Trigrahi Yog 2026: ചിങ്ങം, തുലാം തുടങ്ങിയ രാശികളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും! 3 ​ഗ്രഹങ്ങൾ സംക്രമിക്കുന്നു

Trigrahi Yog 2026 Lucky Zodiac Signs:പഞ്ചാംഗം പ്രകാരം മെയ് 11ന് സൂര്യനും ബുധനും ചൊവ്വയും മേടം രാശിയിൽ സംക്രമിക്കാൻ ഒരുങ്ങുന്നു. വാസ്തവത്തിൽ, മെയ് 11 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മേടത്തിൽ പ്രവേശിക്കുകയും ജൂൺ 20 വരെ അവിടെ തുടരുകയും ചെയ്യു. സൂര്യൻ ഇതിനോടകം തന്നെ ഈ രാശിയിൽ ഉണ്ട്. ബുധൻ ഏപ്രിൽ 30 ന് മേടത്തിൽ പ്രവേശിക്കും, ഇത് ശുഭകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ത്രിഗ്രഹി യോഗം കൂടാതെ മംഗളാദിത്യ രാജയോഗവും ബുധാദിത്യ രാജയോഗവും മെയ് 11 ന് രൂപം കൊള്ളും....

Trigrahi Yog 2026: ചിങ്ങം, തുലാം തുടങ്ങിയ രാശികളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും! 3 ​ഗ്രഹങ്ങൾ സംക്രമിക്കുന്നു

Trigrahi Yoga

Published: 

30 Apr 2026 | 10:00 AM

ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും സംയോജനത്തിനും രാശി മാറ്റത്തിനും നക്ഷത്ര മാറ്റത്തിനും എല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്. കാരണം ഇവ 12 രാശികളുടെയും ജീവിതത്തിൽ നല്ല രീതിയിൽ സ്വാധീനിക്കും. ചില രാശികളെ സംബന്ധിച്ച് ചില ഗ്രഹങ്ങളുടെ സംക്രമണവും കൂടിച്ചേരലും എല്ലാം വലിയ ഭാഗ്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകുമ്പോൾ ഇതേ ഗ്രഹങ്ങളുടെ കൂടിച്ചേരൽ മറ്റു ചില രാശികളെ സംബന്ധിച്ച് ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കാരണമാകും. അത്തരത്തിൽ മൂന്നു ഗ്രഹങ്ങൾ ഒരേ രാശിയിൽ വരുമ്പോൾ രൂപപ്പെടുന്ന രാജയോഗമാണ് ത്രിഗ്രഹി രാജയോഗം.

ഇത് മനുഷ്യരാശിയെ മാത്രമല്ല ലോകത്തെ മൊത്തം ബാധിക്കും എന്നാണ് ജ്യോതിഷപ്രകാരം ഉള്ള നിരീക്ഷണം. പഞ്ചാംഗം അനുസരിച്ച് മെയ് 11ന് സൂര്യനും ബുധനും ചൊവ്വയും മേടം രാശിയിൽ സംക്രമിക്കുന്നു.വാസ്തവത്തിൽ, മെയ് 11 ന്, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ മേടത്തിൽ പ്രവേശിച്ച് ജൂൺ 20 വരെ അവിടെ തുടരും. സൂര്യൻ ഇതിനോടകം തന്നെ ഈ രാശിയിൽ ഉണ്ട്. ബുധൻ ഏപ്രിൽ 30 ന് മേടത്തിൽ പ്രവേശിക്കും, ഇത് ശുഭകരമായ സാഹചര്യം സൃഷ്ടിക്കുന്നു. ത്രിഗ്രഹി യോഗം കൂടാതെ മംഗളാദിത്യ രാജയോഗവും ബുധാദിത്യ രാജയോഗവും മെയ് 11 ന് രൂപം കൊള്ളും. അത്തരത്തിൽ, മെയ് മാസത്തിൽ രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗ, മംഗളാദിത്യ രാജയോഗ, ബുധാദിത്യ രാജയോഗങ്ങൾ ഏതെല്ലാം രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നോക്കാം.

ALSO READ:ജോലിയിൽ സമ്മർദ്ധം കൂടും, ധനനഷ്ടം! ഇടവം ഉൾപ്പടെ രാശികൾ 27 ദിവസം സൂക്ഷിക്കുക

മേടം

മേടം രാശിയിലാണ് ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ തന്നെ ഇതിന്റെ ഫലങ്ങൾ ഏറ്റവും കൂടുതൽ ലഭിക്കുക മേടം രാശിക്കാർക്കാണ്. ഈ കാലയളവിൽ ഇവരുടെ ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക സ്ഥിരത കൈവരിക്കും. നിങ്ങളുടെ നേതൃപരമായ കഴിവുകൾ വർദ്ധിക്കും. വളരെക്കാലമായി മുടങ്ങി കിടക്കുന്ന നിങ്ങളുടെ പല ജോലികളും പൂർത്തീകരിക്കാൻ സാധിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും

ചിങ്ങം

ഈ കാലയളവിൽ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ഭാഗ്യം നിങ്ങളെ തുണയ്ക്കും. ഈ സമയത്ത് ജോലിയിൽ വിജയത്തിനും കഠിനാധ്വാനത്തിന് ഫലവും കാണാൻ സാധ്യത. ഈ കാലയളവിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേക്കാം. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്കും സാമ്പത്തിക സ്ഥിരത കൈവരിക്കാനും സാധ്യത. എന്നിരുന്നാലും എടുത്തുചാട്ടം ഒഴിവാക്കണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

തുലാം

ഈ സമയം നിങ്ങളുടെ ജോലിക്കും കരിയറിനും അനുകൂലമാണ്. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കായറ്റം ലഭിക്കും. വരുമാനത്തിലും ശമ്പളത്തിലും വർദ്ധനവിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിരത കൈവരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

മകരം

പുതിയ വരുമാന സ്രോതസ്സുകൾ തുറന്നുവരും. ദീർഘകാല നിക്ഷേപങ്ങൾക്കും ശുഭകരമായ സമയം. കുടുംബത്തോടൊപ്പം സമരം ചെലവഴിക്കാനും പുതിയ അവസരങ്ങൾ വന്നുചേരാനും സാധ്യത. പൊതുവിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

കുംഭം

കുടുംബത്തിലെ മാനസികാവസ്ഥ മെച്ചപ്പെടും. ബന്ധങ്ങൾ കൂടുതൽ ദൃഢമാവും. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതം നല്ലതായിരിക്കും. കുടുംബവുമായി ബന്ധപ്പെട്ട നല്ല വാർത്തകൾക്കും ശുഭകരമായ കാര്യങ്ങൾ നടക്കുവാനും സാധ്യത. ബിസിനസ്സിൽ ലാഭം കൊയ്യും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ ജ്യോതിഷപരമായ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)

ENGLISH SUMMARY

According to Panchangam, on May 11, the Sun, Mercury and Mars will transit in Aries. In fact, on May 11, Mars, the lord of the planets, will enter Aries and will remain there till June 20. Actually The Sun is already in this sign. Mercury will enter Aries on April 30, which creates an auspicious situation. Apart from Trigrahi Yoga, Mangaladitya Raja Yoga and Budhaditya Raja Yoga will form on May 11.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്