ പിള്ളേരോണം എന്ന ആഘോഷമായി മാറുകയാണുണ്ടായത് എന്നൊരു ഐതിഹ്യവുമുണ്ട്.

തൃക്കാക്കരയപ്പൻ

ഓണവുമായി ബന്ധമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രമാണ് തൃക്കാക്കര. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തില‌െ ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിലാണ് തുടങ്ങിയിരുന്നത്. അ‌തിനാൽ ഈ ദിവസത്തിന് പ്രാധാന്യം വന്നുവെന്നും പറയപ്പെടുന്നു. തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും 28 ദിവസം നീണ്ടുനിൽക്കുന്ന ഈ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതൽ പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നുമായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന.

ആവണി അ‌വിട്ടം

പിള്ളേരോണമായ കർക്കിടകത്തിലെ തിരുവോണ ദിവസം തന്നെയാണ് ആവണി അ‌വിട്ടവും. ഈ ദിവസമാണ് ആചാര വിധിപ്രകാരം ബ്രാഹ്മണർ പൂണൂൽ മാറ്റുന്നത്. ബ്രാഹ്‌മണ മഠങ്ങളിലും ക്ഷേത്രങ്ങളിലും അന്നേദിവസം പൂണൂൽമാറ്റ ചടങ്ങുകളുണ്ടാവും. ഒരു സംവൽസരത്തിന്റെ പാപദോഷങ്ങൾ പൂണൂലിനൊപ്പം ജലത്തിൽ നിമജ്‌ജനം ചെയ്യുന്നു എന്നാണ് വിശ്വാസം. പുതിയ കർമങ്ങളിലേക്കുള്ള പ്രവേശനത്തിന്റെ പ്രതീകമാണ് പുതിയ പൂണൂൽ ധരിക്കൽ.

പിള്ളേരോണം ആഘോഷം

ഈ ദിവസം കുട്ടികൾ രാവിലെ ഉണർന്ന് കുളി കഴിഞ്ഞ് പുത്തൻ വസ്ത്രങ്ങളുടുത്ത് പൂക്കളമിട്ട് തുടങ്ങുന്നതോടെ പിള്ളേരോണത്തിന് തുടക്കമാകും. പിന്നീട് ഊഞ്ഞാലിടൽ, പമ്പരം കൊത്ത്, ഗോലി കളി, നാടൻ പന്തുകളികൾ തുടങ്ങി കുട്ടികളുടെ പലവിധ വിനോദങ്ങൾ ആണ് പണ്ട് നടന്നിരുന്നത്. ഈ ദിവസം ഏറ്റവും പ്രധാനം ഉച്ചയ്ക്കത്തെ സദ്യയാണ്.

പിള്ളേരോണ ദിവസം കുട്ടികൾക്ക് വയറ് നിറയെ ഇഷ്ടമുള്ള ഭക്ഷണങ്ങൾ നൽകി അ‌വരെ സന്തോഷിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അ‌തിനാൽ തിരുവോണത്തിന്റെ അ‌ത്ര വലിയ രീതിയിലല്ലെങ്കിലും പലതരം കറികളും പായസവുമൊക്കെ ഉൾപ്പെടുത്തി മിതമായ രീതിയിലുള്ള ഓണസദ്യ തന്നെ ഈ ദിവസം കുടുംബങ്ങളിൽ തയ്യാറാക്കുന്നു. അ‌ങ്ങനെ ചിങ്ങത്തിലെ മഹാ ഓണത്തിന്റെ ആഗമനം വിളിച്ചോതുന്ന പിള്ളേരോണം ആഘോഷിക്കപ്പെടുന്നു.

English Summary

Today, the Thiruvonam of the Karkkadaka month, is Pilleronam in Kerala. Although the Thiruvonam of Chingam is an Onam for everyone, the Thiruvonam of Karkidakam is only for the children. There are many legends circulating about Pilleronam. Beyond all the legends, it was a day for children to be happy and eat food to their heart’s content during the Karkidaka days of the dry season, that was the greatest relevance of Pilleronam.

Follow Us
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി