AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: വിധിയെ ആശ്രയിച്ച് കാര്യങ്ങൾ തീരുമാനിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam April 3:മേടം മുതൽ മീനമുള്ള രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ. അപ്രതീക്ഷിത സംഭവങ്ങൾ ആരോഗ്യം, ധനം, കരിയർ, കുടുംബജീവിതം, ദാമ്പത്യം എന്നീ പ്രധാനപ്പെട്ട മേഖലകളിൽ ഏതെല്ലാം തരത്തിലുള്ള സ്വാധീനം ഉണ്ടാകും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം...

Horoscope malayalam: വിധിയെ ആശ്രയിച്ച് കാര്യങ്ങൾ തീരുമാനിക്കരുത്! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope (2)Image Credit source: Tv9 Network
Ashli C
Ashli C | Edited By: Arun Nair | Updated On: 21 Apr 2026 | 08:40 PM

ഇന്ന് ഏപ്രിൽ 3 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനമുള്ള രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ. അപ്രതീക്ഷിത സംഭവങ്ങൾ ആരോഗ്യം, ധനം, കരിയർ, കുടുംബജീവിതം, ദാമ്പത്യം എന്നീ പ്രധാനപ്പെട്ട മേഖലകളിൽ ഏതെല്ലാം തരത്തിലുള്ള സ്വാധീനം ഉണ്ടാകും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ഏറെക്കാലമായുള്ള രോഗങ്ങളിൽ നിന്നും ശമനം ലഭിക്കും. പൊതുവിൽ എല്ലാ കാര്യങ്ങളും ഇന്ന് ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത.

ഇടവം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ദാമ്പത്യജീവിതത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചിന്തിച്ച് ചെയ്താൽ അനുകൂലമായി വരും.

മിഥുനം

നിങ്ങൾക്ക് സ്വയം നല്ലതെന്ന് തോന്നത്തക്കവിധം കാര്യങ്ങൾ ചെയ്യുവാൻ പറ്റിയ മികച്ച ദിവസം. പണം ഉപയോഗിക്കുന്ന കാര്യത്തിൽ ഒരു നിയന്ത്രണം കൊണ്ടുവരണം. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ALSO READ:3 രാശിക്കാർ സമ്പത്തിൽ ആറാടും! ഏപ്രിൽ 20 ന് കേതു ദിശ മാറുന്നു

കർക്കിടകം

ആ മനസ്സിനെ ശാന്തമാക്കി വയ്ക്കാൻ ശ്രമിക്കുക. ഇവയെ ആശ്രയിക്കരുത്. പണം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക.

ചിങ്ങം

നിങ്ങളുടെ മനസ്സിനെ സന്തോഷവും സമാധാനവും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസം അനുഭവപ്പെടും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കന്നി

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

തുലാം

ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോകും.

വൃശ്ചികം

നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റിയ ദിവസം. സാമ്പത്തിക നേട്ടത്തിന് സാധ്യത. ദാമ്പത്യ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകും.

ധനു

സാമ്പത്തികമായും തൊഴിൽ രംഗത്തും ചെറിയ വിഷമതകൾ അനുഭവിക്കേണ്ടതായി വരും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

മകരം

പൊതുവിൽ എല്ലാ കാര്യങ്ങളിലും തടസങ്ങൾ അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കുംഭം

ആരോഗ്യത്തിൽ നല്ല ജാഗ്രത പാലിക്കുക. സാമ്പത്തിക പിരിമുറുക്കം അനുഭവപ്പെടാനും സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ ദർശങ്ങൾക്ക് സാധ്യതയില്ല.

മീനം

മാനസിക പിരിമുറുക്കം ചെറിയ രോഗങ്ങൾക്ക് കാരണമാകാം. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us