പ്രവാസികൾ ശ്രദ്ധിക്കുക: അബുദാബി മുസഫയിലെ ഈ മേഖലകളിൽ ഇനി സൗജന്യ പാർക്കിംഗ് ഇല്ല!
Abu Dhabi Parking Update: 4,233 New Paid Spaces Added in Musaffah: പുതിയ പരിഷ്കാരം അനുസരിച്ച് മുസഫയിലെ M10, M17 എന്നീ സെക്ടറുകളിലാണ് പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നിരിക്കുന്നത്. ഇതിൽ എം 10 സെക്ടറിൽ 1,645 പാർക്കിങ് സ്പേസുകളും, എം 17 സെക്ടറിൽ 2,588 പാർക്കിങ് സ്പേസുകളുമാണ് പുതിയ സംവിധാനത്തിൻ്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്.
അബുദാബി: അബുദാബിയിൽ കൂടുതൽ ഇടങ്ങളിലേക്ക് പെയ്ഡ് പാർക്കിങ് സംവിധാനം വ്യാപിപ്പിച്ചു. മുസഫയിലെ പ്രധാനപ്പെട്ട രണ്ട് സെക്ടറുകളിലായി 4,233 പാർക്കിംഗ് സ്പേസുകളാണ് നവംബർ 16 തിങ്കളാഴ്ച മുതൽ പുതുതായി പെയ്ഡ് പാർക്കിംഗിൻ്റെ പരിധിയിലേക്ക് മാറ്റിയത്. 2026 ജനുവരിയിൽ ആരംഭിച്ച അബുദാബിയിലെ പാർക്കിംഗ് വിപുലീകരണ പദ്ധതിയിയുടെ നാലാംഘട്ടമായാണ് കൂടുതൽ പാർക്കിംഗ് സ്പേസുകൾ പെയ്ഡ് പാർക്കിംഗ് സംവിധാനത്തിലേക്ക് മാറ്റിയത്.
പുതിയ പരിഷ്കാരം അനുസരിച്ച് മുസഫയിലെ M10, M17 എന്നീ സെക്ടറുകളിലാണ് പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനം നിലവിൽ വന്നിരിക്കുന്നത്. ഇതിൽ എം 10 സെക്ടറിൽ 1,645 പാർക്കിങ് സ്പേസുകളും, എം 17 സെക്ടറിൽ 2,588 പാർക്കിങ് സ്പേസുകളുമാണ് പുതിയ സംവിധാനത്തിൻ്റെ ഭാഗമായി സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമെ ഭിന്നശേഷിക്കാർക്കായി പ്രത്യേകം പാർക്കിംഗ് സ്പേസുകളും ഈ സെക്ടറുകളിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറിന് 2 ദിർഹം എന്ന നിരക്കിലായിരിക്കും ഈ സെക്ടറുകളിൽ പാർക്കിംഗ് ഫീസ് ഈടാക്കുക.
ക്യു മൊബിലിറ്റി എന്ന സ്ഥാപനത്തിനാണ് ഈ പാർക്കിങ് സംവിധാനത്തിൻ്റെ നടത്തിപ്പ് ചുമതല. മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റിന് കീഴിലുള്ള ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്ററിൻ്റെ നിയന്ത്രണത്തിലായിരിക്കും ഈ സ്ഥാപനം പ്രവർത്തിക്കുക. പുതിയ മാറ്റങ്ങൾ സംബന്ധിച്ച് നേരത്തെ തന്നെ അധികൃതർ കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 16 മുതൽ പദ്ധതിയുടെ നാലാം ഘട്ടം പ്രാബല്യത്തിൽ വരുമെന്ന് ക്യു മൊബിലിറ്റി നേരത്തെ അറിയിച്ചിരുന്നതിനാൽ ഡ്രൈവർമാർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിച്ചിട്ടുണ്ട്.
അബുദാബിയിലെ പൊതു പാർക്കിംഗ് സംവിധാനം കൂടുതൽ കാരുക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് തടയാനും, അതുവഴി ഉണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും പുതിയ മാറ്റം സഹായിക്കുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. കൂടാതെ വ്യാവസായിക മേഖലയായ മുസഫയിലെ വാണിജ്യ സ്ഥാപനങ്ങളിലേക്കും മറ്റു സേവന കേന്ദ്രങ്ങളിലേക്കും എത്തുന്നവർക്ക് പാർക്കിംഗ് സ്പേസ് ലഭ്യമാക്കാനും ഇതിലൂടെ സാധിക്കും. ജനുവരി മുതൽ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സാധ്യത.
English Summary
Abu Dhabi has introduced paid parking across 4,233 spaces in Musaffah’s M10 and M17 sectors. The expansion charges Dh2 per hour to improve traffic flow and parking availability.