Today’s Horoscope: വരുമാനം വർധിക്കും, പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും; ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം
Today's Horoscope: രാശിഫലങ്ങൾക്ക് അനുസരിച്ച് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ചില രാശിക്കാർക്ക് ഇന്ന് നേട്ടത്തിന്റെയും സമൃദ്ധിയുടേയും ദിവസമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയുള്ളതാകും? രാശിഫലം വിശദമായി വായിച്ചറിയൂ..

ഇന്ന് മേയ് ആറ്, വെള്ളിയാഴ്ച. രാശിഫലങ്ങൾക്ക് അനുസരിച്ച് ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. ചില രാശിക്കാർക്ക് ഇന്ന് നേട്ടത്തിന്റെയും സമൃദ്ധിയുടേയും ദിവസമായിരിക്കും. എന്നാൽ ചില രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങൾ ഉണ്ടായേക്കാം. ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയുള്ളതാകും? രാശിഫലം വിശദമായി വായിച്ചറിയൂ..
മേടം
തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, കാര്യ വിജയം എന്നിവ കാണുന്നു. സർക്കാർപരമായ കാര്യങ്ങളിലെ തടസം മാറിയേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത.
ഇടവം
സുഹൃദ്സമാഗമം, സൽക്കാരയോഗം എന്നിവ കാണുന്നു. കൂടാതെ അപ്രതീക്ഷിത ചെലവുകൾ വന്ന് ചേരാൻ സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ബിസിനസ് പരമായ തീരുമാനങ്ങളിൽ ജാഗ്രത വേണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ എന്നിവ കാണുന്നു. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കർക്കടകം
കാര്യവിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവ കാണുന്നു. ബിസിനസ് സംബന്ധമായ ചർച്ചകൾ വിജയിച്ചേക്കാം. തൊഴിലിടങ്ങളിൽ അംഗീകാരത്തിന് സാധ്യത.
ചിങ്ങം
ആരോഗ്യസ്ഥിതി മോശമായേക്കാം. കുടുംബത്തിൽ പ്രശ്നങ്ങൾ, അലച്ചിൽ, അപ്രതീക്ഷിത ചെലവുകൾ, അപകടഭീതി എന്നിവ കാണുന്നു,
കന്നി
മത്സരവിജയം, ബന്ധുസമാഗമം, ധനയോഗം എന്നിവ കാണുന്നു, വരുമാനം വർധിക്കും. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റം, നിയമകാര്യങ്ങളിൽ വിജയം എന്നിവ ഉണ്ടായേക്കാം.
തുലാം
അപകടഭീതി, ശത്രുശല്യം, മാനസിക സംഘർഷം എന്നിവയ്ക്ക് സാധ്യത. യാത്രകൾ സൂക്ഷിച്ച് ചെയ്യുക. സാമ്പത്തികകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഓരോ തീരുമാനവും എടുക്കുന്നതിന് മുമ്പ് ഒന്നിലധികം പ്രാവശ്യം ആലോചിച്ചിക്കുക.
വൃശ്ചികം
ആരോഗ്യ നില മെച്ചമായിരിക്കും. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. യാത്രകൾക്ക് സാധ്യത. രാത്രി ഏഴ് മണിക്ക് ശേഷം കാര്യതടസ്സം. അലച്ചിൽ, ധനനഷ്ടം എന്നിവ ഉണ്ടായേക്കാം.
ധനു
കായിക വിജയം, കാര്യവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പുതിയ കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കും.
മകരം
തൊഴിലിടങ്ങളിൽ അംഗീകാരം, സ്ഥാനക്കയറ്റം, സാമ്പത്തിക ലാഭം, കുടുംബത്തിൽ സന്തോഷം എന്നിവ ഉണ്ടായേക്കാം, ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
കുംഭം
ശത്രുശല്യം, അപകട ഭീതി, കാര്യതടസ്സം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാം. കുടുംബത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത.
മീനം
കാര്യവിജയം, സാമ്പത്തിക നേട്ടം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. രാത്രി ഏഴ് മണി കഴിഞ്ഞാൽ പ്രതികൂലങ്ങൾ സംഭവിച്ചേക്കാം.