Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Innathe Rasi Phalam: എല്ലാ കാര്യങ്ങളിലും ഒരു നിരാശ ഉള്ളതുപോലെ അല്ലെങ്കിൽ മാനസികമായി അസ്വസ്ഥത ഉള്ളതുപോലെ തോന്നാം. സാമ്പത്തികമായി...

Malayalam Horoscope | Astrology
രാശികളിൽ ജനിച്ച ആളുകളുടെ ജീവിതത്തിൽ ഇത് നടക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിൽ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.
മേടം: ആരോഗ്യ കാര്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും എങ്കിലും പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഫലം കാണും.
ഇടവം: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ അല്പം ജാഗ്രത പാലിക്കുക. സാമ്പത്തികമായ ഇന്ന് അത്ര ഗുണമുള്ള ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക.
മിഥുനം: സമ്മിശ്രമായ ദിവസമാണ് ഇന്ന്. എല്ലാ കാര്യങ്ങളിലും ഒരു നിരാശ ഉള്ളതുപോലെ അല്ലെങ്കിൽ മാനസികമായി അസ്വസ്ഥത ഉള്ളതുപോലെ തോന്നാം. സാമ്പത്തികമായി അത്ര ഗുണം ഉണ്ടാകില്ല. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക.
കർക്കിടകം: സാഹചര്യങ്ങളെ ധൈര്യത്തോടെയും ശുഭാപ്തി വിശ്വാസത്തോടെയും സമീപിക്കുക. കുടുംബത്തിലും വിവാഹജീവിതത്തിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങളും പൊരുത്തക്കേടുകളും ഉണ്ടായേക്കാം. സാമ്പത്തികമായി എന്ന് അത്ര മെച്ചം ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്യുക. ആരോഗ്യകാര്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ലെങ്കിലും ശ്രദ്ധിക്കുക.
ചിങ്ങം : സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾക്ക് പ്രശംസകൾ ലഭിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക.
കന്നി: മനസ്സിന് സമാധാനം നൽകുന്ന കാര്യങ്ങൾ ചെയ്യുക. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് എത്ര ഗുണകരമായ ദിവസമല്ല. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യത.. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഫലം ലഭിക്കും.
തുലാം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന എല്ലാ കാര്യങ്ങളും നല്ല ശ്രദ്ധ നൽകുക. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക.
വൃശ്ചികം: ആരോഗ്യകാലത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ദിവസമാണ്. സാമ്പത്തികമായി അത്ര ഗുണകരമായ ദിവസമായിരിക്കില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ഇന്ന് എന്ത് കാര്യം ചെയ്യുമ്പോഴും നല്ല ശ്രദ്ധയോടെ ചെയ്യുക.
ധനു: അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ അല്പം ശ്രദ്ധ നൽകുക. കുടുംബത്തിലും ദാമ്പത്യത്തിലും അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം മാത്രം ചെയ്യുക.
മകരം: ആരോഗ്യത്തിൽ ശ്രദ്ധ നൽകുക. സാമ്പത്തികമായി ഇന്ന് ഗുണകരമായ ദിവസം ആയിരിക്കില്ല. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ ഫലം ലഭിക്കും.
കുംഭം: സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകില്ല കുടുംബത്തിൽ സമാധാനം ഉണ്ടാവും. ദാമ്പത്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യത . തൊഴിൽ എന്ത് ചെയ്യുന്ന കാര്യങ്ങൾക്ക് ഇന്ന് പ്രശംസ ലഭിക്കും. ആരോഗ്യക്കാര്യത്തിൽ ജാഗ്രത പാലിക്കുക.
മീനം : സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങളും പ്രശ്നങ്ങളും ഉണ്ടായേക്കാം. ദാമ്പത്യത്തിൽ ഇന്ന് സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവ്വം ചെയ്തില്ലെങ്കിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക.
(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. TV9 ഇവ സ്ഥിരീകരിക്കുന്നില്ല.)