Vastu Tips: വർക്ക് ഫ്രം ഹോം ആണോ? വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Vastu Tips for Work from Home:ഒരു വ്യക്തിയുടെ ജീവിതത്തിൽ വാസ്തുവിന് വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും വീട്ടിൽ. വീട് നിർമ്മിക്കുന്നതു മുതൽ വീട്ടിൽ വെക്കുന്ന സാധനങ്ങൾക്ക് വരെ വാസ്തു ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ കാര്യങ്ങളും എവിടെ വച്ച് ചെയ്യുന്നു എന്തെല്ലാം കാര്യങ്ങൾ എവിടെയെല്ലാം സ്ഥാപിച്ചിരിക്കുന്നു അതിന്റെ ദിശ അതിന്റെ നിറം മുതൽ എല്ലാ കാര്യങ്ങൾക്കും വാസ്തു വളരെയധികം ശ്രദ്ധ നൽകുന്നു.....

Vastu Tips: വർക്ക് ഫ്രം ഹോം ആണോ? വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

പ്രതീകാത്മക ചിത്രം

Published: 

29 Apr 2026 | 12:40 PM

നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങൾക്കും വാസ്തു ശാസ്ത്രത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. പ്രധാനമായും വീട്. ഒരു വ്യക്തിയുടെ ജീവിതത്തിൽ വീടിന് വലിയ പ്രാധാന്യമുണ്ട്. കാരണം ഒരു ദിവസം തുടങ്ങുന്നതും ഒരു ദിവസത്തെ എല്ലാ ക്ഷീണങ്ങളും മാറ്റുന്നതും നാം വീട്ടിൽ വച്ചാണ്. അതിനാൽ തന്നെ ഒരു വീട് പണിയുമ്പോൾ വാസ്തുവിന് അത്രമേൽ പ്രാധാന്യം നൽകുന്നു. വീട് പണിഞ്ഞുകഴിഞ്ഞാലും നമ്മൾ അവിടെ വെക്കുന്ന ഓരോ കാര്യങ്ങൾക്കും, ഓരോ കാര്യങ്ങളും എവിടെ വച്ച് ചെയ്യുന്നു അതിന്റെ ദിശ എന്നിവയ്ക്ക് എല്ലാം വളരെയധികം പ്രാധാന്യമുണ്ട്. അതിൽ തന്നെ ചില ആളുകൾ വീട്ടിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ആളുകളെ സംബന്ധിച്ച് പെട്ടെന്ന് മടുപ്പ് തോന്നുകയും മാനസിക സംഘർഷങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത് സാധാരണമാണ്. അങ്ങനെ വരുന്ന സാഹചര്യത്തിൽ നിങ്ങളുടെ വീട്ടിൽ ചില മാറ്റങ്ങൾ വരുത്തിയാൽ അതിൽ നിന്നും ചെറിയ ആശ്വാസം ലഭിക്കുമെന്നാണ് വാസ്തുവിൽ പരാമർശിക്കുന്നത്. ശരിയായ രീതിയിൽ വാസ്തു നിയമങ്ങൾ പാലിക്കുന്നത് വീട്ടിൽ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികൾക്കായാലും ജോലി ചെയ്യുന്നവർക്ക് ആയാലും അന്തരീക്ഷം നല്ലതാണെങ്കിൽ മാത്രമേ മനസ്സാന്നിധ്യത്തോടെ ജോലി ചെയ്യുവാൻ സാധിക്കു. മാത്രമല്ല കുടുംബത്തിലും സന്തോഷവും സമാധാനവും നിലനിൽക്കണമെങ്കിൽ ഇനി പറയുന്ന കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ALSO READ:കുംഭം രാശിക്കാർ ഇത് അറിഞ്ഞോളൂ..! ബുധൻ മേടരാശിയിലേക്ക് സംക്രമിക്കുമ്പോൾ ഈ നേട്ടങ്ങൾ

