AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: സംസാരത്തിൽ ജാഗ്രത പാലിക്കുക!12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on march 31 tuesday: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സമ്പാദിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ സമ്പത്ത് കരിയർ ആരോഗ്യം ദാമ്പത്യജീവിതം എന്നീ മേഖലകളിൽ എന്തെല്ലാം വിധത്തിലുള്ള സ്വാധീനങ്ങൾ ചെലുത്തും എന്നിവയുടെ ഒരു സൂചന മാത്രമാണിത്.....

Horoscope malayalam: സംസാരത്തിൽ ജാഗ്രത പാലിക്കുക!12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope
Ashli C
Ashli C | Updated On: 31 Mar 2026 | 06:54 AM

ഇന്ന് മാർച്ച് 31 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മീനം മുതൽ മേടം വരെയുള്ള രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സമ്പാദിക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ സമ്പത്ത് കരിയർ ആരോഗ്യം ദാമ്പത്യജീവിതം എന്നീ മേഖലകളിൽ എന്തെല്ലാം വിധത്തിലുള്ള സ്വാധീനങ്ങൾ ചെലുത്തും എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ രാശി ഫലം നോക്കാം.

മേടം

ആരോഗ്യത്തിന് ജാഗ്രത പാലിക്കുക. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ച് മാത്രം കഴിക്കുക.ഇന്ന്, നിങ്ങൾക്ക് അടുപ്പമുള്ള ഒരാളുമായി വഴക്കിടാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം

ആവശ്യമില്ലാത്ത ചിന്തകളാൽ നിങ്ങളുടെ മനസ്സ് നിറയ്ക്കുവാൻ അനുവദിക്കരുത്. ശാന്തവും സമാധാനവുമായി ഇരിക്കുവാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ മനശക്തി ലഭിക്കു. പൊതുവിൽ എല്ലാക്കാര്യത്തിലും ഒരു തടസ്സവും അലച്ചിലും അനുഭവപ്പെടാൻ സാധ്യത. പരിശ്രമിച്ചാൽ ഫലം നിങ്ങളുടെ ഭാഗത്ത്.

മിഥുനം

ആരോഗ്യ പ്രശ്നങ്ങളാൽ ഏറ്റെടുത്ത ജോലി പൂർത്തിയാക്കുവാൻ കഴിയാത്ത സാഹചര്യം ഉണ്ടായേക്കാം. എല്ലാ കാര്യങ്ങളിലും ചെറിയ തടസ്സങ്ങൾ അനുഭവപ്പെടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുക.

കർക്കിടകം

മനസ്സിൽ സമാധാനം ലഭിക്കുന്ന കാര്യങ്ങൾ ചെയ്യുക. അനാവശ്യമായി പണം ചിലവാക്കുന്ന നിങ്ങളുടെ പ്രകൃതം ഒഴിവാക്കുക. അത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സമോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

ALSO READ:അമിത ചിലവ് നിയന്ത്രിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

ചിങ്ങം

അനാവശ്യ ഭയം ഒഴിവാക്കുക കാരണം അത് നിങ്ങളുടെ ജീവിതത്തിൽ നെഗറ്റീവ് എനർജിക്ക് കാരണമാകും. എല്ലാ കാര്യങ്ങളും ക്ഷമയോടെ ചിന്തിച്ച് ചെയ്താൽ അനുകൂലമായി വരും.

കന്നി

നിങ്ങൾക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന സ്ഥലത്ത് നിന്നും മാറി നിൽക്കാൻ ശ്രമിക്കുക. ആ സാമ്പത്തികമായി നേട്ടം ഉണ്ടാവുമെങ്കിലും അമിത ചെലവുകൾ ഒഴിവാക്കിയില്ലെങ്കിൽ കാര്യങ്ങൾ പ്രശ്നത്തിലാകും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടാൻ സാധ്യത.

തുലാം

ഇന്ന് തിരക്കുപിടിച്ച ദിവസമായിരിക്കാൻ സാധ്യത. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

വൃശ്ചികം

ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ ദിവസം നല്ലതായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

ധനു

ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. സാമ്പത്തികമായും കുടുംബത്തിലും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

മകരം

ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതത്തിലും പൊരുത്തക്കേടുകൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കുംഭം

സമ്മിശ്രമായ ദിവസം. ക്ഷമയോടെ ചിന്തിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുക.

മീനം

മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. പൊതുവിൽ നല്ല ദിവസം ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us