Horoscope Malayalam: മനസ്സിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Malayalam Horoscope on March 20: അനാവശ്യമായ കലഹങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മോശമാക്കുമെന്നതിനാൽ ഒഴിവാക്കുക. സാമ്പത്തികമായി നേട്ടം ഉണ്ടാകും. ഇന്ന്, നിങ്ങൾ ആരുടേയും സഹായമോ പിന്തുണയോ ഇല്ലാതെ പണം സമ്പാദിക്കാൻ സാധ്യത. എന്നാൽ നിങ്ങളുടെ അമിത ഉദാരമനസ്കതയിന്മേൽ അനുചിത നേട്ടങ്ങൾ ഉണ്ടാക്കുവാൻ ബന്ധുക്കളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായേക്കാം.....

Horoscope Malayalam: മനസ്സിൽ സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope (9)

Updated On: 

20 Mar 2026 | 06:41 AM

ഇന്ന് മാർച്ച് 20 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിക്കാരുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം എന്തെല്ലാം ശുഭവും അശുഭകരവുമായ കാര്യങ്ങൾ നടക്കും എന്നതിന്റെ ഒരു സാധ്യത മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

അനാവശ്യമായ കലഹങ്ങൾ നിങ്ങളുടെ മാനസികാവസ്ഥ മോശമാക്കുമെന്നതിനാൽ ഒഴിവാക്കുക. സാമ്പത്തികമായി നേട്ടം ഉണ്ടാകും. ഇന്ന്, നിങ്ങൾ ആരുടേയും സഹായമോ പിന്തുണയോ ഇല്ലാതെ പണം സമ്പാദിക്കാൻ സാധ്യത. എന്നാൽ നിങ്ങളുടെ അമിത ഉദാരമനസ്കതയിന്മേൽ അനുചിത നേട്ടങ്ങൾ ഉണ്ടാക്കുവാൻ ബന്ധുക്കളിൽ നിന്നും ശ്രമങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യജീവിതം കുടുംബജീവിതവും നല്ലതായിരിക്കും.

ഇടവം

നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുക. ഇന്ന് ചില പ്രധാനപ്പെട്ട കാര്യങ്ങൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കേണ്ടതായി വരും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മോശമാക്കാൻ സാധ്യത. ദാമ്പത്യജീവിതം മികച്ചതായിരിക്കാൻ സാധ്യത.

മിഥുനം

ഓരോ സന്ദർഭത്തെയും ക്ഷമയോടെ മാത്രം സമീപിക്കുക.സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

കർക്കിടകം

സമ്മിശ്രമായ ദിവസമായിരിക്കും. ആരോഗ്യകരമായും സാമ്പത്തികപരമായും മറ്റെല്ലാതലങ്ങളിലും ഇന്ന് വിഷമങ്ങളോ സാഹചര്യമില്ലായ്മ അനുഭവപ്പെട്ടേക്കാം.

ALSO READ:കുംഭം ഉൾപ്പെടെ 5 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ! ബുധൻ കുംഭ രാശിയിൽ അസ്തമിച്ചു

ചിങ്ങം

നിങ്ങളുടെ പെരുമാറ്റരീതിയും മനോഭാവവും നിങ്ങൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത. തൊഴിൽ രംഗത്തും കുടുംബത്തിലും എന്ന നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടോ തടസ്സമോ നേരിട്ടേക്കാം.

കന്നി

നിങ്ങളെ പ്രകോപിതനും അസ്വസ്ഥനും ആക്കുന്ന നിരവധി സമ്മർദ്ദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇന്ന് നിങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വരും. പണം കടം കൊടുക്കുകയോ മറ്റുതരത്തിലുള്ള ഇടപാടുകളോ നടത്തുമ്പോൾ സൂക്ഷിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാൻ സാധ്യത. കുടുംബത്തിലും സന്തോഷം നിലനിൽക്കും.

തുലാം

ഇന്ന് നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് പ്രാധാന്യം നൽകുക. ആരോഗ്യപരമായും കുടുംബത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും മറ്റു ചില ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

വൃശ്ചികം

ആരോഗ്യത്തിൽ വല്ല പ്രശ്നങ്ങളുണ്ടാകില്ല. സാമ്പത്തികമായി ഇന്ന് സ്ഥിതി മെച്ചപ്പെടാൻ സാധ്യത. കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കണ്ടേക്കാം.

ധനു

ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് പ്രാധാന്യം നൽകുക. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം

എന്തെങ്കിലും സാഹചര്യങ്ങളിൽ സംസാരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണാം . എന്നാൽ മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

കുംഭം

ആരോഗ്യപ്രശ്നങ്ങൾ അലട്ടിയേക്കാം. ഇത് നിങ്ങളുടെ മൊത്തം ദിവസത്തെ ഇല്ലാതാക്കാൻ ശ്രമിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് ഇന്ന് ശ്രദ്ധ ഉണ്ടാകാൻ സാധ്യതയില്ല. എന്നിരുന്നാലും ജാഗ്രതയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.

മീനം

മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. ഏതു സാഹചര്യത്തെയും ധൈര്യത്തോടെ നേരിടുകയും ചിന്തിച്ച് മാത്രം തീരുമാനമെടുക്കുകയും ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us
മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശപത്രിക സമർപ്പിക്കുന്നു
പ്രചാരണത്തിന് ഇറങ്ങാതിരുന്നത് നോമ്പായത് കൊണ്ട്
പേടിക്കേണ്ട, ഡെഡ് ബോഡി അല്ല, പ്രീ വെഡ്ഡിങ് ഷൂട്ടാണ്
ഇങ്ങനെയാണ് റബ്ബർ ചെരിപ്പുണ്ടാക്കുന്നത്