ദിശ ശ്രദ്ധിക്കുക

വാസ്തുപ്രകാരം നിങ്ങൾ വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോൾ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അതായത് നിങ്ങൾ ലാപ്ടോപ്പിൽ ആണ് ജോലി ചെയ്യുന്നത് എങ്കിൽ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിലേക്ക് ലാപ്ടോപ്പ് വയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഈ ദിശയിൽ ലാപ്ടോപ്പ് സ്ഥാപിക്കുന്നത് നിങ്ങളുടെ ജീവിതത്തിലേക്കും ജോലിയിലും പോസിറ്റീവ് എനർജി ആഗിരണം ചെയ്യാൻ സഹായിക്കും. ഇങ്ങനെ ചെയ്യുന്നത് മനസ്സിന് സമാധാനം ലഭിക്കുവാനും സഹായിക്കും.ഇത് വിദ്യാർത്ഥികൾക്കായാലും അവരുടെ ശ്രദ്ധ വർദ്ധിപ്പിക്കുകയും ജോലിസ്ഥലത്ത് ജീവനക്കാർക്ക് വിജയം നൽകുകയും ചെയ്യുന്നു. അങ്ങനെ വരുമ്പോൾ നിങ്ങൾക്ക് മനസ്സിന് സമാധാനം ലഭിക്കും തന്മമൂലം കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധവും മെച്ചപ്പെടും.

ശുചിത്വം പ്രധാനം

കമ്പ്യൂട്ടർ സ്ഥാപിക്കുന്ന മേശ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മാലിന്യങ്ങൾ ഇല്ലാതെ വൃത്തിയായ സ്ഥലത്തിരുന്ന് വേണം ജോലി ചെയ്യാൻ. മേശപ്പുറത്ത് പേപ്പറുകളും അനാവശ്യമായ സാധനങ്ങളും നിങ്ങളുടെ മനസ്സിലേക്ക് നെഗറ്റീവ് എനർജി ആ​ഗിരണം ചെയ്യും. ഇത് ജോലിയിൽ പലകാര്യങ്ങളെയും തടസ്സങ്ങൾ നേരിടുക മാത്രമല്ല സമ്മർദ്ദം വർദ്ദിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ മേശ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതാണ് നല്ലത്.

പോസിറ്റീവ് എനർജി നൽകുന്നവ…

നിങ്ങളുടെ കമ്പ്യൂട്ടർ ടേബിളിലോ അല്ലെങ്കിൽ ജോലി ചെയ്യാൻ ഇരിക്കുന്ന മുറിയിലോ പോസിറ്റീവ് എനർജി നൽകുന്ന കാര്യങ്ങൾ സൂക്ഷിക്കുക. എന്തെങ്കിലും തരത്തിലുള്ള ഉദ്ധരണികളോ ചിത്രങ്ങളോ പ്രതിമകളോ വയ്ക്കുന്നത് നല്ലതാണ്. മനസ്സിന് സന്തോഷവും സമാധാനവും നൽകാൻ ഇത് വളരെ നല്ലതാണ്. കാരണം നിങ്ങൾക്ക് എപ്പോഴെങ്കിലും അടുപ്പ് തോന്നുമ്പോഴും മാനസിക സമ്മർദം വരുമ്പോഴും മുന്നിലുള്ള ഈ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ എനർജി നൽകുവാനും സമാധാനം നൽകുവാനും സഹായിക്കും. അതുപോലെ കണ്ണാടിക്ക് മുന്നിലിരുന്ന് ജോലി ചെയ്യരുത് പ്രതിഫലനങ്ങൾ എപ്പോഴും നെഗറ്റീവ് എനർജിക്ക് കാരണമാകും.

മൂർച്ചയുള്ള വസ്തുക്കൾ

കമ്പ്യൂട്ടർ മേശയിൽ കത്തി പോലെയുള്ള മൂർച്ചയുള്ള വസ്തുക്കൾ ഒരിക്കലും വയ്ക്കരുത്. ഇത് പ്രതികൂലമായ ഫലങ്ങൾ ഉണ്ടാക്കുവാൻ കാരണമാകും. ഇത് നമ്മുടെ മനസ്സമാധാനം ഇല്ലാതാക്കുകയും മാനസിക സംഘർഷം വർദ്ധിപ്പിക്കുകയും ചെയ്യും എന്നും വിശ്വാസം. അതിനാൽ ജോലി കൂടുതൽ ശ്രദ്ധിക്കുവാനും മനസ്സമാധാനം ലഭിക്കുവാനും നിങ്ങൾക്ക് ചുറ്റുമുള്ള സാധനങ്ങളിൽ മാറ്റം വരുത്തുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും വാസ്തുശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Here is given the detailed vastu remedies for work from home persons.It is common for people who work from home to feel tired and stressed out. In such a situation, Vastu suggests that making some changes to your home can provide some relief.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്