AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Horoscope malayalam: അമിത ചിലവ് നിയന്ത്രിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam on march 30: മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ പുരോഗതി, ദാമ്പത്യജീവിതം തുടങ്ങിയ പ്രധാന കാര്യങ്ങളിൽ ഇന്നത്തെ ദിവസം എന്തെല്ലാം സ്വാധീനം ഉണ്ടാകും എന്നതിന്റെ സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.....

Horoscope malayalam: അമിത ചിലവ് നിയന്ത്രിക്കുക! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope March 30Image Credit source: Tv9 Network
Ashli C
Ashli C | Updated On: 30 Mar 2026 | 06:43 AM

ഇന്ന് മാർച്ച് 30 തിങ്കളാഴ്ച. ഇവിടെ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ നടക്കാൻ സാധ്യതയുള്ള നല്ലതും ചീത്തതുമായ കാര്യങ്ങൾ, അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ പുരോഗതി, ദാമ്പത്യജീവിതം തുടങ്ങിയ പ്രധാന കാര്യങ്ങളിൽ ഇന്നത്തെ ദിവസം എന്തെല്ലാം സ്വാധീനം ഉണ്ടാകും എന്നതിന്റെ സൂചന മാത്രമാണിത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

പുരോഗതിക്ക് ചില തടസ്സങ്ങൾ അഭിമുഖീകരിക്കുവാനുള്ള സാധ്യതയുണ്ട്. എന്നിരുന്നാലും ആത്മവിശ്വാസം കളയരുത്. വിഷമഘട്ടങ്ങളിൽ ബന്ധുക്കളുടെ പിന്തുണ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേണ്ടി വന്നേക്കാം.

ഇടവം

സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റു ചില കാര്യങ്ങളിൽ തടസ്സവും ബുദ്ധിമുട്ടു നേരിടാൻ സാധ്യത. ക്ഷമയോടെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

മിഥുനം

ജോലിസ്ഥലത്ത് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദവും കുടുംബത്തിലെ കലഹവും മാനസിക വിഷമങ്ങൾക്ക് കാരണമായേക്കാം. സാമ്പത്തിക സ്ഥിതി മോശമാവാൻ സാധ്യത. ദാമ്പത്യജീവിതവും അത്ര മികച്ചതായിരിക്കില്ല. ക്ഷമയോടെ ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരാൻ സാധ്യത.

കർക്കിടകം

മനസ്സിന് സമാധാനം ലഭിക്കാൻ സാധ്യത. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാവില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടുമെങ്കിലും ആത്മവിശ്വാസം കൈവിടാതെ കാര്യങ്ങൾ ചെയ്താൽ എല്ലാം എളുപ്പമാകും.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാവില്ലെങ്കിലും മാനസികമായ അല്പം വിഷമങ്ങൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതിയും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ഉണ്ടാകും. മറ്റ് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാൻ സാധ്യത.

ALSO READ:സമ്പത്ത് കുമിഞ്ഞുകൂടാൻ 1 ഗ്ലാസ് വെള്ളം മതി! അടുക്കളയുടെ ഈ ദിശയിൽ വയ്ക്കൂ

കന്നി

ഇന്ന് സാമ്പത്തികമായി അല്പം ആശങ്കകൾ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിലും ശ്രദ്ധിക്കുക. മറ്റു ചില കാര്യങ്ങളിലും തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

തുലാം

നിങ്ങളുടെ അമിതകോപം നിങ്ങളെ പ്രശ്നത്തിലാക്കും. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾക്കോ തടസ്സങ്ങൾക്കോ സാധ്യത. ആരോഗ്യത്തിലും ജാഗ്രത പാലിക്കുക. മറ്റു കാര്യങ്ങളിൽ എല്ലാം വലിയ തടസ്സങ്ങൾ ഇല്ലാതെ നീങ്ങും.

വൃശ്ചികം

ശരീരത്തിനും മനസ്സിനും ഏറ്റവും ക്ഷീണം മാറുന്നതിനായി വിശ്രമം ആവശ്യമാണ്. അമിത ചിലവ് നിയന്ത്രിക്കുക. പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുക. ദാമ്പത്യജീവിതം മികച്ചത് ആയിരിക്കും മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടേക്കാം.

ധനു

ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നതാണ് ഉചിതം. ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുക. പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യത കാണുന്നില്ല.

മകരം

അപ്രതീക്ഷിത ധന നേട്ടത്തിന് സാധ്യതയെങ്കിലും അമിത ചെലവ് ഒഴിവാക്കാൻ ശ്രദ്ധിക്കുക. ദാമ്പത്യജീവിതവും മികച്ചതായിരിക്കും. മറ്റു ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകൾക്കും സാധ്യത.

കുംഭം

സാമ്പത്തിക നേട്ടത്തിന് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു മാത്രം കാര്യങ്ങൾ കൈകാര്യം ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. തൊഴിൽ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യത. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലമായ സൂചനയുടെ അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

Follow Us