Vishu Phalam 2026:പുതിയ വാഹനം, വസ്തുവകകൾ, ധന നേട്ടം! മകം,പൂരം, ഉത്രം നക്ഷത്രക്കാരുടെ വിഷു ഫലം
Vishu Phalam 2026 Astrological Predictions:ഈ വർഷത്തെ വിഷു ആഘോഷിക്കുന്നത് ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. അതായത് കൊല്ലവർഷം 1201 മേടം ഒന്ന്. വരാനിരിക്കുന്ന വർഷം 27 നക്ഷത്രക്കാരുടെയും ജീവിതത്തിൽ എപ്രകാരം ആയിരിക്കും സ്വാധീനം ചെലുത്തുക എന്നതിനെക്കുറിച്ചുള്ള ഒരു വിശകലനമാണ് ചുവടെ നൽകുന്നത്. അത്തരത്തിൽ മകം, പൂരം, ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തിൽ സാമ്പത്തികം, ആരോഗ്യം, കരിയർ എന്നിങ്ങനെ മേഖലകളിൽ എന്തൊക്കെ സംഭവിക്കും എന്നതിന്റെ സൂചന ചുവടെ നൽകുന്നു....

Vishu Phalam 2026
Vishu Nakshatra phalam 2026 Horoscope: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി മറ്റൊരു വിഷുവിനെ കൂടി വരവേൽക്കാൻ ഒരുങ്ങുകയാണ് മലയാളികൾ.ഏപ്രിൽ മാസം പകുതിയോടെ സൂര്യൻ മീനം രാശിയിൽ നിന്നും മേടം രാശിയിലേക്ക് സംക്രമിക്കുന്ന ‘മേടസംക്രാന്തി’യോടെയാണ് പുതിയൊരു സൗരവർഷത്തിന് ആരംഭം കുറിക്കുന്നത്. അത്തരത്തിൽ സൂര്യൻ മേടം രാശിയിലേക്ക് സംക്രമിക്കുന്ന ഈ പുണ്യ ദിനത്തിൽ വിഷുവായി നാം ആഘോഷിക്കുന്നു.
ഈ വർഷത്തെ വിഷു ആഘോഷിക്കുന്നത് ഏപ്രിൽ 14 ചൊവ്വാഴ്ചയാണ്. അതായത് കൊല്ലവർഷം 1201 മേടം ഒന്ന്. വരാനിരിക്കുന്ന വർഷം 27 നക്ഷത്രക്കാരുടെയും ജീവിതത്തിൽ എപ്രകാരം ആയിരിക്കും സ്വാധീനം ചെലുത്തുക എന്നതിനെക്കുറിച്ചുള്ള ഒരു വിശകലനമാണ് ചുവടെ നൽകുന്നത്. അത്തരത്തിൽ മകം, പൂരം, ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തിൽ സാമ്പത്തികം, ആരോഗ്യം, കരിയർ എന്നിങ്ങനെ മേഖലകളിൽ എന്തൊക്കെ സംഭവിക്കും എന്നതിന്റെ സൂചന ചുവടെ നൽകുന്നു.
മകം
മകം നക്ഷത്രക്കാരുടെ ദേവത മഹാവിഷ്ണു ആണ് അതിനാൽ തന്നെ മുതിർന്നവരിൽ നിന്ന് അനുഗ്രഹവും പിന്തുണയും ലഭിക്കും. ശത്രുക്കളിൽ നിന്നും ബന്ധുമിത്രാദികളിൽ നിന്നും പരോക്ഷമായ സാമ്പത്തിക നേട്ടവും പൂർവിക സ്വത്ത് നേടാനുള്ള സാധ്യതയും കാണുന്നു. വിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നടക്കാൻ സാധ്യത കാണുന്നു. അതുപോലെ തന്നെ അവയിലൂടെ പണം നഷ്ടപ്പെടാനുള്ള സാധ്യതയും കാണുന്നുണ്ട്. നാലു വയസ്സുവരെയുള്ള കുട്ടികൾ അനുഭവിക്കുന്ന അരിഷ്ടതകളിൽ നിന്നും മോചനം ലഭിക്കാൻ സാധ്യത.
