Tuesday Remedies: സമയം മോശമാണെന്ന് തോനുന്നോ? ചൊവ്വാഴ്ച്ചകളിൽ ഇങ്ങനെ ചെയ്താൽ മതി
Tuesday Remedies: നിങ്ങൾക്ക് നിങ്ങളുടെ സമയം വളരെ മോശമാണെന്ന് തോന്നുന്നുണ്ടോ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഒരു തടസ്സം നേരിടുന്നുണ്ടോ. എങ്കിൽ ചൊവ്വാഴ്ചകളിൽ ഇനി പറയുന്ന കാര്യം ചെയ്താൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു അറുതി ഉണ്ടാകും. അവ എന്തൊക്കെയാണെന്നാണ് ഇവിടെ പറയുന്നത്....

Lord Hanuman
ജ്യോതിഷത്തിൽ ആഴ്ചയിലെ ഏഴുദിവസവും വ്യത്യസ്ത ദൈവങ്ങൾക്ക് വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ ചൊവ്വാഴ്ച ആരാധിക്കേണ്ടത് ഭഗവാൻ ഹനുമാനെയാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നീങ്ങുന്നതിനായി ഹനുമാൻ ദേവനെ ആരാധിക്കുന്നത് നല്ലതായാണ് കണക്കാക്കുന്നത്. അത്തരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ സമയം വളരെ മോശമാണെന്ന് തോന്നുന്നുണ്ടോ ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഒരു തടസ്സം നേരിടുന്നുണ്ടോ. എങ്കിൽ ചൊവ്വാഴ്ചകളിൽ ഇനി പറയുന്ന കാര്യം ചെയ്താൽ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങൾക്കും ഒരു അറുതി ഉണ്ടാകും. അവ എന്തൊക്കെയാണെന്നാണ് ഇവിടെ പറയുന്നത്.
തുളസി മാല: ഹനുമാൻ ദേവന്റെ അനുഗ്രഹം ലഭിക്കുന്നതിനുവേണ്ടി ചൊവ്വാഴ്ചകളിൽ അദ്ദേഹത്തിന് തുളസിമാല സമർപ്പിക്കുന്നത് വളരെ നല്ലതാണ്. തുളസികൊണ്ട് ഹനുമാൻ ദേവനെ അലങ്കരിക്കുമ്പോൾ അദ്ദേഹം സന്തുഷ്ടൻ ആവുകയും നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.
ALSO READ:ഇവർക്ക് വരുന്ന 20 ദിവസം കഷ്ടകാലം! ബുധൻ ദുർബലമാകുന്നു
ലഡ്ഡു: ഹനുമാന് ഏറ്റവും ഇഷ്ടമുള്ള ഒരു മധുരപലഹാരമാണ് ലഡ്ഡു. അതിനാൽ തന്നെ ചൊവ്വാഴ്ചകളിൽ ഹനുമാൻ ദേവന് ലഡ്ഡു സമർപ്പിക്കുന്നത് നല്ലതായി കണക്കാക്കുന്നു.
പയറും ശർക്കരയും: ചൊവ്വാഴ്ചകളിൽ കുരങ്ങുകൾക്കും പശുക്കൾക്കും ശർക്കരയും പയറും കൊടുക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് ഹനുമാൻ ദേവനെ പ്രീതിപ്പെടുത്താൻ സഹായിക്കും.
സിന്ദൂരം: ജീവിതത്തിൽ എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാൻ ദേവന് സിന്ദൂരം സമർപ്പിക്കുന്നത് നല്ലതാണ്. ഇത് ജീവിതത്തിലെ തടസ്സങ്ങളും പ്രശ്നങ്ങളും മാറുമെന്നാണ് വിശ്വാസം.
ഹനുമാൻ ചാലിസ ചൊല്ലുക: ചൊവ്വാഴ്ച ദിവസങ്ങളിൽ ഹനുമാൻ ദേവനെ ആരാധിക്കുമ്പോൾ ഹനുമാൻ ചാലി ചൊല്ലുന്നത് വളരെ നല്ലതാണ്. നിങ്ങളുടെ ജീവിതത്തിൽ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുമെന്നും വിശ്വസിക്കപ്പെടുന്നു.