Shani Jayanthi 2026; ഇന്ന് ശനി ജയന്തി; ജപിക്കേണ്ട മന്ത്രങ്ങളും പരിഹാരങ്ങളും

Shani Jayanthi 2026:നിങ്ങളുടെ ജാതകത്തിൽ ശനിയുടെ ഫലങ്ങൾ കുറയ്ക്കുന്നതിനും തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ചില പ്രത്യേക പരിഹാരങ്ങളുണ്ട്. ശനി ജയന്തി ദിനത്തിൽ ഭഗവാൻ ശനിയെ ആരാധിക്കുവാൻ ഏറ്റവും ഉത്തമമായ സമയം വൈകുന്നേരം ആണ്. ഇന്നത്തെ ദിവസം ചില ക്രിയകൾ ചെയ്യുകയും വൈകുന്നേരങ്ങളിൽ ഈ മന്ത്രം ലഭിക്കുകയും ചെയ്യുന്നത്.........

Shani Jayanthi 2026; ഇന്ന് ശനി ജയന്തി; ജപിക്കേണ്ട മന്ത്രങ്ങളും പരിഹാരങ്ങളും

Lord Shani

Published: 

16 May 2026 | 11:34 AM

ഇന്ന് ശനി ജയന്തി. ഭഗവാൻ ശനിയുടെ ഏറ്റവും പ്രധാനപ്പെട്ടതും ഐശ്വര്യപൂർണ്ണവുമായ ദിവസമാണിത്. കർമ്മഫല ദാതാവായാണ് ഭഗവാൻ ശനിയെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ ദിവസം ഭഗവാൻ ശനിയെ എല്ലാവിധ ഭക്തിയോടുകൂടിയും പ്രാർത്ഥിക്കുന്നത് ജീവിതത്തിലെ എല്ലാ തടസ്സങ്ങളും നീങ്ങി ജീവിതത്തിൽ സന്തോഷവും സമാധാനവും വരുവാൻ കാരണമാകും എന്നാണ് വിശ്വാസം.

കർമ്മഫലം എന്ന ശനിയെ വിളിക്കുവാൻ കാരണം നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചാണ് നിങ്ങൾക്ക് ജീവിതത്തിൽ ഫലവും നൽകുന്നത്. അതായത് ഒരു തരത്തിൽ പറയുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ നന്മയുടെ പാതയിലേക്ക് നയിക്കുക നല്ല മനുഷ്യനാക്കുക എന്ന കർമ്മമാണ് ശനി ചെയ്യുന്നത്.അതായത് നിങ്ങൾ തെറ്റും കുറ്റങ്ങളും ദ്രോഹങ്ങളും ചെയ്താൽ അതേ രീതിയിൽ നിങ്ങൾക്ക് തിരിച്ചു ലഭിക്കുന്നു. അല്ലാത്തപക്ഷം നിങ്ങൾ നന്മ ചെയ്യുകയാണെങ്കിൽ ജീവിതത്തിലേക്ക് നന്മയും വരുന്നു.

അതിനാൽ തന്നെ ജീവിതത്തിൽ ശനിയെ കോപത്തിൽ ആകാതെ ഇരിക്കേണ്ടത് നിങ്ങളുടെ തന്നെ കർമ്മമാണ്.നിങ്ങളുടെ ജാതകത്തിൽ ശനിയുടെ ഫലങ്ങൾ കുറയ്ക്കുന്നതിനും തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനും ചില പ്രത്യേക പരിഹാരങ്ങളുണ്ട്. ശനി ജയന്തി ദിനത്തിൽ ഭഗവാൻ ശനിയെ ആരാധിക്കുവാൻ ഏറ്റവും ഉത്തമമായ സമയം വൈകുന്നേരം ആണ്. ഇന്നത്തെ ദിവസം ചില ക്രിയകൾ ചെയ്യുകയും വൈകുന്നേരങ്ങളിൽ ഈ മന്ത്രം ലഭിക്കുകയും ചെയ്യുന്നത് ശനിയുടെ അനുഗ്രഹം നേടുന്നതിന് സഹായിക്കും എന്തൊക്കെ എന്ന് നോക്കാം.

ALSO READ:ഇവരുടെ നല്ലകാലം തുടങ്ങി! ശനി ജയന്തി ദിനത്തിൽ ശുക്രനും ബുധനും സംക്രമിക്കുന്നു

ഹനുമാനെ ആരാധിക്കുക

ശനിദോഷം അകറ്റുവാൻ ഹനുമാൻ സ്വാമിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ശനിയാഴ്ചകളിലോ ചൊവ്വാഴ്ചകളിലോ ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ശനിയുടെ കോപം മൂലം ഉണ്ടാകുന്ന ദോഷഫലങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കും.തന്നെ ആരാധിക്കുന്നവർക്ക് ശനി ഒരിക്കലും വേദന വരുത്തില്ലെന്ന് ശനിദേവൻ ഹനുമാന് വാഗ്ദാനം ചെയ്തതായി വേദങ്ങളിൽ പറയപ്പെടുന്നു.എല്ലാ ശനിയാഴ്ചയും ചൊവ്വാഴ്ചയും പതിവായി ഹനുമാൻ ചാലിസ ചൊല്ലുക. സാധ്യമെങ്കിൽ, ഹനുമാന് സിന്ദൂരവും മുല്ലപ്പൂ എണ്ണയും സമർപ്പിക്കുക. ശനിയുടെ പ്രതികൂല ഫലങ്ങൾ ഉടനടി കുറയ്ക്കാൻ ഈ പ്രതിവിധി സഹായിക്കുന്നു.

ആൽമരത്തെ ആരാധിക്കുക

ആൽമരത്തെ ആരാധിക്കുന്നത് ശനിയുടെ കോപ ഫലങ്ങൾ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.മരത്തിന് ഏഴ് തവണ പ്രദക്ഷിണം വയ്ക്കുക, ശാന്തമായ മനസ്സോടെ “ഓം ശംശനൈശ്ചരായ നമഹ” എന്ന മന്ത്രം ജപിക്കുക.

നല്ല കർമ്മങ്ങളും ദാനങ്ങളും

ജീവിതത്തിൽ നല്ല കർമ്മങ്ങൾ ചെയ്യുക. ആരെയും മനഃപൂർവ്വം ഉപദ്രവിക്കാതിരിക്കുക. ക്ഷമിക്കുവാനും പൊറുക്കുവാനും പഠിക്കുക. ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് സഹായങ്ങൾ നൽകുക. അവരുടെ സഹായങ്ങൾ കണ്ട് പ്രവർത്തിക്കുക എന്നിങ്ങനെ ചെയ്യുന്നതും ശനിദേവന്റെ കോപം കുറയ്ക്കാൻ സഹായിക്കും.

ജപിക്കേണ്ട മന്ത്രങ്ങൾ

ശനിദേവ മന്ത്രങ്ങൾ ജപിക്കുന്നത് ഭയം അകറ്റാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും.

മന്ത്രം: “ഓം ശം ശനൈശ്ചരായ നമഃ”

എങ്ങനെ ചെയ്യാം: ശനിയാഴ്ച ഒരു രുദ്രാക്ഷ ജപമാല ഉപയോഗിച്ച് ഈ മന്ത്രം ഒരു തവണയെങ്കിലും ജപിക്കുക. 108 തവണ ജപിക്കുന്നതാണ് ഏറ്റവും ഉത്തമം.

ENGLISH SUMMARY

Today is Shani Jayanti. This is the most important and auspicious day of Lord Shani. Lord Shani is considered the giver of karma. Therefore, it is believed that praying to Lord Shani with all devotion on this day will remove all obstacles in life and bring happiness and peace in life.

 

Follow Us
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്