ALSO READ:മാതാപിതാക്കൾക്ക് ദുരിതകാലം, സന്തോഷം, അഭിവൃദ്ധി! പുണർതം, പൂയം, ആയില്യം നക്ഷത്രക്കാരുടെ വിഷുഫലം
നാലു മുതൽ 24 വയസ്സ് വരെയുള്ളവർക്ക് ഇഷ്ടമുള്ള സാധനങ്ങൾ അതായത് വാഹനം, ഭവനം എന്നിവപോലുള്ളവ സ്വന്തമാക്കാനുള്ള സാധ്യത. കാര്യവിജയം വിദ്യാർത്ഥികൾക്കും മികച്ച സമയം. 24 മുതൽ 30 വയസ്സ് വരെ ഉള്ളവർക്ക് ചില അലച്ചിലുകളും അതുപോലെ തന്നെ നേട്ടങ്ങളും ഉണ്ടാകാൻ സാധ്യത. 30 വയസ്സിന് മുകളിലുള്ളവർക്ക് നല്ല വിവാഹ ആലോചനകൾ വരുവാനും വിവാഹം നടക്കുവാനുമുള്ള സാധ്യത കാണുന്നു.കൂടാതെ സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. അതിനു മുകളിലേക്കുള്ള വയസ്സുള്ളവർക്ക് കഠിനാധ്വാനം ചെയ്താൽ നല്ല ഫലം ലഭിക്കും അതുപോലെ രോഗങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും മുക്തി നേടാനുമുള്ള സാധ്യത കാണുന്നു.
പൂരം
പൂരം നക്ഷത്രക്കാരുടെ ദേവത ശിവൻ ആണ്. അതിനാൽ തന്നെ മനോദുഃഘവും കുടുംബത്തിൽ അസ്വസ്ഥതകളും നേരിടാൻ സാധ്യത. എന്നിരുന്നാലും മുന്നോട്ടുള്ള ദിവസങ്ങൾ കടന്നുപോകുമ്പോൾ ജീവിതത്തിൽ സന്തോഷവും സമാധാനവും വരും. ഔദ്യോഗികമായ പതിവുകളിൽ ഉയർച്ച ഉണ്ടാകും. ബിസിനസിൽ ഉയർച്ച, ധന നേട്ടത്തിനും സാധ്യത. ആരോഗ്യപരമായ നേട്ടങ്ങളും വിദ്യാഭ്യാസപരമായി ഉയർച്ചയും ഉണ്ടാകും. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്താൽ ഫലം അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്കും മികച്ച സമയം. വിവാഹത്തിനും ധന നേട്ടങ്ങൾക്കും സാധ്യത കാണുന്നു. പുതിയ വാഹനം വാങ്ങിക്കുവാനും സന്താനങ്ങളുടെ നേട്ടങ്ങൾ ആസ്വദിക്കുവാനും ഉള്ള സാധ്യത കാണുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാരുടെ ദേവത ബ്രഹ്മമാവാണ്. അതിനാൽ തന്നെ ഗുണദോഷ സമ്മിശ്രമായ ഫലമാണ് കാത്തിരിക്കുന്നത്. ഉത്രം നക്ഷത്രക്കാരായ കുട്ടികളുടെ ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. വിദ്യാർത്ഥികൾക്ക് ഇത് മികച്ച സമയം. യൂണിഫോമുള്ള ഉദ്യോഗത്തിന് പരിശ്രമിക്കുന്നവർക്കും ഉന്നത വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നവർക്കും നല്ല വിജയം കാണാൻ സാധിക്കും. പരിശ്രമിച്ചാൽ സുഖം, ഐശ്വര്യം, മനസ്സിനിണങ്ങിയ വാഹനം, ഭവനം, ആഗ്രഹസാഫല്യം എന്നിവയും ഉത്രം നക്ഷത്രക്കാർ വരുന്ന വർഷം സാധ്യമാകും.