AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vastu Tips for Sleep: ഈ ദിശയിലാണോ ഉറങ്ങുന്നത്? പെട്ടെന്ന് മാറിക്കിടന്നോളൂ

Vastu Tips for Sleep: നാം ഉറങ്ങുന്നത് ഏത് ദിശയിലാണ് എന്നതിനെയും ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിലെ നല്ലതും ചീത്തയായ കാര്യങ്ങളും നടക്കുക...

Vastu Tips for Sleep: ഈ ദിശയിലാണോ ഉറങ്ങുന്നത്? പെട്ടെന്ന് മാറിക്കിടന്നോളൂ
Vastu Tip For SleepImage Credit source: Tv9 Network
Ashli C
Ashli C | Published: 13 Dec 2025 | 09:03 PM

സനാതന ധർമ്മത്തിൽ വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യം നൽകേണ്ട കാര്യമാണ് ഉറക്കം. ശരിയായ ഉറക്കം ഇല്ലെങ്കിൽ ആരോഗ്യപരമായി വലിയ പ്രശ്നങ്ങൾക്ക് കാരണമാകും. അതുപോലെ തന്നെ നാം ഉറങ്ങുന്നത് ഏത് ദിശയിലാണ് എന്നതിനെയും ആശ്രയിച്ചാണ് നമ്മുടെ ജീവിതത്തിലെ നല്ലതും ചീത്തയായ കാര്യങ്ങളും നടക്കുക.

ശരിയായ ദിശയിൽ തല വെച്ച് ഉറങ്ങുന്നതിലൂടെ നിങ്ങളുടെ ഉറക്കമില്ലായ്മ ഇല്ലാതാക്കും. ജീവിതത്തിൽ പോസിറ്റീവ് എനർജി വർദ്ധിക്കും. അതിനാൽ വാസ്തുപ്രകാരം ഏത് ദിശയിലാണ് ഉറങ്ങേണ്ടത് എന്ന് നമുക്ക് ഇവിടെ നോക്കാം.

വാസ്തുശാസ്ത്രപ്രകാരം തെക്കോട്ട് കിഴക്കോട്ടോ തല വച്ച് ഉറങ്ങുന്നതാണ് നല്ലത്. ഈ ദിശയിൽ ഉറങ്ങുന്നത് മനസ്സമാധാനം നിലനിർത്തുകയും മാനസിക സമ്മർദ്ദം ഒഴിവാക്കുകയും ക്ഷീണം കുറക്കുകയും ചെയ്യുന്നു. ഒരിക്കലും പടിഞ്ഞാറോട്ട് തല വെച്ച് ഉറങ്ങരുത്.

ALSO READ: പുതുവർഷത്തിനു മുന്നോടിയായി വരുന്ന ഏകാദശി! ഈ കാര്യങ്ങൾ ചെയ്യരുത്

വാസ്തുശാസ്ത്രം അനുസരിച്ച് പടിഞ്ഞാറോട്ട് തല വച്ച് ഉറങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നില്ല.ഇത് ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. വടക്കോട്ട് തലവെച്ച് ഉറങ്ങുന്നതും ഒഴിവാക്കണം. ഇത് നിങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ്, നിങ്ങളുടെ ഇഷ്ടദേവനെ ധ്യാനിക്കണം. ഈ സമയത്ത്, ആരെയും കുറിച്ചുള്ള നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക. കൂടാതെ, ഉറങ്ങുന്നതിനുമുമ്പ് കൈകാലുകൾ കഴുകുക. ദേവതകളെ ധ്യാനിച്ചുകൊണ്ട് നിങ്ങളുടെ പ്രഭാതം ആരംഭിക്കുക.

ഗായത്രി മന്ത്രം – ഓം ഭൂർഭുവഃ സ്വാഃ തത്സവിതുർവരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ പ്രചോദയാത്.

സനാതന ധർമ്മത്തിൽ ഗായത്രി മന്ത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഉറങ്ങുന്നതിനുമുമ്പ് ഗായത്രി മന്ത്രം ജപിക്കുന്നത് മനസ്സമാധാനം നൽകുന്നു, ഏകാഗ്രതയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്നു. മതവിശ്വാസമനുസരിച്ച്, ഗായത്രി മന്ത്രം ജപിക്കുന്നത് പേടിസ്വപ്നങ്ങളെ തടയുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

Follow Us