Today’s Horoscope: വായ്പാശ്രമങ്ങൾ പരാജയപ്പെടാം, അപ്രതീക്ഷിത ചെലവുകളുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

Today's Horoscope: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നേട്ടങ്ങളോ നഷ്ടങ്ങളോ?  രാശി അനുസരിച്ച് ഓരോരുത്തരുടേയും ദിവസഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.  ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയുള്ളതെന്ന് അറിയാൻ സമ്പൂർണ രാശി ഫലം പരിശോധിക്കാം.

Todays Horoscope: വായ്പാശ്രമങ്ങൾ പരാജയപ്പെടാം, അപ്രതീക്ഷിത ചെലവുകളുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Published: 

29 May 2025 | 06:39 AM

ഇന്ന് മേയ് 29, വ്യാഴാഴ്ച. ഈ ദിവസവും ചെയ്തുതീർക്കാൻ ഒട്ടനവധി ഉത്തരവാദിത്തങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് നേട്ടങ്ങളോ നഷ്ടങ്ങളോ?  രാശി അനുസരിച്ച് ഓരോരുത്തരുടേയും ദിവസഫലങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.  ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെയുള്ളതെന്ന് അറിയാൻ സമ്പൂർണ രാശി ഫലം പരിശോധിക്കാം.

മേടം
ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. തൊഴിലിടത്ത് ശോഭിക്കും. സ്ഥാനക്കയറ്റം, അം​ഗീകാരം എന്നിവ ഉണ്ടാകും. തൊഴിലന്വേഷണങ്ങളിൽ വിജയിക്കാൻ സാധ്യത.

ഇടവം
ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കാര്യതടസ്സം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

മിഥുനം
ശത്രുക്ഷയം, കാര്യ വിജയം എന്നിവ കാണുന്നു. ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം വന്നുചേരും. ആ​ഗ്രഹങ്ങൾ സഫലീകരിക്കും. പുതിയ സംരംഭങ്ങൾക്ക് സാധ്യത.

കർക്കടകം
മാനസിക സംഘർഷങ്ങൾ, കലഹ‌ങ്ങൾ എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ചെലവുകൾ വന്നുചേരാൻ സാധ്യതയുള്ളതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. അഭിമാനക്ഷതം, അപകട ഭീതി എന്നിവ കാണുന്നു,

ചിങ്ങം
മത്സരവിജയം, പ്രവർത്തന വിജയം എന്നിവ കാണുന്നു. ബിസിനസ് സംബന്ധിച്ച് നടത്തുന്ന ചർച്ചകൾ വിജയിച്ചേക്കാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സാധ്യത.

കന്നി
തടസ്സങ്ങൾ മാറികിട്ടും. കാര്യവിജയം, സുഹൃദ്സമാ​ഗമം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അം​ഗീകാരം ലഭിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ വന്നുചേരും.

തുലാം
ധനനഷ്ടം, അലച്ചിൽ, കാര്യ തടസ്സം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾ വന്നുചേരും. കുടുംബത്തിൽ കലഹം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.

വൃശ്ചികം
അപകടഭീതി, കലഹം. മാനസിക സംഘർഷം എന്നിവയ്ക്ക് സാധ്യത. വായ്പാശ്രമങ്ങൾ പരാജയപ്പെട്ടേക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്ര​ദ്ധ പുലർത്തുക. യാത്രകൾ ചെയ്യേണ്ടി വരും.

ധനു
അപ്രതീക്ഷിത വിജയങ്ങൾ വന്നുചേരും. വിദ്യാർഥികൾക്ക് മത്സരവിജയം കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. ഉത്സാഹം, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും.

മകരം
തൊഴിലിടങ്ങളിൽ അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഉണ്ടാകും. ബിസിനസ് പരമായ യാത്രകൾ വിജയിക്കും. ശത്രുക്ഷയം, കാര്യ വിജയം എന്നിവ കാണുന്നു.

കുംഭം
യാത്ര തടസ്സം, ധനതടസ്സം എന്നിവയ്ക്ക് സാധ്യത. മാനസിക സംഘർഷങ്ങളും വേദനാജനകമായ അനുഭവങ്ങളും ഉണ്ടായേക്കാം. കാര്യതടസ്സം കലഹം എന്നിവ കാണുന്നു.

മീനം
ശത്രുശല്യം, തർക്കം, മാനസിക സംഘർഷം എന്നിവയ്ക്ക് സാധ്യത. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ബിസിനസ് കാര്യങ്ങൾ‌ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