Pearl Ring: മുത്ത് മോതിരം ധരിച്ചാലുള്ള ഗുണങ്ങൾ
Pearl Ring: ഇത് മാനസികമായി സമാധാനം ലഭിക്കുന്ന മുതൽ സാമ്പത്തികസ്ഥിരത കൈവരിക്കുന്നത് വരെയുള്ള ഗുണങ്ങൾ നൽകുമെന്നാണ്...
ഹിന്ദുമത വിശ്വാസത്തിൽ കല്ലുകൾക്ക് പ്രത്യേക പ്രാധാന്യമുണ്ട്. രത്നം പവിഴം എന്നിങ്ങനെ വിവിധ തരത്തിലുള്ള കല്ലുകളും ഉണ്ട്. അവരെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള മറ്റൊന്നാണ് മുത്ത്. മുത്തുകൾ ധരിക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് മാനസികമായി സമാധാനം ലഭിക്കുന്ന മുതൽ സാമ്പത്തികസ്ഥിരത കൈവരിക്കുന്നത് വരെയുള്ള ഗുണങ്ങൾ നൽകുമെന്നാണ് ജ്യോതിഷുകൾ പറയുന്നത്.
വിശ്വാസികൾ പ്രകാരം ചന്ദ്രനുമായി ബന്ധപ്പെട്ട കല്ലാണ് മുത്ത്.ചന്ദ്രൻ നമ്മുടെ മനസ്സ്, വികാരങ്ങൾ, സമാധാനം, അമ്മയുമായുള്ള ബന്ധം, ഓർമ്മ എന്നിവയെ പ്രതിനിധീകരിക്കുന്നു. അതിനാൽ, ചന്ദ്രന്റെ സ്വാധീനത്താൽ ദുർബലരായവർക്ക് മുത്ത് ധരിക്കുന്നത് വളരെ ഗുണം ചെയ്യും.
മുത്തുകൾ ധരിക്കുന്നത് മാനസിക സമാധാനം വർദ്ധിപ്പിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ, കോപം എന്നിവ കുറയ്ക്കുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. ഉയർന്ന തോതിലുള്ള സമ്മർദ്ദം അനുഭവിക്കുന്നവാണ് നിങ്ങളെങ്കിൽ മുത്തിന്റെ മോതിരം ധരിക്കുന്നത് നല്ലതായി കണക്കാക്കുന്നു.
ഉറക്ക പ്രശ്നങ്ങളിൽ നിന്നും മോചനം: ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കമില്ലായ്മ അതിനെ സംബന്ധിച്ചുള്ള അസ്വസ്ഥതകൾ എന്നിവ. ഇങ്ങനെയുള്ളവർക്ക് മുത്ത് ഘടിപ്പിച്ച ആഭരണങ്ങൾ ധരിക്കുന്നതിലൂടെ ഇവയ്ക്കെല്ലാം ഒരു പരിഹാരം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത് നമ്മിലെ അനാവശ്യമായ ആശങ്കകളും ചിന്തകളും കുറയ്ക്കുകയും മനസ്സിൽ സ്ഥിരത ലഭിക്കുകയും ചെയ്യും.
സാമ്പത്തികസ്ഥിരത : ഒരു വ്യക്തിയുടെ ജീവിതത്തിൽ ചന്ദ്രൻ ശക്തൻ ആണെങ്കിൽ കുടുംബ ജീവിതവും സമ്പത്തവും നല്ലതായി ലഭിക്കുമെന്നാണ് വിശ്വാസം. നല്ല വരുമാനവും ഉണ്ടാകും.ജ്യോതിഷപ്രകാരം, മുത്തുകൾ ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയും ദഹനപ്രശ്നങ്ങളും അനുഭവിക്കുന്നവർക്ക് ഇത് ആശ്വാസം നൽകുമെന്ന് പറയപ്പെടുന്നു.
സ്ത്രീകളിലെ ഹോർമോൺ പ്രശ്നങ്ങൾക്കും മാനസിക സമ്മർദ്ദത്തിനും മുത്ത് ഘടിപ്പിച്ച ആഭരണങ്ങൾ പ്രധാനമായും മോതിരം ധരിക്കുന്നത് നല്ലതാണെന്ന് കണക്കാക്കപ്പെടുന്നു. ചില സന്ദർഭങ്ങളിൽ, ഗർഭധാരണ പ്രശ്നങ്ങൾ ഉള്ളവർക്കും ഇത് ശുപാർശ ചെയ്യപ്പെടുന്നു. ദുർബലമായ ചന്ദ്രൻ, കർക്കടകം എന്നീ രാശിക്കാർക്ക് പൊതുവെ അനുയോജ്യമാണ്. മിഥുനം, തുലാം, മീനം എന്നീ രാശിക്കാർ ധരിക്കുന്നതും നല്ലതാണെന്ന് വിശ്വസിക്കുന്നു.മുത്ത് മോതിരം ധരിക്കുന്നതിനൊപ്പം ധരിക്കുന്നതിന് മുമ്പ് ചന്ദ്ര മന്ത്രം ജപിക്കുന്നത് നല്ലതാണ്. “ഓം സോമായ നമഃ” 11 അല്ലെങ്കിൽ 108 തവണ ജപിക്കുക.
( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. Tv9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല)