Today’s Horoscope: 2025 മടങ്ങുന്നത് സന്തോഷ ദിനം സമ്മാനിച്ചോ? 12 രാശികളുടെ സമ്പൂർണ നക്ഷത്രഫലം
Today's Horoscope:2025ലെ അവസാന ബുധനാഴ്ചയും അവസാനത്തെ ദിവസവും ആണ് ഇന്ന്....

Horoscope Today
ഇന്ന് ഡിസംബർ 31 ബുധനാഴ്ച. 2025ലെ അവസാന ബുധനാഴ്ചയും അവസാനത്തെ ദിവസവും ആണ് ഇന്ന്. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.
മേടം: ആരോഗ്യപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായും കുടുംബ ജീവിതത്തിലും തൊഴിൽ രംഗത്തും ഇന്ന് അത്ര മികച്ച ഫലങ്ങൾ ആയിരിക്കില്ല.
ഇടവം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യത്തിലും ഗുണകരവും സമാധാനപരവുമായ കാര്യങ്ങൾ സംഭവിക്കും. തൊഴിൽ രംഗത്ത് ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.
മിഥുനം: തൊഴിൽ രംഗത്തും കുടുംബജീവിതത്തിലും ആരോഗ്യപരമായും ഇന്ന് നേട്ടങ്ങളും സമാധാനവും ലഭിക്കുന്ന ദിവസമായിരിക്കും. സാമ്പത്തികമായി ഇന്ന് അത്ര നല്ല ദിവസം ആയിരിക്കില്ല . പങ്കാളിയുമായി ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത.
കർക്കിടകം : കുടുംബത്തിലും ദാമ്പത്യത്തിലും സാമ്പത്തികപരമായും ഇന്ന് നേട്ടങ്ങളും സന്തോഷവും ഉണ്ടാവുന്ന ദിവസം. ആരോഗ്യപരമായും തൊഴിൽ രംഗത്തും ഇന്ന് ചെറിയ അസ്വസ്ഥതകൾ ഉണ്ടാക്കാം.
ചിങ്ങം : ആരോഗ്യപരമായും തൊഴിൽ രംഗത്തും ഇന്ന് സന്തോഷവും സമാധാനവും ലഭിക്കും. സാമ്പത്തികമായും കുടുംബ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് അസ്വസ്ഥതകൾ ഉണ്ടായേക്കാം.
കന്നി: ആരോഗ്യപരമായും സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനവും സന്തോഷവും ഉണ്ടാവും. തൊഴിൽ രംഗത്തും കുടുംബത്തിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
തുലാം: തൊഴിൽ രംഗത്തെ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിച്ചാൽ പൊതു വിൽ ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകും.
വൃശ്ചികം: ദാമ്പത്യ ജീവിതത്തിലും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. കുടുംബത്തിലും സമാധാനം നിലനിൽക്കും ആരോഗ്യപരമായും തൊഴിൽ രംഗത്തും ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ധനു: ആരോഗ്യകാര്യത്തിലും കുടുംബ ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് ഇടയില്ല. സാമ്പത്തികമായും തൊഴിൽ രംഗത്തും ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം.
മകരം: കുടുംബത്തിലും ദാമ്പത്യത്തിലും സാമ്പത്തികപരമായും ആരോഗ്യപരമായും ഇന്ന് മികച്ച ദിവസമായിരിക്കില്ല. തൊഴിൽ രംഗത്ത് സന്തോഷവും സമാധാനവും പ്രശംസയും ലഭിക്കും.
കുംഭം: തൊഴിൽ രംഗത്തും സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിലും കുടുംബ ജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
മീനം: കുടുംബത്തിലും ദാമ്പത്യത്തിലും ആരോഗ്യ കാര്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ രംഗത്തും ഇന്ന് മികച്ച ദിവസം ആയിരിക്കില്ല.